“ഈ സൺഡേ എന്തെലും പ്രോഗ്രാം ഉണ്ടോ സാർ, ഫ്രണ്ട്‌സ് ന്റെ ഒപ്പം കറങ്ങാനോ പാർട്ടിയോ എന്തെലും”
“ഇതുവരെ ഒന്നും ഇല്ല….എന്തെ ചോദിയ്ക്കാൻ”
“സാറിന്റെ ഫ്ലാറ്റ് സ്കൈലൈൻ കാക്കനാട് അല്ലെ”
“ഉം”
“ഞാൻ വന്നോട്ടെ ഈയാഴ്ച”
“അതെന്തിനാ”
“എനിക്ക് കാണാൻ”
“വേണ്ട”
“ശരി, ഞാൻ വെക്കുവാ”
മുഖത്തടിയേറ്റപോലെയുള്ള സാറിന്റെ ആ മറുപടി
കിട്ടിയപ്പോൾ എനിക്ക് കലി വന്നു, ഞാൻ ഒന്നും ആലോചിക്കാതെ എന്റെ ഫോൺ എടുത്തു ഒരേറു കൊടുത്തു.
എന്റെ പുതിയ Samsung s10 പ്ലസ് !, അതിന്റെ ഗ്ലാസ് പൊട്ടി ആ സാധനം ഓഫായി.
എന്നിട്ടും എനിക്ക് എന്റെ കലി തീർന്നില്ല, കൈയിൽ ഉണ്ടായിരുന്ന വെള്ള സ്കെയിൽ ഞാൻ വളച്ചു പൊട്ടിച്ചു.
ആകെ മൊത്തം പ്രാന്ത് പിടിക്കുന്ന പോലെ നിക്ക് തോന്നി. ഫാൻ ഫുൾ സ്പീഡാക്കി ഞാൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടപക്കുടു വന്നു. അവൾ എന്റെ ഫോൺ വാതിലിന്റെ താഴെ കിടക്കുന്നത് കണ്ടപ്പോള്,
“എന്താടി ഫോൺ എറിഞ്ഞതാണോ.”