: അമ്മ കൂടി വന്നിട്ട് പറയാം…. അല്ലെങ്കിൽ ഞാൻ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും..
: ഓഹ് ശരി… സാവധാനം പറഞ്ഞാൽ മതി….
അല്ല…. നീ മറ്റേ പെണ്ണിനെ കണ്ടായിരുന്നോ…?
ഷിൽന ഒന്ന് ചുറ്റും നോക്കിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു…
: ചോറും ബിരിയാണിയും ഒരുമിച്ച് കഴിക്കണോ…. ഏതെങ്കിലും ഒന്ന് പോരെ മോനേ….
: വേണ്ടായിരുന്നു….. എന്നാലും സദ്യ കഴിച്ച് കഴിഞ്ഞിട്ട് ബിരിയാണി തിന്നാമല്ലോ…
: അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട കേട്ടോ…
അമ്മായി ഒരു കപ്പ് ചായ എനിക്ക് കൊണ്ട് തന്നിട്ട് അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ഉള്ളിവടയും അമ്മായിക്ക് കുടിക്കുവാനുള്ള ചായയുമായി സോഫയിൽ വന്നിരുന്നു. എന്റെയും അമ്മായിയുടെയും നടുവിലാണ് ഷിൽന ഉള്ളത്… ഞങ്ങൾ ചായ കുടിക്കുന്നതിനിടയിൽ അമ്മായി അവളോട് ആശുപത്രിയിലെ വിശേഷങ്ങൾ തിരക്കുന്നുണ്ട്.
അവൾക്ക് ഇന്ന് കാര്യമായി ഡ്യൂട്ടി ഒന്നും ഉണ്ടായില്ല. ആദ്യത്തെ ദിവസം അല്ലെ. ഗൈനക് ഒ ടി യിലാണ് അവൾക്ക് ഡ്യൂട്ടി ഉണ്ടാവുക എന്ന് സൂപ്പർ വൈസർ പറഞ്ഞിരുന്നത്രെ. ഗൈനക് ഡോക്ടർ ലീവ് ആയതുകൊണ്ട് നാളെ മുതൽ പോയാൽ മതിയെന്ന് ആയിരുന്നു അവളോട് പറഞ്ഞത്. നിമ്മിയും അതേ ഡിപാർട്മെന്റിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ഷിൽനയ്ക്ക് നല്ല സന്തോഷം ഉണ്ട്. പിന്നെ ഇവരുടെ കൂടെയുള്ളത് ഒരു ലേഡി ഡോക്ടർ തന്നെയാണ്. അതും ഒരു കണക്കിന് നന്നായി. ഇടയ്ക്കൊക്കെ ലേബർ റൂമിലും ഡ്യൂട്ടി ഉണ്ടാവുമെന്ന് നിമ്മി പറഞ്ഞിരുന്നു പോലും. അതൊന്നും ഷിൽനയ്ക്ക് പ്രശ്നമുള്ള കാര്യമല്ല… ഞാൻ ഒക്കെ ആണെങ്കിൽ ചിലപ്പോ ബോധം കെട്ട് വീഴുമായിരിക്കും. കരച്ചിലും, ചോരയും, മലവും മൂത്രവും എല്ലാം കാണേണ്ടവർ അല്ലെ ലേബർ റൂമിലെ നേഴ്‌സുമാർ… അവരെയൊന്നും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ചേച്ചി കുട്ടൂസനെ പ്രസവിച്ചപ്പോൾ പറയുന്ന കേട്ടിട്ടുണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ… എന്റെ പെങ്ങളും ഒരു നേഴ്‌സ് ആയതിൽ കുറച്ച് അഭിമാനമൊക്കെ എനിക്കും തോന്നുന്നുണ്ട്. ഷിൽനയുടെ വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ രണ്ടുപേരും ചായ കുടിച്ചു. പ്ലേറ്റ് കാലിയായിട്ടുണ്ട്. ഞാനും അമ്മായിയും ഓരോന്ന് വീതമേ എടുത്തു കാണൂ… പെണ്ണ് വർത്തമാനത്തിനിടയിൽ വടയും നന്നായി തട്ടുന്നുണ്ടായിരുന്നു.
: അമ്മേ… ഞാൻ ഇന്ന് ഒരാളെ കണ്ടു…
: ആരെയാ മോളേ…
: ഒരു പെണ്ണാണ്… നമ്മുടെ കണ്ണൂർ ഉള്ളതാ… ഇപ്പൊ ട്രെയിനി ആയി ഇവിടെ ജോലി ചെയ്യുകയാ.
: അവൾക്കെന്താ ഇത്ര പ്രത്യേകത….. നീ കാര്യം പറ ഷി….
: അവൾക്ക് ഒന്നും ഇല്ല…. പക്ഷെ അവളെ നോക്കി വെള്ളം ഇറക്കിയ ഒരാളില്ലേ…..
(ഈ അമ്പ് എനിക്ക് നേരെ ആണല്ലോ….. ഇവൾ ഇത്ര പെട്ടെന്ന് കണ്ടുപിടിച്ചോ….പെണ്ണിന്റെ C I D ബുദ്ധി വർക്കായി കാണും. എന്നാലും പോയ അന്ന് തന്നെ എല്ലാ ഡീറ്റൈൽസും ആയിട്ടാണല്ലോ വന്നത്.. ഉം… കൊള്ളാം)
: ഏത് പെണ്ണിന്റെ കാര്യമാ അമ്മായി ഇവൾ പറയുന്നേ…. ആരാടി
: എന്റെ വകയിലെ ഒരു കുഞ്ഞമ്മേടെ മോളുടെ കാര്യമാ ഏട്ടാ….
ദാ അമ്മേ… ഇതാണ് കക്ഷി….
(അവൾ ഫോണിൽ അമ്മായിക്ക് ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. ഞാൻ തല ചരിച്ച് ഒന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല…
ഇനി ഇപ്പൊ ചോദിച്ചാൽ പെണ്ണിന് ഭയങ്കര ഡിമാൻഡ് ആയിരിക്കും..