വേശ്യായനം 11
Veshyayanam Part 11 | Author : Valmeekan | Previous Part
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം ആണ്.
ഈ അദ്ധ്യായത്തിൽ കൂടുതൽ സംഭാഷണങ്ങൾ ഹിന്ദിയിൽ ആണ്. തർജ്ജമയടക്കം എഴുതാനുള്ള സമയക്കുറവു കാരണം എല്ലാവരും മലയാളത്തിൽ സംസാരിക്കുന്നതായാണ് എഴുതിയിരിക്കുന്നത്. തർജമ ബുദ്ധിമുട്ടുള്ളിടത്ത് ഹിന്ദി തന്നെ ഉപയോഗിച്ചിട്ടുണ്ട്.
കഥ ഇത് വരെ: സലീന നസീബയുടെ ഏക മകളാണ്. അറബിക്കല്യാണം നടത്തി ഗർഭിണി ആയപ്പോൾ അറബി ഉപേക്ഷിച്ച് പോയ നസീബ അറബിയിലുണ്ടായ സലീനയെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് നക്സൽ ബന്ധം സംശയിച്ച് നസീബയുടെ സഹോദരൻ ഖാലിദിനെ തിരഞ്ഞു വന്ന പോലീസ് നസീബയെ കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് നസീബയെ കാണുന്ന രാമദാസമേനോൻ അവളെ തറവാട്ടിലേക്ക് ജോലിക്ക് കൊണ്ട് പോയി. പുറമെ സൗമ്യനും ഉദാര മനസ്കനുമായ രാമദാസമേനോൻ യഥാർത്ഥത്തിൽ ഒരുപാട് നിയമവിരുദ്ധ വ്യാപാരങ്ങൾ നടത്തി വന്നിരുന്നു. അയാൾ അയാളുടെ ലൈംഗിക താൽപ്പര്യങ്ങൾക്ക് നസീബയെ ഉപയോഗിച്ചു. മുൻപ് രാമദാസമേനോന് വേണ്ടി ജോലി ചെയ്തിതിരുന്ന നസീബയുടെ സഹോദരൻ ഖാലിദിനെ രാമദാസമേനോൻ ചതിയിൽ പെടുത്തി പോലീസിനെ കൊണ്ട് പിടിപ്പിച്ചെങ്കിലും കല്യാണിയുടെ നേതൃത്തത്തിലുള്ള നക്സലുകൾ കാരണം രക്ഷപ്പെട്ട് അവരുടെ കൂടെ കൂടി. അവിടെ നിന്നും താൻ ഈ കുഴപ്പങ്ങളിലെല്ലാം ചെന്ന് ചാടാൻ കാരണം രാമദാസമേനോൻ ആണെന്ന് മനസ്സിലാക്കിയ ഖാലിദ് അയാളെ വധിച്ചു. രാമദാസമേനോൻ മുൻപ് കൊലപ്പെടുത്തിയ അബൂബക്കറുടെ മകൻ അഹമ്മദ് മംഗലാപുരത്ത് അധോലോക സാമ്രാജ്യം കെട്ടിപ്പടുത്തു രാമദാസമേനോനോട് പ്രതികാരത്തിന് തക്കം പാർത്തിരുന്നു. രാമദാസമേനോൻ്റെ മരണശേഷം അയാളുടെ തറവാട് കൈക്കലാക്കി രാമദാസമേനോൻ്റെ ഭാര്യയേയും മകളെയും മംഗലാപുരത്തേക്ക് കടത്തി ഇംഗ്ലണ്ടിൽ പഠിക്കുന്ന കൃഷ്ണദാസിനെ വധിക്കാൻ ഏർപ്പാടാക്കി. മംഗലാപുരത്ത് വച്ച് കല്യാണിയെ പരിചയപ്പെടുന്ന ചന്ദ്രിക തൻ്റെ യഥാർത്ഥ സ്വർഗാനുരാഗം തിരിച്ചറിഞ്ഞു കല്യാണിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിൽ അവിടുത്തെ ഏറ്റവും വലിയ ക്രൈം സിന്ഡിക്കേറ്റിന്റെ പേരക്കുട്ടിയായ എമിലിയെ പ്രേമിച്ച് വിവാഹം കഴിക്കാൻ തയ്യാറെടുത്തു നിന്നിരുന്ന കൃഷ്ണദാസിന് പകരം എമിലി അഹമ്മദ് ഏർപ്പാടാക്കിയ ആളാൽ കൊല്ലപ്പെട്ടു. അതിനു പ്രതികാരമായി അയാൾ അഹമ്മദിനെയും അയാളുടെ കുടുംബത്തെയും മൃഗീയമായി വക വരുത്തി. അത് വഴി കൃഷ്ണദാസ് ക്രൈം സിന്ഡിക്കേറ്റിലെ ഒരു പ്രധാന കണ്ണി ആയി. അഹമ്മദിൻ്റെ മരണശേഷം മംഗലാപുരത്തിൻ്റെ നിയന്ത്രണം ഹീരാലാലിന്റെയും നരേന്ദ്രഷെട്ടിയുടെയും കൈകളിലായി. സലീന ബസ് തൊഴിലാളിയായ വേലായുധനുമായി പ്രണയത്തിലാവുകയും ഒളിച്ചോടാൻ പദ്ധതിയിടുകയും ചെയ്തു. മുംബൈയിയിലേക്കുള്ള യാത്രമധ്യേ തന്നെ വേലായുധൻ ചതിച്ച് വിൽക്കുകയാണെന്ന് മനസ്സിലായ സലീന ട്രെയിനിൽ നിന്നും എടുത്ത് ചാടി രക്ഷപ്പെടുന്ന വഴി ഒരു കാറിൽ ഇടിച്ച് ബോധം കെട്ട് വീണു.