“കണ്ടില്ലേ.. ക്ഷമി..ഞാനവനെ കൊല്ലും”
ആന്റി കൈ ചൂണ്ടി ആക്റോശിച്ചു….!!
താത്ത എഴുനേറ്റ് ആന്റിയുടെ തോളിൽ
പിടിച്ചു…… ആന്റിയുടെ വെളുത്ത മുഖം
ദേഷ്യം കൊണ്ട് ചുവന്നു. ഹോ അത്
കാണുമ്പോൾ എന്ത് ഭംഗി…….!!ഞാനാ
ഞെട്ടലിനിടയിലും അറിയാതെ ആ
സൗന്ദര്യം ആസ്വദിച്ചു പോയി!
“യ്യ്… ബേജാറാവല്ലെ .മ്മക്ക് ശരിയാക്കാം”
താത്ത കലിതുള്ളുന്ന ആന്റിയെ പിടിച്ച്
അടുക്കളയിൽ കൊണ്ട് പോയി… ഞാൻ
ആകെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്.
ആദ്യമായിട്ടാണ് ആന്റിയെ ഇങ്ങനെ
കാണുന്നത്..! ആന്റിയും താത്തയും
അടുക്കളയിൽ നിന്ന് കുശുകുശുത്ത്
പുറത്ത് വന്നു..
“അതേയ് ഒച്ച വെച്ച് പുറത്തറിയിക്കണ്ട..
മ്മക്ക് മെല്ലെനെ സംസാരിക്കാം” താത്ത
ആന്റിയെ നയത്തിൽ പിടിച്ചിരുത്തി …
ആന്റിയുടെ കണ്ണും നിറഞ്ഞിരുന്നു.
“കുഞ്ഞി നമുക്കിത് സാവാധാനം നോക്കി
കണ്ട് പരിഹരിക്കാം…” താത്ത ആന്റിയുടെ
പുറം തിരുമ്മിക്കൊണ്ട് എന്റെ നേരെ
നോക്കി വാത്സല്യത്തോടെ തുടർന്നു…
”മോനേ..അവനിന്നലെയാണോ പറഞ്ഞേ”
“അതെ താത്ത…”
“എവിടുന്നാ.. ഇവിടെ അവനിപ്പം അങ്ങനെ
വരാറില്ലല്ലോ?”
“ഇന്നലെ വന്നു…എന്നെ തോട്ടിൻ കരയിൽ
കൊണ്ടുപോയി … അവിടന്ന്”
“നിങ്ങളവിടുന്ന് കുടിച്ചു അല്ലേ” ആന്റി
പെട്ടന്ന് നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു.
“അയ്യോ ഞാനില്ല …അവൻ കുടിച്ച്”
“നീയൊരു സത്യം ചെയ്യ് .” താത്ത കൈ
നിവർത്തി നീട്ടി.
“ഇനി അവന്റ കൂടെ ഒരു കമ്പനിയും
ഇല്ലാന്ന്”
“അത് പിന്നെ ..അറിയാതെ മിണ്ടിപ്പോകും
താത്ത”
“അത് കുഴപ്പമില്ല.. അത്യാവിശ്യം മിണ്ടൽ