ടീച്ചറിന്റെ കൈ എല്ലാം കൂട്ടി പിടിച്ച് വളര
ബഹുമാനത്തോട് കൂടി ലേഖയും ഗോപികയും സംസാരിച്ചു ….
ടീച്ചറോട് സംസാരിച്ച് തിരിഞ്ഞ്ന ടക്കുമ്പോൾ ഗോപി ക ലേഖയോട് പറഞ്ഞു
ലേഖേ …. ആ നിൽക്കുന്ന വെള്ളയും വെള്ളയും ഇട്ടു നിക്കണ ആ കറുത്ത ആളെ കണ്ടോ അയാളാണ് വേലായുധൻ
ഈ വാർഡിന്റ കിഴക്ക് ഭാഗത്തുള്ള ആ കോളനി ഉണ്ടല്ലോ അവിടുത്തെ ആളാണ് ഈ വേലായുധൻ ….ഈ വാർഡ് ആര് ജയിക്കണം തീരുമാനിക്കുന്നത് ആ കോളനിയിലെ വോട്ടുകളാണ് ഏകദേശം 400 വോട്ടുകൾ അവിടെയുണ്ട് ….വേലായുധൻ ആണ് അവരുടെ നേതാവ് :
അവരുടെ എന്തു കാര്യത്തിനും അയാൾ മുന്നിലുണ്ടാവും അതുകൊണ്ട് തന്നെ
വേലായുധൻ പറഞ്ഞാൽ അതിനപ്പുറത്തേക്ക് ആ കോളനിയിലെ ആൾക്കാർ അനങ്ങില്ല അത്രക്ക് പവറാണ് അയാൾക്ക് ആ കോളനിയിൽ
പിന്നെ കുറച്ച് അപ്പുറത്തായി നിൽക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്നെ
കാണിച്ച് കൊണ്ട് ഗോപിക പറഞ്ഞു
ആ നിൽക്കുന്നവന്റെ പേരാണ് റഫീഖ്
അവൻ സ്പോർട്ട്സ് അതോറിറ്റിയുടെ
ഏതോ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്
ഇവിടെത്തെ ഒട്ടുമിക്ക യുവാക്കളും അവന്റെകൂടെയാണ്
ഇവിടെ നടക്കുന്ന എല്ലാ കായിക ഇനങ്ങളുടേയും പിന്നിൽ പ്രവർത്തിക്കുന്നത് ഇവന്റെ കൈകളാണ്
അതുകൊണ്ട് തെന്നെ യുവാക്കൾ എല്ലാം ഇവന്റെ പിന്നാലെയാണ്
ഞാൻ ഇതെല്ലാം എന്തിനാണ് പറഞ്ഞതെന്ന് മനസ്സിലായോടി ലേഖേ നിനക്ക് ……. ഇതിൽ ഏതിനെ എങ്കിലും വളച്ചെടുത്താൽ നമ്മൾ തിരഞ്ഞെടുപ്പിൽ ജയിക്കും അതുറപ്പാണ് …
ഞാൻ ഇതെല്ലാം കൃത്യമായി പഠിച്ചിട്ടാണ് പറയുന്നത്…
ഞാൻ കഴിഞ്ഞ പ്രാവശ്യം നിൽക്കുമ്പോൾ ഇതൊന്നും എനിക്കറിയില്ലായിരുന്നു
അതു കൊണ്ട്തന്നെ ഞാൻ തോറ്റു തുന്നം പാടി … പക്ഷെ ഈ പ്രാവശ്യം നമുക്കൊന്നു ശ്രമിക്കണം .. അതിന് നീ എന്തിനും തയ്യാറായി വേണം ഇനി ഇറങ്ങാൻ
അതിനെന്താ ചേച്ചി എന്തു നാറിയ കളി കളിക്കാനും ഞാൻ തയ്യാറായിട്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്
എന്നാൽ പിന്നെ അവരെയൊന്നു പരിചയപ്പെടുത്തി തരാം ഞാൻ
ലേഖയും ഗോപികയും നേരെ വേലായുധന്റെ അടുത്തേക്ക് നീങ്ങി
വേലായുധന്റെ അടുത്തെത്തിയ
ഗോപിക പറഞ്ഞു: വേലായുധൻ ചേട്ടാ ഇത് ലേഖനായർ … ലേഖ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കുന്നുണ്ട്. ചേട്ടനെ ഒന്നു പരിചയപ്പെടണം എന്നു പറഞ്ഞു അവൾ.. ചേട്ടന് ബുദ്ധിമുട്ടാവുമേ
ഏയ് എന്തു ബുദ്ധിമുട്ട് ഗോപികേ… നമ്മളൊക്കെ ഒരേ നാട്ടുകാർ അല്ലേ :
വേലായുധൻ ചേട്ടൻ എന്നെ അറിയില്ലല്ലോ ഗോപിക ചേച്ചിയെ അല്ലേ അറിയൂ
ഓ ഞാൻ ലേഖയെ അറിയമല്ലോ …. നമ്മുെടെ രാഘവൻ നായരു ടെ
മോളല്ലേ താൻ : താൻ സീരിയലിൽ അഭിനയിക്കാൻ പോയി എന്നു പറഞ്ഞു കേട്ടു
ആ ചെറിയ ചില സീൻ അത്ര മാത്രം
ചെറിയ സീൻ ആദ്യം കിട്ടും പിന്നെ വലിയ സീൻ പിന്നെ സിനിമ ..ഹ ഹ ഹ അല്ലേ ഗോപി കേ.
കളിയാക്കണ്ട വേലായുധൻ ചേട്ടാ…
ഞാൻ കളിയാക്കിയതല്ല കുട്ടി .. അങ്ങനെ ആണല്ലോ സാധാരണ നടക്കാറുള്ളത് ,
വലിയ നടി ആവുമ്പോൾ നാട്ടുകാരെ മറക്കരുത് …