അവളെനോക്കി വിജയിച്ചു എന്ന അഹങ്കാരത്തിൽ പുച്ഛിച്ചു ചിരിച്ചിട്ടാണ് ഗോവിന്ദും രുദ്രയുടെ പിന്നാലെ ചെന്നത്.
അസ്വസ്ഥയായിരുന്നു കത്രീന വീട്ടിലെത്തിയപ്പോഴും.
ചെകുത്താനും കടലിനും ഇടയിൽ പെട്ടയവസ്ഥ.ഒരു വറ്റ് പോലും അവൾക്കിറങ്ങിയില്ല.ചങ്കിൽ കൊണ്ടുനടക്കുന്ന കൂട്ടുകാരിയുടെ സ്വകാര്യ സ്വത്ത് കൊതിമൂലം കവർന്നതു മാത്രമല്ല
ഇപ്പോൾ അവൾക്കെതിരെ നിക്കേണ്ട സ്ഥിതിയുമാണ് എന്ന് അവളോർത്തു.
രാത്രി വൈകിയും കത്രീനക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
വല്ലപ്പോഴുമുള്ള രണ്ടു പെഗ് മദ്യം ട്രൈ ചെയ്തുവെങ്കിലും അവളെ നിദ്ര തൊടാതെ മാറിനിന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അവൾ ബാൽക്കണിയിലേക്കിറങ്ങിനിന്നു
അന്നത്തെ രാത്രിയവൾ ഓർത്തു.
ബാംഗ്ലൂരിൽ ഡെപ്യുട്ടെഷനിൽ ഉള്ള സമയം.തന്റെ നിലപാടുകൾ ചിലർക്ക് വിലങ്ങുതടിയായപ്പോൾ അവർ വിരിച്ച വലയിൽ താൻ അറിയാതെ ചെന്ന് പെട്ടുപോയി.
തന്റെ ഒരു നിമിഷത്തെ എടുത്തു
ചാട്ടം.വിശ്വസിക്കാവുന്ന സോഴ്സിൽ നിന്നും ലഭിച്ച
വിവരമനുസരിച്ച് മയക്കുമരുന്ന് വേട്ടക്കിറങ്ങിപ്പുറപ്പെട്ടതായിരുന്നു കത്രീന.
പക്ഷെ താൻ വിശ്വസിച്ചവർ തന്നെ ചതിക്കുമെന്ന് അവൾ കരുതിയില്ല.പതിയിരിക്കുന്ന
അപകടങ്ങളെക്കുറിച്ച് ഒട്ടും ചിന്തിച്ചതുമില്ല.
തന്റെ അന്നത്തെ എതിരാളി ഗൗഡയും ഗാങ്ങും ചേർന്ന് തന്നെ സമർത്ഥമായി അവരുടെ വലയിൽ വീഴ്ത്തി.ജീവിതത്തിൽ ആകെ പെട്ടുപോയതും അവിടെ മാത്രം.ഒരു ഗാങ് ബാങ്ങിന്റെ വക്ക് വരെയെത്തിയ നിമിഷം.
ഹൈ വേയിൽ താൻ കാത്തുനിന്ന വണ്ടി പിടിച്ചെടുത്തു പരിശോധിക്കുന്ന വേളയിലാണ് ട്രാപ് മനസ്സിലായത്.ഒന്നും തന്നെ കിട്ടിയില്ല എന്നു മാത്രമല്ല തന്റെ വിശ്വസ്ഥനായ ഡ്രൈവർ തന്നെ പിന്നിൽ നിന്നടിച്ചു വീഴ്ത്തുകയും ചെയ്തു.
തലക്കടിയേറ്റു വീണതും ആരോ തന്റെ കയ്യിൽ സൂചിയിറക്കുന്നത്
കത്രീനയറിഞ്ഞു.തന്നെയവർ വലിചിഴച്ചു കൊണ്ടുപോയത് മാത്രം അവൾക്ക് ഓർമ്മയുണ്ട്.
പിന്നീട് കത്രീന ഉണരുന്നത് സിറ്റി ഹോസ്പിറ്റലിലാണ്.അവൾ ഉണരുന്നതും കാത്ത് രുദ്രയും.
അവിടെവച്ച് തുടങ്ങിയ പരിചയമാണ്,അന്ന് കൊടുത്ത വാക്കാണ്.ബാംഗ്ലൂർ വിടുന്നത് വരെ കോൺടാക്ട് ഉണ്ടായിരുന്നു
പിന്നീട് നോർത്ത് കറങ്ങി നാട്ടിൽ വന്നപ്പോൾ എപ്പോഴോ കോൺടാക്ട് നഷ്ട്ടപ്പെട്ടു.ഇന്ന് ദാ ഓഫിസിൽ വന്ന് പരിചയവും പുതുക്കിയിരിക്കുന്നു.
അന്ന് കൊടുത്ത വാക്കാണ്. ഒരിക്കൽ രുദ്രക്ക് പകരം ചെയ്യും എന്ന്.അത് എന്താണെങ്കിലും,
ആർക്കെതിരെയാണെങ്കിലും കൂടെ നിൽക്കുമെന്ന്.ഇന്നവൾ അതാവശ്യപ്പെട്ടിരിക്കുന്നു.സ്വന്തം ജീവൻ തിരിച്ചുതന്നവൾക്കായി ജീവനായി കണ്ടവളെ തള്ളേണ്ട സ്ഥിതി.വീണയോട് മനസ്സുകൊണ്ട് മാപ്പ് പറയാനേ കത്രീനക്ക് കഴിയുമായിരുന്നുള്ളൂ.
*****
ആ രാത്രിക്ക് ശേഷം ശംഭുവിന് വീണ മുഖം കൊടുത്തിട്ടില്ല.ഒന്ന്
നേരെ സംസാരിച്ചുപോലുമില്ല.
എല്ലാവരെയും കാണിക്കാനുള്ള തട്ടിക്കൂട്ടൽ മാത്രമായി പലതും.
ശംഭുവിന് അവയെല്ലാം വളരെ അസഹനീയമായിരുന്നു.തന്റെ ജീവൻ പറിച്ചെടുക്കുന്ന ഫീൽ.
അവൻ ഉരുകുകയായിരുന്നു.