അവൾ അവന്റെ നെറ്റിത്തടത്തിൽ മുത്തി കൊണ്ട് പറഞ്ഞു.
“””അതിപ്പോ എവിടെ ആണെങ്കിലും ഞാനുണ്ടാവുമല്ലോ….. നിനക്ക് അത് പോരെ വാവാച്ചി….? “””””
അവളുടെ വയറിലേക്ക് ടീഷർട്ടിന് മുകളിലൂടെ മുഖം അമർത്തികൊണ്ട് അവൻ ചോദിച്ചു.
“”””””എനിക്കെന്റെ അച്ചേട്ടന്റെ നിഴലിൽ ജീവിക്കാന ഇഷ്ടം…. അതിവിടെയെന്നല്ല എവിടെയായാലും…. ഈ ഭൂമിയിൽ സ്വന്തമെന്നുപറയാൻ ഒന്നുമില്ലാത്ത ഈപൊട്ടിപെണ്ണിന് ഈശ്വരൻ തന്ന ഭാഗ്യം ആണെന്റെ കെട്ടിയോൻ… ഈ കള്ളക്കുട്ടൻ…. ന്റെ അച്ചേട്ടൻ…. “””””
പ്രണയം നിറഞ്ഞ വാക്കുകളോടെ സ്നേഹം തുളുമ്പുന്ന ഈണത്തോടെ പറഞ്ഞുകൊണ്ട് അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
_____________________________
വാസുദേവൻ തിരുമേനിയും ഗോവിന്ദനും ശേഖരനും വള്ളിയംങ്കാട്ട് തിരുമേനിയുടെ ഇല്ലത്ത് അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്.
ചുവന്ന പാട്ടുപോലത്തെ തുണകൾ അവർ ഇരിക്കുന്ന മുറിയുടെ ചുവരിലും ജാലകത്തിലും വാതിലിലും എല്ലാം ഒരു കർട്ടൻ പോലെ കെട്ടിരിക്കുകയാണ്…ചുറ്റും ഭിത്തികളിൽ ഈശ്വരന്മാരുടെ ചിത്രങ്ങൾ..
ഒരു വലിയ തറ അതിന് മുകളിൽ ചുവന്ന തുണി വിരിച്ചിരിക്കുന്നു….അതിന് മുകളിലായി രാശി പലകയും….ചുവന്ന കിഴിയിൽ കവടിയും…..രാശി പലകക്ക് മുന്നിലായി ഏഴ് തിരിയിട്ട് കത്തിച്ച നിലവിളക്ക്…..ആ നിലവിളക്കിന്റെ തിരിയിൽ എരിയുന്ന അഗ്നിയിലെ പ്രകാശം ആ മുറിയുടെ ഉള്ളിൽ മുഴുവൻ നിറയുന്നു…
ആ തറക്ക് പിന്നിലെ ഭിത്തിയിൽ ഈശ്വരന്മാരുടെ വിവിധ ചിത്രങ്ങൾ…..