അതിനെന്താ ഞാന്‍ വീടിനു മുന്‍പില്‍ കാത്ത് നില്‍ക്കാം…അതുപോരെ…… എന്റെ പൊന്നു സാറെ.
ഏതൊക്കെയോ വഴികളില്‍ കൂടി ഓട്ടോ പാഞ്ഞു…..ഒടുവില്‍ ഉഷ റോഡരികില്‍ നില്‍ക്കുന്നത് ദൂരെ നിന്നെ ഞാന്‍ കണ്ടു…….ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു…….ഓട്ടോക്കൂള്ള കൂലി കൊടുത്ത് ഞാന്‍ പെട്ടിയുമായിട്ടിറങ്ങി……
എന്നാലും എന്റെ പൊന്നു സാറെ……ഞങ്ങളെയൊക്കെ ഇത്രയും പെട്ടെന്ന് മറന്നോ… ഇടയ്‌ക്കൊക്കെ ഒന്ന് വിളിക്കാനുള്ള സന്മനസ്സ് എങ്കിലും കാണിക്കാമായിരുന്നില്ലെ……
ഞാന്‍ ഒന്ന് ചമ്മിയെങ്കിലും…..ഉഷേ…..നിങ്ങളുടെ ഫോണ്‍ നമ്പര്‍ അന്ന് തന്നത് എവിടെയോ എഴുതി വെച്ചു. ഞാന്‍ വരുന്നവരെ തപ്പിയിട്ടും കിട്ടിയില്ല. ഒടുവില്‍ ഞാന്‍ അങ്കമാലിയില്‍ എത്തിയപ്പോഴാണ്‍് വിമല നിങ്ങളുടെ നമ്പര്‍ തപ്പി എടുത്ത് തന്നത്.
ഞങ്ങള്‍ അന്നു സാറിനെ വിളിച്ചതിനുശേഷം ഒത്തിരി ട്രൈ ചെയ്തു. സാറിനെ എവിടെ കിട്ടാന്‍. ഈ നമ്പര്‍ ഇപ്പോള്‍ നിലവില്ലാ എന്നുള്ള സ്ഥിരം മറുപടിയാണ്‍് ഞങ്ങള്‍ക്ക് കിട്ടികൊണ്ടിരുന്നത്. അതോടെ അങ്ങോട്ടുള്ള വിളി ഞങ്ങളും നിര്‍ത്തി.
അത് നിങ്ങള്‍ പോയതിനുശേഷം ഞാന്‍ ലാന്‍ഡ് ലൈന്‍ മാറ്റി ഒരു വില്‍ ഫോണ്‍ എടുത്തു. അപ്പോള്‍ നമ്പറും മാറി. അതുകൊണ്ടായിരിക്കും നിങ്ങള്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് എന്റെ ബാങ്കിലേക്ക് വിളിച്ചൂടായിരുന്നോ……. ഇവിടെയുള്ള ഞങ്ങളുടെ ഏതു ബ്രാഞ്ചില്‍ വിളിച്ചു ചോദിച്ചാലും അവര്‍ തലശ്ശേരിയിലെ നമ്പര്‍ തരുമായിരുന്നല്ലോ……
അതൊന്നും അത്ര ഓര്‍ത്തില്ല എന്റെ പൊന്നു സാറെ ….സാര്‍ അങ്ങ് ക്ഷമി…….അയ്യോ സാറെ…..ഞാന്‍ സാറിനെ റോഡില്‍ നിര്‍ത്തികൊണ്ടാണല്ലോ….ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത്. വാ സാറെ…..നമുക്ക് വീട്ടിലേക്ക് പോകാം. ചേട്ടന്‍ സാറിനെ കാത്തിരിക്കുകയാ………
അങ്ങിനെ ഞാന്‍ ഉഷയുടെ കൂടെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. തലമുഴുവന്‍ മൊട്ടയടിച്ച് ജയന്‍ ഇരിക്കുന്നു. എന്താ ജയന്‍ ഈയ്യിടെയെങ്ങാനും പളനിയില്‍ പോയിരുന്നോ…….
ജയന്‍ ഒന്ന് പുഞ്ചിരിച്ചുവെങ്കിലും പറഞ്ഞതു മുഴുവന്‍ ഉഷയായിരുന്നു……
അപ്പോള്‍ സാറൊന്നും അറിഞ്ഞില്ലല്ലെ…… എന്റെ പൊന്നു സാറെ ഒരു ആറുമാസം മുന്‍പ് ചേട്ടനു കണ്ണിനു ചെറിയ ഒരു മങ്ങല്‍. പല ഡോക്ടര്‍ന്മാരേ കണ്ടെങ്കിലും, അവര്‍ എന്തോക്കെയോ മരുന്ന് കുറിച്ച് കൊടുത്തു. ഒടുവില്‍ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു……തല ഒന്ന് സ്‌കാന്‍ ചെയ്യണമെന്ന്. അങ്ങിനെ ചെയ്തപ്പോള്‍ കണ്ടതോ, തലയില്‍ ചെറിയ ഒരു ട്യൂമര്‍. ഒടുവില്‍ ഒരു മാസം മുമ്പ് അമൃത ഹോസ്പിറ്റലില്‍ തന്നെ പോയി ട്യൂമര്‍ നീക്കം ചെയ്തു. ഇനി രണ്ടുമാസം റെസ്‌റ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.അതു കഴിഞ്ഞ് രണ്ടു മാസം കൂടി കഴിഞ്ഞ് വീണ്ടും ഒരു ചെക്കപ്പിനു പോകണമെന്ന് പറഞ്ഞു.
പിന്നെ രാവിലെ 9 മണിക്കും, രാത്രി 9 മണിക്കും ഒരോ ഗുളിക വീതം. അത് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ നാലഞ്ച് മണിക്കൂര്‍ നേരത്തേക്ക് ചേട്ടനെ ആന വന്ന് കുലുക്കി വിളിച്ചാലും അറിയത്തില്ല.
ഇപ്പോ എങ്ങിനെയുണ്ട് ജയാ……
കുഴപ്പൊന്നും ഇല്ലാ സാറെ. പിന്നെ സര്‍ക്കാര്‍ സ്‌കൂളായതുകൊണ്ട്, ശമ്പളം ഇല്ലെങ്കിലും മെഡിക്കല്‍ ലീവിനൊന്നും ഒരു പ്രശ്‌നവുമില്ല. പിന്നെ ഓപ്പറേഷനു ഒരു ലക്ഷത്തിനു മുകളില്‍ വേണ്ടി വന്നു എന്നു മാത്രം. ഇത്രയും കാലം ഉണ്ടാക്കിയ എല്ലാ സാമ്പാദ്യങ്ങളും ഒറ്റയടിക്ക് തീര്‍ന്നു. കഴിഞ്ഞ ആഴ്ച വരെ എന്റെ അച്ചനും അമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്റെ ഇളയമ്മയുടെ മകളുടെ വിവാഹമാ അടുത്ത ആഴ്ച. അതുകൊണ്ട് അവര്‍ അങ്ങോട്ട് പോയി. പിന്നെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഒരു മാസം ആയില്ലെ. അതുകൊണ്ട് ഇപ്പോള്‍ വേദനയൊന്നും ഇല്ല.