എടീ ലേഖേ നിനക്ക് ഒരു ചുക്കും അറിയില്ല ..ഞാൻ എന്തിനാ അവരുടെ നമ്പർ വാങ്ങിയത് മനസിലായോ നിനക്ക്
വെറുതെ വാങ്ങി അല്ലാതെന്താ ചേച്ചീ…..
വെറുതെ വാങ്ങിയതല്ല … പതുക്കെ പതുക്കെ അവരോട് കമ്പനി കൂടണം
എന്നിട്ട് അവർക്ക് പെൺ വിഷയങ്ങളിൽ ഉള്ള താൽപര്യം മുതലെടുക്കണം ..
വേലായുധൻ പെണ്ണുങ്ങളെ കണ്ടാൽ പിന്നിൽ നിന്നും മാറില്ല…. ആളൊരു കോഴിയാണ് …
റഫീഖിനെ പറ്റി എനിക്ക് കാര്യമായി അറിയില്ല
എന്താ ചെയ്യേണ്ട് എന്ന് എനിക്കൊരു പിടിയും കിട്ടുന്നില ചേച്ചി …
സീരിയലിൽ അഭിനയിക്കാൻ പോയ നിനക്കിനി ഞാൻ പറഞ്ഞു തരണോ എന്തു ചെയ്യണം എന്ന് ….നിനക്ക് പറ്റില്ലെങ്കിൽ നിന്റെ കൂടെ വന്ന ആ ബ്യൂട്ടീഷ്യൻ ഷീബ ഇല്ലേഅവളെ ഉപയോഗിച്ചു കൂടെ നിനക്ക്
ആേ ചേച്ചി അവൾ എന്തിനും റെഡിയാണ് അവൾ മാത്രം അല്ല അവർ മൂന്നുപേർ വന്നില്ലേ അവരെല്ലാം എന്തിനും റെഡിയാണ് ….
എന്നാൽ പിന്നെ നമുക്ക് കാര്യങ്ങൾ എങ്ങനെ വേണമെന്ന് ആലോചിക്കാം
അപ്പോഴേക്കും അവർ പാർട്ടി ഓഫീസിൽ എത്തി അവർ കയറി ചെല്ലുമ്പോൾതാഴെ
ഓഫീസ് സെക്രട്ടറി സുരേഷ് എന്ന പയ്യൻ ഇരുന്നു എന്തൊക്കെയോ എഴുതുന്നു
എടാ സുരേഷേ ഇന്ന് ഇവിടെ ആരും ഇല്ലേടാ …..
ശേഖരേട്ടൻ മുകളിൽ ഉണ്ട് ചേച്ചി … എനിക്ക് കുറച്ച് രേഖകൾ എഴുതിവക്കാനുണ്ട്. നിങ്ങൾ വന്നാൽ മുകളിലേക്ക് ചെല്ലാൻ പറഞ്ഞു
എന്നാൽ ശരിടാ …
അവർ രണ്ടാളും സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി … അവർ ചെല്ലുമ്പോൾ ശേഖരൻ ഫോൺ ചെയ്യായിരുന്നു.
ഒരു അഞ്ചു മിനുട്ടു കൂടി ഫോൺ ചെയ്തിട്ട് ഫോൺ മേശപ്പുറത്ത് വച്ച് ശേഖരൻ പറഞ്ഞു
വരു വരൂ ഇരിക്കൂ …..എന്തൊക്കെ ആയി കാര്യങ്ങൾ ഈ പ്രാവശ്യം രക്ഷപെടുമോ
ഓ ഈ പ്രാവശ്യം ഞങ്ങൾ വാർഡ് പിടിക്കും ഇല്ലേ ലേഖേ ….
ഈ പ്രാവശ്യം ജയിച്ചാൽ രണ്ടാൾക്കും ഗുണം ഉണ്ടാവും
അതെന്താ എനിക്ക് ഗുണം …. ലേഖക്ക് ഗുണം ഉണ്ടാവും എനിക്കെന്ത് ഗുണം
ലേഖ ജയിച്ചാൽ ചിലപ്പോൾ പ്രസിഡന്റ് സ്ഥാനം കിട്ടാൻ സാധ്യത ഉണ്ട് കാരണം വനിതാസംവരണമാണ് …..
അങ്ങനെ ഈ പഞ്ചായത്ത് പിടിക്കാൻ കാരണമായ ഈ വാർഡ് ജയിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച , ഗോപികക്ക് അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സീറ്റ് കിട്ടാൻ സാധ്യതയുണ്ട് കാരണം ഈ മണ്ഡലം വനിതകൾക്ക് സംവരണ മണ്ഡലമാണ്
അയ്യോ ശേഖരേട്ടാ സത്യമാണോ പറയുന്നത് എനിക്ക് വിശ്വസിക്കാൻ വയ്യ
. ഉറപ്പ് പറയാൻ ആയിട്ടില്ല ഞാൻ പറഞ്ഞു എന്നു മാത്രം എന്തായാലും സ്റ്റേറ്റ് കമ്മറ്റിയിൽ നിന്നും ചോദ്യം വരും ഞങ്ങൾ നിന്റെ പേരാണ് വിചാരിക്കുന്നത്. : ….
താങ്ക് യുേ ശേഖരേട്ടാ വളരെ നന്ദിയുണ്ട്