അപൂർവ ജാതകം 12
Apoorva Jathakam Part 12 Author : Mr. King Liar
Previous Parts
നമസ്കാരം….,
കുറച്ചു നേരത്തെ ആണ് ഈ വരവ് എന്നറിയാം നല്ല മനസിനുടമകളായ എന്റെ പ്രിയ കൂട്ടുകാർ ഈയുള്ളവനോട് ക്ഷമിച്ചാലും. ജോലി തിരക്ക് അതോടൊപ്പം മറ്റു തിരക്കുകൾ കൂടി അപ്രതീക്ഷിതമായി കയറി വന്നപ്പോൾ എഴുതാൻ സാധിച്ചില്ല….ഇനി അധികം കാത്തിരിപ്പിക്കാതെ ഉടനെ കഥയുടെ അവസാനത്തിലേക്ക് കടക്കുകയാണ്.
ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി….അടുത്ത രണ്ട് ഭാഗങ്ങളിൽ അത് പരിഹരിക്കും…ഈ നുണയന്റെ പുതുവത്സര സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചാലും…..
എന്ന്
ഏതോ മാന്യവക്തി വാക്കുകളാൽ കൊന്നു വീണ്ടും പുനർജ്ജനിച്ചു വന്ന….
MR. കിംഗ് ലയർ
________________________________
കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.