ഉമ്മ മറുപടി നൽകി
ഉമ്മ എപ്പോഴെങ്കിലും കിഴക്കോട്ട് ഒഴുകുന്ന നദി സ്വപ്നം കണ്ടിട്ടുണ്ടോ?
ഞാൻ ചോദിച്ചു!
“””ഉം.. കണ്ടിട്ടുണ്ട് എന്തേ”””
ഉമ്മ തിരിച്ചു ചോദിച്ചു.
ഞാൻ ഇന്ന് അങ്ങനെ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.
ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.
ഞാൻ അനിയെത്തിയോടും ചോദിച്ചു.
“””എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ “””
അവൾ പറഞ്ഞു.
ഏയ് ഇല്ലല്ലോ എന്താ അങ്ങനെ ചോദിക്കാൻ!
ഏയ് ഒന്നൂല്ല ചുമ്മാ!
ഞാൻ മറുപടി നൽകി.
ഞങ്ങളുടെ ചർച്ച പണ്ടുകാലങ്ങളിൽ എങ്ങോ കാഞ്ഞിരക്കുളത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ആണ്ടമരത്തെ കുറിച്ചായി.
ആണ്ടമരമോ? അതെന്താ !
ഞാൻ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു മരത്തെ പറ്റി കേൾക്കുന്നത്.
ഉമ്മ പറഞ്ഞു തുടങ്ങി…
“””അതായത് എന്റെ ഒക്കെ ചെറുപ്പകാലത്ത് കായലിലെ വെള്ളം വറ്റിയാൽ വർഷങ്ങളായി ചേറിൽ പുതഞ്ഞു കിടക്കുന്ന ആണ്ടമരത്തിന്റെ തടികൾ മാന്തിയെടുക്കാൻ അടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കരിവാൻമാർ വരുമായിരുന്നു “””
ഇരുമ്പ് ചുട്ടെടുക്കാനുള്ള കരി തെയ്യാറാകുന്നതിന് ആണ്ടമരത്തിന്റെ തടികൾ അത്യുത്തമം എത്രേ!
എന്നിട്ട് വല്യുപ്പ ഇങ്ങനെ
പറയുമായിരുന്നത്രെ.
“””മക്കളേ ആ കായൽ നിൽക്കുന്ന സ്ഥലം എല്ലാം പുരാതന കാലങ്ങളിൽ വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കരപ്രതേഷം ആകും അല്ലാതെ പുഴയുടെ നടുക്ക് ആരെങ്കിലും മരം വെക്കുമോ”””
ഞാൻ ഈ സാദ്ധ്യത തള്ളിക്കളഞ്ഞില്ല.
ഒരു പക്ഷെ മറ്റു പല കാരണങ്ങൾ കൊണ്ടും ആകാം.
ഇതിനെ പറ്റി ആലോചിച്ചു ഒരുപാട് തല പുണ്ണാക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത കാരണം ആണ്ടമരം എന്ന വിഷയം അതോടെ ഒഴിവാക്കി.
കൂട്ടുകാർകിടയിൽ ഞാൻ മാത്രമായിരുന്നു പ്രണയം ഇല്ലാത്തവൻ
അതിന്റെ ഒരു നിരാശ എന്റെ മുഖത്ത് എപ്പോഴും കാണും.
ഏകാന്ത നിമിഷങ്ങളിൽ എന്റെ കൂട്ടായി ഉണ്ടായിരുന്നത് അതാഉല്ലാ ഖാന്റെ ഏകാന്തതയുടെ വേർപാടിന്റെ ദുഃഖം നിഴലിച്ചു നിന്ന ദർദ് ഭാരീ ഗസലുകൾ ആയിരുന്നു.
“ഇദർ സിംദഗീ കാ ജനാസാ ഉടേഗാ ഉദർ സിംദഗീ ഉൻ കീ ദുൽഹൻ ബനേഗീ”
ഈ വരികൾ കേൾക്കുന്നത് എന്നിൽ ഏകാന്തതയിൽ തണലായ ഒരു കൂട്ടുകാരൻ വന്ന പ്രതീതി സൃഷ്ടിക്കാൻ തുടങ്ങി.
എന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന് കരുതി ഞാൻ സ്വയം ആശ്വസിച്ചു.