വാസുദേവൻ വലിയ തിരുമേനിയെ നോക്കി പറഞ്ഞു.
“””””അപൂർവ ജാതകമോ….??? “””””
ഒന്നും തന്നെ മനസിലാവാതെ വലിയാതിരുമേനി മൂവരെയും നോക്കി.
“””””അതെ തിരുമേനി….. ആ ജാതകപ്രേകാരം ജാതകക്കാരൻ ആദ്യമായി ശരീരികമായി ബന്ധപ്പെടുന്ന സ്ത്രീ മരിക്കും എന്നാണ്…. “””””
വാസുദേവൻ തിരുമേനി അദ്ദേഹം തുടങ്ങി വെച്ചത് പൂർത്തീകരിച്ചു.
“”””ആരാ ഈ ജാതകക്കാരൻ….??? “””””
വലിയ തിരുമേനി ചോദിച്ചു.
“””””എന്റെ മകനാണ് വിജയ്… “”””
ഗോവിന്ദൻ മറുപടി പറഞ്ഞു.
“””””ഇതിൽ ഞാനിപ്പോ എന്താ വേണ്ടത്…. “”””
വലിയ തിരുമേനി വീണ്ടും ചോദിച്ചു.
“”””””അത് തിരുമേനി…..വിജയുടെ വിവാഹം കഴിഞ്ഞു…. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും ആ കുട്ടിയുടെ ഭാര്യ മരിച്ചില്ല…. ആ പെൺകുട്ടിയുടെ ജാതകവും വിജയുടെ ജാതകവും ഗണിച്ചു നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ മരണം ആണ് തെളിയുന്നത്, അതിന് കാരണം വിജയുടെ ജാതകത്തിലെ ദോഷവും…. പക്ഷെ ആ പെൺകുട്ടിയുടെ ജാതകത്തിൽ ചിലയിടങ്ങളിൽ ശുഭ ഗ്രങ്ങളുടെ അനുഗ്രഹവും ഉണ്ട്….. എന്തെന്നാലും ആ പെൺകുട്ടിക്ക് മൃത്യു അതാണ് ആരൂഢത്തിൽ തെളിയുന്നത്….ഇതിന് ഒരു പരിഹാരം കാണണം… അത് എന്നെകൊണ്ട് സാധിക്കില്ല…. അതുകൊണ്ടാണ് ഞാൻ ഇവരെയും കൂട്ടി തിരുമേനിയുടെ അരികിലേക്ക് വന്നത്..! “””””””