പാച്ചുനു ചെറുതായി ദേഷ്യം വന്നുവെങ്കിലും അവൻ പോയി ഒരു ബ്ലൂ ഷർട്ടും വാപ്പിയുടെ ഒരു വെള്ള കസവു മുണ്ടും എടുത്തോണ്ട് വന്നു…
അനിത : കണ്ടോ ഇപ്പൊ എന്റെ കണ്ണനെ കാണാൻ എന്താ ഒരു ഐശ്വര്യം… ഉമ്മാ…
അനിത അവന്റെ നെറ്റിയിൽ മുത്തിയപ്പോൾ അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ വീണു…
അനിത: എന്തിനാ എന്റെ കണ്ണൻ കരയുന്നെ….
പാച്ചു : സന്തോഷം കൊണ്ടാണ് ഞാൻ കരുതി ഇപ്പോഴും എന്നോട് വെറുപ് ആണെന്നാണ് ….
അനിത :അയ്യേ എടാ പൊട്ടാ ആരോട് പിണങ്ങിയാലും ചേച്ചിടെ മുത്തിനോട് ചേച്ചിക്ക് പറ്റോ…..
പാച്ചു :അപ്പൊ ഇത്ര നാൾ ഒക്കെ കാണിച്ചതോ….
അനിത :മ്മ്മ്മ്മ് ഞാൻ എല്ലാം പറയാം എന്റെ കണ്ണനോട് ആദ്യം ചേച്ചിക് ഒന്നുഎന്റെ ദേവിയെ തൊഴണം …
പാച്ചു വേഗം ബൈക്ക് എടുത്തപ്പോൾ
അനിത ടാ നമുക്ക് ബസ്സിന് പോകാം..
പാച്ചു :ഈ ഡ്രസ്സ് ഒക്കെ ഇട്ടോ….
അനിത :അതിനെന്താ വേഗം വരാടാ…
അവർ വാതിൽ അടച്ചു ബസ്റ്റോപ്പിൽ പോയി …
അതികം കാത്തു നിന്നില്ല അപ്പോഴേക്കും ബസ് വന്നു തിരക്ക് അതികം ഇല്ലായിരുന്നു. പോരാത്തതിനു അനിതയുടെ കയ്യിൽ കൊച്ചു ഉള്ളത് കൊണ്ട് അവൾക് സീറ്റ് കിട്ടി… വിൻഡോ സീറ്റിൽ ഒരു പ്രായമായ ചേച്ചിയാണ് തൊട്ടടുത്തായി ആണ് അനിത ഇരുന്നത് . അവളുടെ സെറ്റ് സാരിയും തലയിലെ മുല്ല പൂവും കൂടി ആയപ്പോൾ ബസ്സിൽ ഉള്ള വായിനോക്കികൾ അവളെ നോക്കി സ്കാൻ ചെയ്യാൻ തുടങ്ങി. അവൾ അവനെ കണ്ണിട്ടു കാണിച്ചു ഇവിടെ വരാൻ പറഞ്ഞു…
അവൻ ചേച്ചിടെ അടുത്ത് ചാരി നിന്നു.
അങ്ങനെ അമ്പലത്തിൽ എത്തി ഞാൻ പതിവ് പോലെ പുറത്ത് നിന്നു .ചേച്ചി മോളേം കൊണ്ട് തൊഴാൻ കയറി…….
ഞാൻ അവിടെ പുറത്ത് നിക്കുന്നത് കണ്ടു രണ്ട് ചേച്ചിമാർ എന്റെ അടുത്ത് വന്നിട്ട്
എന്താ കുട്ട്യേ …. തോഴണില്ലേ..
ഞാൻ ഒന്നും മിണ്ടീല ചുമ്മാ ചിരിച്ചുള്ളൂ…
അവർ എന്തോ പിറു പിറുപിറുത്തു കോണ്ടു പോയി…….
കുറച്ചു കയിഞ്ഞു എന്റെ ചേച്ചി പെണ്ണ് ഇറങ്ങി വന്നു . പോയ പോലെ അല്ല. കണ്ണൊക്കെ കലങ്ങി കരിമഷി ഒക്കെ അടർന്നട്ടുണ്ട്…..
മോളെ വാങ്ങാൻ നേരം ഞാൻ ചേച്ചിയോട് പറഞ്ഞു….
“എന്ത് പറ്റി എന്തിനാ എന്റെ ചേച്ചി കരായണേ…
ചേച്ചി ഒന്നുല്ല എന്നു കണ്ണടച്ച് കാണിച്ചു. പയ്യേ എന്റെ കൂടെ ആ അലമാര ചുവരിൽ ഇരുന്നു……
പതിവിനു വിവരീതമായി ചേച്ചി എന്റെ കൈകൾ കോർത്തു എന്റെ തോളിൽ തലവെച്ചു കിടന്നു….
അനിത : കണ്ണാ ചേച്ചിയോട് വെറുപ്പാണോ കുട്ടന് ……
പാച്ചു :എന്തിനാ എന്റെ ചേച്ചി ഇങ്ങനെ ഒക്കെ എന്നോട് പറയണെ…