ബീന ചോദിച്ചു.
സുചിത്ര അതിന് മറുപടിയൊന്നും കൊടുത്തില്ല.
” ഇങ്ങനെ പട്ടിണി കിടന്നാൽ എവിട്യ ശെരിയാവുക… വാ വന്ന് എന്തെങ്കിലും കഴിക്ക്…
മോളെ.. നീ അടുക്കളയിൽ ചെല്ല്. അവിടെ ഉള്ളത് എന്താ വച്ചാ അതുകൊണ്ട് കഴിക്കാൻ എന്തേലും ഉണ്ടാക്ക്… ”
ബീന മകളോട് പറഞ്ഞു.
” ശെരിയമ്മേ… ”
നീതു തല കുലുക്കികൊണ്ട് അവിടെനിന്നും പോയി.
” എനി പറ എന്താ നിന്റെ ശെരിക്കുമുള്ള പ്രശ്നം…? ”
ബീന ചോദിച്ചു.
സുചിത്ര ഒന്നും മിണ്ടിയില്ല.
” ചോദിച്ചത് കേട്ടില്ലേ…? എന്താ നിന്റെ പ്രശ്നംന്ന്…? ”
ബീന ആവർത്തിച്ചു.
” ചേച്ചി അത്… എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല…
പറ്റി പോയി… ”
സുചിത്ര മുഖം താഴ്ത്തികൊണ്ട് പറഞ്ഞു.
ഈ സമയം ഹാളിൽ ഇരുന്ന് ടീവി കാണുകയാണ് കിച്ചു.
” ഡാ.. കിച്ചു ഇങ്ങ് വന്നേ… ”
നീതു അവനെ വിളിച്ചു.
” എന്താ ചേച്ചി..? ”
സോഫയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.
” നീ രാവിലെ എന്തേലും കഴിച്ചാരുന്നോ…? ”
” ഇല്ല… ”
” അതെന്താ…? കഴിക്കാഞ്ഞേ…? ”
” അമ്മ എന്നോട് ഹോട്ടലിൽ പോയി കഴിച്ചോളാൻ പറഞ്ഞതാ.. പിന്നെ വിചാരിച്ചു വേണ്ടാന്ന്… ”
” അത് ശെരി… അമ്മക്ക് കണക്കായ മോൻ തന്നെ…
വാ… ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കി തരാം… ”
നീതു അവനെയും കൂട്ടികൊണ്ട് അടുക്കളയിലേക്ക് ചെന്നു.
അവിടെ മൂടിവച്ച പത്രങ്ങളും, ഡപ്പകളും പരിശോധിച്ചു. ഒരു പായ്ക്കറ്റ് റവ കിട്ടി.
” തൽക്കാലം നമ്മുക്ക് റവ ഉപ്പുമാവ് ഉണ്ടാക്കാം.. ”
നീതു പറഞ്ഞു.
അവൻ ഒന്നും മിണ്ടിയില്ല.
” എന്തേ.. നിനക്ക് റവ ഉപ്പുമാവ് ഇഷ്ടല്ലേ…? “