അപൂർവ ജാതകം 12 [MR. കിംഗ് ലയർ]

Posted by

“”””ശ്രീക്കുട്ടി ശ്രദ്ധിച്ചു നടക്കട്ടോ …. വഴുക്കൽ ഉണ്ടാവും…. “””””

 

വിജയയുടെ പിന്നിൽ നടക്കുന്ന പ്രിയയോട് വിജയ് പറഞ്ഞു.

 

“”””ഞാൻ നോക്കിയ നടക്കുന്നേ അച്ചേട്ടാ… “”””

 

വിജയയുടെ കൈയിൽ പിടിച്ചുകൊണ്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതിന് മറുപടി പറഞ്ഞുകൊണ്ട് അവൾ ശ്രദ്ധയോടെ ഓരോ ചുവടും മുന്നിലേക്ക് വെച്ചു.

ഗുഹയുടെ മുകളിൽ നിന്നും സൂര്യ വെളിച്ചം ഗുഹയുടെ മുകളിലെ ദ്വാരത്തിലൂടെ അകത്തെ അരിച്ചിറങ്ങുന്നു… അവ വന്നു പതിക്കുന്നത് പറകെട്ടിലേക്ക് ശക്തമായി കലിതുള്ളി വന്നു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ആണ്…

 

 

“””””അച്ചേട്ടാ…. എന്ത് ഭംഗിയാല്ലേ ഇത് കാണാൻ “”””

 

തന്റെ കണ്മുന്നിൽ കാണുന്ന പ്രകൃതിയുടെ വിസമയം കണ്ണിമചിമ്മാതെ നോക്കികാണുന്ന പ്രിയ വിജയയുടെ തോളിലേക്ക് ചാരികൊണ്ട് ചോദിച്ചു.

 

_____________________________

 

ഇതേ സമയം….

 

ഇല്ലിക്കൽ തറവാട്ടിൽ നിന്നും ഗോവിന്ദനും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെയും കൂട്ടി വള്ളിയംങ്കാട്ട് തിരുമേനിയുടെ അടുക്കലേക്ക് പുറപ്പെട്ടു….

 

 

“”””ഗോവിന്ദ…..?? “”””

 

കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന വാസുദേവൻ തിരുമേനി മുന്നിൽ ഇരിക്കുന്ന ഗോവിന്ദനെ തന്റെ പരുക്കനായ ശബ്ദത്തിലൂടെ വിളിച്ചു.

 

“”””എന്താ തിരുമേനി….?? “”””

Leave a Reply

Your email address will not be published. Required fields are marked *