പാച്ചുവിൻറെ ലോകം 2 [നാസിം]

Posted by

പെട്ടന്നു അനിത കേറിവന്നു…..

അതിനു ശേഷം ആരും ഒന്നും മിണ്ടീല.

അവൻ തന്റെ ഇത്താത്താനെ നോക്കുമ്പോൾ അവൾ എന്തോ തന്റെ ശരീരം സ്കാൻ ചെയ്യുന്ന പോലെ ഒരുമാതിരി ചിരിയും…

പടച്ചോനെ പെട്ടല്ലോ അവനു ആകെ കുറ്റബോധമായി.. അവൻ അനിതയും ആയി തിരിച്ചു വീട്ടിലേക്കു പുറപ്പെട്ടു പോകും വഴി.

പാച്ചു : ചേചി….. ചേച്ചി….. ചേച്ചി…

അനിത :എന്താണ്

പാച്ചു : എന്താണ് എന്നോട് ഇത്ര ദേഷ്യം ഞാൻ ഒന്നും ചെയ്തില്ലല്ലോ..

അനിത :എനിക്ക് ആരോടും ദേഷ്യം ഇല്ലാ നീ മര്യാദക്ക് നോക്കി വണ്ടി ഓടിക്കു.

എങ്ങനെയോ വീട് എത്തി….

അവൻ അവന്റെ റൂമിൽ കയറി അവന്റെ പഴയ സിസ്റ്റം നോക്കി അതിൽ വീട്ടുകാരുടെ പഴയ ഫോട്ടോസ് ഇണ്ടായിരുന്നു. അവൻ ഓരോന്നും ഇടുത്തു നോക്കി. എല്ലാത്തിലും തന്നേറ്റു ഒട്ടി നിക്കുന്നത് തന്റെ അനിതേച്ചി യാണ് പക്ഷെ ഇപ്പൊ അവര്ക് എന്തോ തന്നോട് ഇത്ര വെറുപ്പ്…. അവൻ വീണ്ടും പഴയ ഓർമകളിൽ പോയി…….

“””””””’””””””””””””””””””””””””””‘””””‘””””””””
അന്ന് രാവിലെ എണീച്ചപ്പോൾ അവനു നല്ല ചൂട് അനിത അവന്റെ തലയിൽ തൊട്ടു. ദേവി……………….

“””””അമ്മേ……….. അവൾ കരഞ്ഞു കൊണ്ട് വിളിച്ചു….
അപ്പോഴേക്കും അങ്ങോടു രേവതിയും ഐഷയും വന്നു…..

എന്താ മോളെ ……..

അനിതാ :അമ്മേ അവൻ കിടന്നു വിറക്കുന്നു….

രേവതി അവന്റെ ശരീരത്തിൽ തൊട്ടു നോക്കി. പൊള്ളുന്ന ചൂട് അവന്റെ ശരീരം കിടന്നു വിറക്കുന്നു …..

അവർ നിലവിളിച്ചു കൊണ്ട് മോഹനെ വിളിച്ചു . അവർ ഒരു ഓട്ടോ പിടിച്ചു അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി…

ഡോക്ടർ പറഞ്ഞു അഞ്ചാം പനി യാണ്

(അന്നൊക്കെ അഞ്ചാം പനി ഇത്തിരി ഡെയ്ഞ്ചെർ ആയിരുന്നു…. )

പേടിക്കണ്ട മരുന്ന് തരം ഇതു പകരുന്നത് ആയത് കൊണ്ട് ഇവിടെ കിടത്തൂല. നിങ്ങൾക് വീട്ടിലോട് കൊണ്ടുപോകാം…..

അവനെ വീട്ടിലേക്കു കൊണ്ട് പോയി.

എല്ലാവരും സങ്കടത്തിൽ ആയി. അവനെ പ്രസവിച്ച അവന്റെ ഉമ്മയെക്കാളും സങ്കടം അവനെ വളർത്തിയ രേവതിക്കും അനിതക്കും ആണ്. അവനെ ഒറ്റക് ഒരു റൂമിൽ കിടത്താൻ ആണ് ഡോക്ടർ പറഞ്ഞത്

പക്ഷെ അവർക് അത് സഹിക്കുന്നതിലും അപ്പുറമാണ്.

അനിത : എന്റെ അനിയൻ കുട്ടനെ ഒറ്റക് കിടത്താൻ ഞാൻ സമ്മതികൂല. എനിക്ക് പകർന്നോട്ടേ കൊഴപ്പുല്ലാ……

മോഹൻ :മോളെ…. നമ്മൾ അവനെ നോക്കൂലെ പിന്നെന്താ….. നമുക്ക് എല്ലാർക്കും വന്നാൽ എന്ത്‌ ചെയ്യും ആരു നോക്കും അവനെ…. ഡോക്ടർ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ….. പിന്നേ എന്താ എല്ലരും ഇങ്ങനെ 5 ദിവസം അല്ലെ അതു പെട്ടന്ന് പൊകുലേ…..

അനിത അപ്പോഴേക്കും ചാടി കേറി പറഞ്ഞു….

“””അച്ഛൻ എന്ത്‌ പറഞ്ഞാലും വേണ്ടില്ല. എന്റെ അനിയൻ കുട്ടൻ ഇല്ലാതെ എനിക്ക് പറ്റൂല എനിക്ക് പകർന്നോട്ടേ സാര്ല്ലാ…..

പിന്നേ അവിടെ ആരും ഒന്നും പറഞ്ഞില്ല…..

ആ അഞ്ജു ദിവസം അവനെ പഴയ പോലെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നത് അവന്റെ ചേച്ചിയാണ്.

അവൻ ഉറങ്ങുമ്പോ അവൾ ഉറങ്ങാതെ അവനു വേണ്ടി അവനെ പരിപാലിച്ചു. സ്വന്തം മോനെ പോലെ. അവനെ പല്ല് തേപ്പിച്ചു, കുളിപ്പിച്ചു, . അവൻ ഭക്ഷണം വാരി കൊടുത്തു. അവനു തണുക്കുമ്പോൾ ചൂടായി അവളുടെ ശരീരം തന്നെ അവൾ അവനു നൽകി.

Leave a Reply

Your email address will not be published. Required fields are marked *