“”””””‘”അതെന്താ ?
അനിഖ ചോദിച്ചു…
അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കിൽ നമ്മൾ ഇവിടെ ഈ സമയത്ത് കണ്ടുമുട്ടുമായിരുന്നോ?
“””””””മൗനമായിരുന്നു അവളുടെ മറുപടി””””
നമുക്ക് ഒരു കോഫി കുടിച്ചു പോയാലോ അവൾ എന്നോട് ചോദിച്ചു”””
ആവാലോ അതിനെന്താ ഞാൻ പറഞ്ഞു…
അങ്ങനെ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി ഒരു കോഫി ഒക്കെ കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.
ഓറഞ്ച് പാടങ്ങൾക്ക് സമീപത്തുകൂടെ ഒരുപാട് ദൂരം……
ദാ നമ്മൾ സ്ഥലം എത്താനായി അനിഖ പറഞ്ഞു.
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.
പ്രകൃതി രമണീയമായ ഗ്രാമക്കാഴ്ചകൾ.
ഉയർത്തി കെട്ടിയ മതിലുകൾ ഉള്ള ഒരു വീടിന് സമീപം ഞങ്ങൾ എത്തി നിന്നു.
കണ്ടാൽ കശ്മീരി എന്ന് തോന്നിക്കുന്ന ഏകദേശം 20 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വന്നു ഗേറ്റ് തുറന്നു.
ഇതാണോ നീ പറഞ്ഞ ഫ്രണ്ട് ഞാൻ അനിഖയോട് ചോദിച്ചു?
അതെ അനിഖ പറഞ്ഞു.
നിന്റെ ഫ്രണ്ട് വലിയ സെറ്റപ്പിൽ ആണല്ലോ ആ വീടും വിശാലമായ ഉദ്യാനവും ഒക്കെ കണ്ട് ഞാൻ പറഞ്ഞു.
ഞങ്ങളുടെ കാർ അകത്തേക്ക് പ്രവേശിച്ചു.
അവിടെ ഞങ്ങളുടെ വരവും കാത്ത് ഇറാമിന്റെ ഹസ്ബന്റും ഉണ്ടായിരുന്നു.
“””‘പേരെന്താ ഞാൻ ഇറാമിന്റെ ഹസ്ബന്റിനോട് ചോദിച്ചു””””
“”” മിർ പർവേസ് ഗുൽ”””
കാശ്മീരി ആണ് അല്ലെ? അദ്ദേഹത്തോട് ഞാൻ ചോദിച്ചു.
അതെ! എങ്ങനെ മനസ്സിലായി പർവേസ് എന്നോട് തിരിച്ചു ചോദിച്ചു.
പേര് കേട്ടപ്പോൾ മനസ്സിലായി ഞാൻ മറുപടി നൽകി.
ഞാനും പർവേസും പെട്ടെന്ന് തന്നെ കമ്പനി ആയി.
അങ്ങനെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി തീന്മേശക്ക് ചുറ്റും വട്ടം കൂടി ഇരുന്നു.
അവിടെ ഞാൻ വരുന്നത് കൊണ്ട് പ്രത്യേകം വിഭവങ്ങൾ തെയ്യാറാക്കിയിട്ട് ഉണ്ടായിരുന്നു.
എന്നാലും നമ്മുടെ റിലേഷൻ എങ്ങനെ നിന്റെ പപ്പ അറിഞ്ഞു!
ഭക്ഷണം കഴിച്ചു കഴിഞ്ഞു സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന ഞാൻ അനിഖയോട് ചോദിച്ചു.
“””””””””അയ്യോ അതൊന്നും എനിക്ക് ഓർക്കാൻ കൂടെ വയ്യ”””””””””
ഓർക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു…….