ഞാനാകെ അത്ഭുതപ്പെട്ട്‌പോയി.
“എന്താ വിളിച്ചേ …..”
“ഫ്ലാറ്റിന്റെ ജനലിലൂടെ സ്പീഡിൽ വണ്ടിയോടിക്കുന്നത് കണ്ടിരുന്നു. ശ്രദ്ധ കുറവായതു കൊണ്ടാണല്ലോ മൊബൈൽ പൊട്ടിയത് അതുകൊണ്ട് ഒന്ന് ശ്രദ്ധിച്ചു ഓടിക്കാൻ വേണ്ടി വിളിച്ചതാണ്”
അത് കേട്ടപ്പോൾ എന്നെ കെയർ ചെയ്യാൻ ഇപ്പൊ ഒരാള് കൂടെ ഉള്ളപോലെ എനിക്ക് തോന്നി.
“ശ്രദ്ധിച്ചോളാമേ” എന്ന് പറഞ്ഞു.
അന്നത്തെ ദിവസത്തെ മീറ്റിംഗ് നു ശേഷം പിന്നീട് ഞങ്ങൾ മിക്ക ആഴ്ചകളിലും കണ്ടു, ചിലപ്പോ പ്രോഗ്രാമിങ് ഡൗട്സ് ഓഹ്, അല്ലെങ്കിൽ ചെസ്സ് കളിയോ അങ്ങനെ എന്തെങ്കിലും ആക്ടിവിറ്റീസ് ഞങ്ങൾ തമ്മിൽ പതിവായിരുന്നു.
എന്ത് കാരണം ഉണ്ടാക്കിയാലും ഞാൻ എല്ലാ ആഴ്ചയും ആ ഫ്ലാറ്റിൽ ചെല്ലാനും, ഇന്ദ്രേട്ടന്റെ ബെഡ്‌റൂമിൽ വരെ കയറാനും ഉള്ള ഫ്രീഡം ഉണ്ടാക്കിയെടുത്തു.
ദിവസങ്ങൾ അതിവേഗം പോയി.. കഴിഞ്ഞ മൂന്നു മാസത്തിൽ 10 തവണയോളം ഞാൻ അവിടെ ചെന്നു. കൂടുതൽ സുന്ദരിയായി ഇന്ദ്രേട്ടന്റെ അടുത്തിരിക്കുമ്പോ ഞാൻ അദ്ദേഹത്തിന്റെ കണ്ണിലേക്ക് തന്നെ നോക്കും.
എനിക്ക് “കുക്കിംഗ് അറിയാമോ” ചോദിച്ചപ്പോൾ “ഇല്ലെന്നു” ഞാൻ പറഞ്ഞു.
ഇന്ദ്രേട്ടനു കോളേജിലെ വാദ്യാരു പണി കഴിഞ്ഞാൽ പിന്നെ ഏറ്റവു മിഷ്ടം കുക്കിംഗ് ആണ്, സൊ ഞാനും കുക്കിങ് ഇഷ്ടപെട്ടുകൊണ്ട് ഇന്ദ്രേട്ടനോടൊപ്പം കൂടി, പെട്ടന്ന് പഠിച്ചെടുക്കാൻ ഉള്ള കഴിവ് കൊണ്ട് ഞാൻ നല്ലൊരു ഹെൽപ്പർ ആയി . പിന്നെ ഞാൻ YouTube വീഡിയോ കണ്ട് കൂടുതൽ പഠിക്കാനും തുടങ്ങി.
അങ്ങനെ കാര്യങ്ങൾ സ്മൂത്തായി പോകുമ്പോൾ ആണ് ഞങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങൾ കടിഞ്ഞാൺ പൊട്ടിച്ചു പായാൻ തുടങ്ങിയത്.
അന്നൊരു ദിവസം വൈകീട്ട് ഞാൻ കോഫി ഉണ്ടാക്കി, രണ്ടു കപ്പുമായി, ബാലക്കണിയിലേക്ക് വന്നപ്പോൾ നല്ല മഴപെയ്യുകയായിരുന്നു. ചാറ്റൽ മഴ നോക്കി ബാല്കണിയിൽ