ഗോവിന്ദൻ കാറിലെ വിഘ്നേശ്വരന്റെ ചിത്രം നോക്കി പ്രാർത്ഥിച്ചു.
“””””അല്ലേട്ടാ…. അച്ചു ബാംഗ്ലൂർ വെച്ചു വേറെ ഏതെങ്കിലും പെണ്ണുമായി അത്തരത്തിൽ ബന്ധപെട്ടിട്ടുണ്ടങ്കിൽ പ്രിയമോളുടെ ജീവന് ആപത്തൊന്നും ഉണ്ടാവില്ലല്ലോ… “””””
ശേഖരൻ ഉള്ളിൽ തോന്നിയ സംശയം ഗോവിന്ദനോട് ചോദിച്ചു.
“””””അങ്ങനെ നടന്നിട്ടുണ്ടങ്കിൽ തിരുമേനി രണ്ടാമത് പറഞ്ഞാ ദോഷം ആണെങ്കിൽ അല്ലെ കുഴപ്പമൊന്നും ഇല്ലാതിരിക്കു …. മറിച്ചു ആദ്യം പറഞ്ഞത് ആണെങ്കിലോ…??? “””””
ഗോവിന്ദൻ ശേഖരനെ നോക്കി ചോദിച്ചു.
അതിന് ശേഖരന്റെ പക്കൽ ഒരു മറുപടിയും ഉണ്ടായില്ല…. അവർ ഇരുവരും അഗാധമായ മൗനത്തിലേക്ക് കൂപ്പുകുത്തി.
അവർ ശാന്തമല്ലാത്ത മനസോടെ ഇല്ലിക്കൽ ലക്ഷ്യമാക്കി മുന്നോട്ട് സഞ്ചരിച്ചു.
_____________________________
ഇരുൾ ഭൂമിയെ വിഴുങ്ങുന്ന സമയം…. സൂര്യൻ വിശ്രമിക്കാൻ പോയ ഇടവേള….. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ കൂട്ടിലേക്ക് ചേക്കേറുന്ന സന്ധ്യ സമയം….
എസ്റ്റേറ്റിലെ മുറ്റത്ത്… തലേന്നത്തെ പോലെ…. കൊടും തണുപ്പിനെ അകറ്റാൻ വിറകുകൾ കൂട്ടി ഇട്ട് കത്തിച്ചു അതിൽ നിന്നും ചൂട് പകർന്നു അസ്തമയത്തിന്റെ വശ്യസൗന്ദര്യം ഒരു ചാരുകസേരയിൽ ഇരുന്നു ആസ്വദിക്കുകയാണ് വിജയ്.
കാട്ടിലെ അലച്ചിൽ കഴിഞ്ഞു തിരിച്ചെത്തിയ പ്രിയയും വിജയും ഒരുമിച്ച് തന്നെ കുളിച്ചു വൃത്തിയായി വസ്ത്രങ്ങൾ അണിഞ്ഞു പുറത്തേക്ക് വന്നു… വിജയ് മുറ്റത്തേക്കും പ്രിയ ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കും പോയി….
വിജയ് ഒരു ഷോർട്സും ബ്ലൂ ടീഷർട്ടും ആണ് വേഷം.. അവൻ കത്തിയേരിയുന്ന വിറകുകളിൽ നിന്നും ഉയർന്നു പൊന്തുന്ന താപം അവനെ കുളിരണിയിക്കുന്ന തണുപ്പിൽ നിന്നും അവന് മോചനം നൽകി…
പ്രിയയുടെ വരവും കാത്ത് ചാരുകസേരയിൽ ഇരിക്കുമ്പോൾ ആണ് ഗോവിന്ദൻ അവനെ വിളിക്കുന്നത്…