നിൽക്കുന്ന ഇന്ദ്രേട്ടന്റെ അടുത്ത് ചെന്ന് കോഫീ മഗ് നീട്ടികൊണ്ട് പറഞ്ഞു.
“എന്താ സാർ ആലോചിക്കാണേ.”
“ഹേ ഒന്നുമില്ല”
“പറ”
“ഈ മഴ കാണുമ്പോ മനസ്സിൽ എന്താണ് തോന്നുന്നത് !?”
കോഫീ മേടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“പ്രണയം. പ്രണയമാണോ”
“മിക്കവരുടെയും മനസ്സിൽ മഴ കാണുമ്പോൾ പ്രണയം ആയിരിക്കും. പക്ഷെ എന്റെ മനസ്സിൽ മറ്റൊന്നാണ്”
“എന്താണത്”
“പറയാം, അതിനു മുൻപ് ഞാൻ നീരജയെപ്പറ്റി പറയാം”
“സാറിന്റെ വൈഫിന്റെ പേര് സ്വാതിക എന്നല്ലേ”
“എന്റെ കോളേജ് ടൈമിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കുട്ടി ആയിരുന്നു, നീരജ.”
“ആഹ അപ്പൊ ആള് കാണുന്നപോലെ അല്ല നല്ല റൊമാന്റിക് ആണ്, അല്ലെ….എന്നിട്ട് പറയു എങ്ങനാ തുടങ്ങിയെ കോളേജിൽ വെച്ചാണോ” ഞാൻ ഇന്ദ്രേട്ടന്റെ കംഫോര്ട് സോണിലേക്ക് കൂടുതൽ ഇറങ്ങാൻ വേണ്ടി പറഞ്ഞു.
“ഉം, അതെ മഴ നനഞ്ഞു ക്ലാസ്സിലേക്ക് ചുരിദാറുമിട്ട് കയറി വരുമ്പോൾ ഞാൻ അവളെ തന്നെ നോക്കി, നെറ്റിയിലൂടെ അവളുടെ നീളമേറിയ മൂക്കിലൂടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ എന്നെ തന്നെ മറന്നു ഞാനവളെ നോക്കി”
“എന്നിട്ട് എപ്പോഴാ ഇഷ്ടമാണെന്നു പറഞ്ഞെ”