അനിതയെ ഹോസ്പിറ്റലിൽ എത്തിച്ചു……. രേവതി മാത്രമാണ് അകത്തു കയറിയത്….
ഐഷയും പാച്ചുവും പുറത്ത് വെയ്റ്റ് ചെയ്ത്…… ഓട്ടോക്കാരനെ പറഞ്ഞു വിട്ടു….
കുറച്ചു കയിഞ്ഞു രേവതി പുറത്തേക്കു വന്നു കുഞ്ഞിനേയുമായി…
ഐഷടെ കയ്യിൽ ഏല്പിച്ചു….
ഐഷ :രേവതി എന്ത് പറഞ്ഞു…
രേവതി… പേടിക്കാൻ ഒന്നുല്ല.
കുഞ്ഞു അവളുടെ പാല് കുടികുന്നില്ലല്ലോ. അതാ പ്രശനം പാൽ വിങ്ങി അവിടെ തടിപ്പായി….
ഐഷ :എന്നട്ട് ഇപ്പൊ അവള് കുടിച്ചോ…
രേവതി : എവിടന്നു. ഇവൾ ഇവളുടെ അമ്മേടെ സ്വഭാവം തന്നെ… കുടിച്ചില്ല….
ഐഷ :അയ്യോ ഇനി എന്ത് ചെയ്യും…
രേവതി : ആവോ അവർ എന്തോ കുന്ത്രാണ്ടാം അവളുടെ നെഞ്ചിൽ വെച്ച് പാല് ഊറ്റി എടുക്കേണ്….
ഐഷ : അതെന്താ…..
അത് കെട്ടു പാച്ചു പറഞ്ഞു….
“”ഉമ്മി അത് ബ്രെസ്റ് പമ്പർ ആയിരിക്കും…
ഐഷ അവന്റെ തലക്കിട്ടു കിഴുകി….
ടാ കള്ള തെമ്മാടി നിനക്ക് എങ്ങനെ അറിയാം..
പാച്ചു :എന്റെ പൊന്നെ പറഞ്ഞത് പ്രശ്നം ആയ….
അവർ അവന്റെ വാക്ക് കെട്ടു ചിരിച്ചു.
കുറച്ചു കയിഞ്ഞു ഡോക്ർ അവരെ വിളിപ്പിച്ചു…
ഡോക്ടർ പാച്ചു വിനെ നോക്കി.
ഡോക്ർ : അപ്പൊ ഇയാൾ ആയിരിക്കും അല്ലെ അനിതയുടെ ഹസ്ബൻഡ്..
രേവതി :അയ്യോ അല്ല ഇതു ഞങ്ങട മോനാണ്…
ഡോക്ടർ :അപ്പൊ അവളുടെ ഹസ് ഇവിടില്ലേ….
രേവതി : ഇല്ലാ….
അവർ പിരിഞ്ഞ കാര്യം അവൾ പറഞ്ഞില്ല….
ഡോക്ടർ :ഓക്കേ അപ്പൊ കാര്യത്തിലെക്കു വരാം…
ഇപ്പൊ ആ കുട്ടിക്ക് കുഴപ്പം ഇല്ലാ. പക്ഷെ അവളുടെ നെഞ്ചിന്റ മുകളിൽ ആയി ചെറിയ ഒരു തടിപ്പ് ഇണ്ട്. അപ്പൊ ഞങ്ങക്ക് ചെറിയ ഡൌട്ട് അതാണോ എന്നു……
രേവതി :സാർ എന്താ പറയുന്നേ മനസ്സിലായില്ല…
ഡോക്ടർ :നിങ്ങൾ പേടിക്കണ്ട ഒരു ബ്രെസ്റ് ക്യാൻസർന്റെ തുടക്കം ആണോ എന്നു…
അയാൾ അതു പറഞ്ഞപ്പോൾ മൂന്നുപേരും ഒരു പോലെ ഞെട്ടി…….
ഡോക്ടർ :അയ്യോ നിങ്ങൾ വിഷമിക്കാൻ പറഞ്ഞതല്ല…. ഇതു ജസ്റ്റ് തുടക്കം ആയിരിക്കും…. കാരണം ആ കുട്ടിനോട് ചോദിച്ചപ്പോ ഇടക് ഇങ്ങനെ പെയിൻ വരാറുണ്ട് എന്നാ പറഞ്ഞെ…
അവർ മൂന്ന് പേരും ഒരു പോലെ ചോദിച്ചു…
“”അപ്പൊ ഇനി എന്ത് ചെയ്യും ഡോക്ടർ…