പറയരുത്. പറഞ്ഞാ പിന്നെ വിടില്ല.”
വീട്ടിലാളില്ലാത്തപ്പോൾ കാട്ടിൽ പോയാൽ
ആന്റി ചിലപ്പോൾ വഴക്ക് പറയും……..
പോരാത്തതിന് സാഹചര്യവും നിലവിൽ അങ്ങനെ ആണല്ലോ..!
പറഞ്ഞതെല്ലാം സമ്മതിച്ച് കാട്ടിൽ പോയി
കളിച്ച് ഉച്ചയ്ക്ക് തിരിച്ചു വന്ന് ചോറുണ്ട്
മയങ്ങി. രണ്ടരയായപ്പോൾ പിള്ളേര്
കുത്തിയെഴുനേൽപിച്ചു “ബാ..കളിക്കാൻ
പോവാം…. ചേട്ടാ .. നിലവിളി തുടങ്ങി..
“ങ്ങാ..ശരി പോവ്വാം..” പിള്ളേരുടെ
നിർബന്ധം കൊണ്ട് മനസില്ലാമനസോടെ
ഞാനും തറവാട്ട് മുറ്റത്തേക്ക് നടന്നു.
അവിടെ ക്രിക്കറ്റ് സ്റ്റമ്പായി ഒരു പഴയ
ഉരൽ വെച്ച് കളി തുടങ്ങി.. സുമതിയമ്മ
ഒന്ന് രണ്ട് തവണ കോലായിലൂടെ നടന്ന്
പോയി… എനിക്കാണേ ചെറിയ ചമ്മലും പേടിയും ഒക്കെ ഉണ്ട്..സുമതിയമ്മ ഒരു
വട്ടം നോക്കിയപ്പോൾ ചിരിച്ചോ എന്ന്
സംശയം.! ആഢ്യത്തത്തോടെ നിവർന്ന്
നിന്ന് നോക്കുന്നത് കൊണ്ട് ചിരിച്ചത്
ആണോന്ന് മനസിലായില്ല.! എങ്കിലും
പിള്ളേരുടെ കളിചിരി ബഹളത്തിനിടയിൽ
ഒരു നേരം പോക്കായി ഞാനുമങ്ങനെ
മുഴുകിപ്പോയി..
പിള്ളേർക്ക് ബോൾ എറിഞ്ഞ് കൊടുക്കൽ
മാത്രമാണ് എന്റെ പണി. പിന്നെ ഫീൽഡ്
ചെയ്യും. കാന്താരികൾ എല്ലാം ബാറ്റിങ്ങിന് അടി കൂടുകയാണ്. അവൻമാരുടെ അടി
കൊണ്ട പന്ത് കൂടുതലും കോലായിലേക്ക് കയറുന്ന മുറ്റത്തിന്റെ ഭാഗത്താണ് വന്ന് വീഴുന്നത്….. ഞാനവിടെ ഫീൽഡ് ചെയ്തു.
ഒരു മാവിന്റെ തണലും ഉള്ളത് കൊണ്ട്
ഞാൻ കരുതികൂട്ടി നിന്നതാണ്. പിള്ളര്
മണ്ണിൽ കളിച്ച് മറിയട്ടെ.. നമ്മള് ബോൾ
എറിഞ്ഞിട്ട് ഇങ്ങോട്ട് മാറി നിൽക്കാം!
“തല്ല് കൂടിയാൽ ഞാൻ പോവുമേ”
വെറുതെ പിള്ളേരെ ഒതുക്കി നിർത്താൻ