ഇത്രയും കാര്യങ്ങൾ ഞാൻ എന്നെപ്പറ്റിതന്നെ പറയുമ്പോ നിങ്ങൾക്ക് തോന്നാം, ഞാൻ കന്യകയായ ഭാരത സ്ത്രീതൻ ഭാവശുദ്ധി ഉള്ള ഒരു 20 കാരിയാണ് എന്ന് അല്ലെ.?!
എങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.
എന്നെക്കുറിച്ചു ഞാൻ എല്ലാം പറയാം,
ദുബായിൽ ജനിച്ചു വളർന്ന എനിക്ക് ആകെയുള്ളത് അമ്മ പവിത്രയും അച്ഛൻ പ്രഭാകരനും മാത്രമാണ് , ഒറ്റമോളായതുകൊണ്ട് കുഞ്ഞായിരിക്കുമ്പോ മുതൽ ലാളിച്ചാണ് അവരെന്നെ വളർത്തിയത്, അതിന്റെ വാശി ധാരാളമുണ്ട് താനും.
അച്ഛൻ കഴിഞ്ഞ വര്‍ഷം ദുബായിലെ ബിസിനസ് ഒക്കെ നിർത്തി. ഇപ്പോൾ അമ്മാവന്റെ ഒപ്പം ബാംഗ്ലൂരിൽ ആണ് പുതിയ കോൺസ്ട്രക്ഷൻ ഫേർമ് തുടങ്ങിയിരിക്കുന്നത്. എന്റെ അമ്മയും അച്ഛനും സ്വതവേ നല്ല ഹാപ്പി ഫാമിലി ആണ്, രണ്ടാളും തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചതാണ്, പക്ഷെ അവർ ഇന്നും പ്രണയിക്കുകയാണ്.
ഞാൻ ഹോസ്റ്റലിലേക്ക് മാറുന്നത് വരെ നാട്ടിലേ ഞങ്ങളുടെ തറവാട്ടിൽ ആയിരുന്നു താമസം, അച്ചാച്ചന്റെ മരണത്തോടെ തറവാടും വീടുമൊക്കെ അച്ഛന് എഴുതി വെച്ചിരുന്നു, അച്ഛന്റെ പെങ്ങൾക്ക് പൈസയുടെ ആവശ്യം ഉള്ളതുകൊണ്ട് അച്ഛൻ അത് പണമായി അവർക്ക് നൽകി. അച്ഛൻ വീടൊക്കെ പഴമയുടെ ഭംഗി ചോരാതെ പുതുക്കി പണിയുന്നതിൽ ഒരു വിദഗ്ദൻ ആയിരുന്നു. അതുകൊണ്ട് തന്നെ വീടിപ്പോൾ ഒരു മിനി വരിക്കാശേരി മനപോലെയാണ്.
ദുബായിൽ ആയിരുന്നപ്പോൾ നല്ല അടിപൊളി ലൈഫ് ആയിരുന്നു എന്റെ , അമ്മയും അച്ഛനും എല്ലാ ആഗ്രഹങ്ങൾക്കും സപ്പോർട്ട് ഉണ്ട്, പക്ഷെ ഒരുകാര്യത്തിൽ മാത്രം യോജിപ്പില്ല എന്റെ കരിയറിന്റെ കാര്യത്തിൽ, എനിക്കിഷ്ടം മോഡലിംഗ് ആയിരുന്നു.
പക്ഷെ അച്ഛനും അമ്മയ്ക്കും അതിനോട് ഒട്ടും താൽപര്യമില്ല.
നാട്ടിൽ പറിച്ചു നട്ടപ്പോൾ അച്ഛന്റേം അമ്മയുടേം നിർബന്ധത്തിനു കൊച്ചിയിൽ ഈ കോളേജിൽ ജോയിൻ ചെയ്തു. ശെരിക്കും പേരെന്റ്റ്സ് നെയും എന്റെ പ്രിയപ്പെട്ട കസിൻസ്നെയും ഞാൻ വല്ലാതെ മിസ് ചെയ്തു.
അമ്മ എന്റെ വളർന്നു വരുന്ന മേനി കണ്ടിട്ട് “കുരുത്തക്കേട് ഒന്നും കാണിക്കാൻ തോന്നിയാൽ നല്ല അടിവെച്ചു തരും” എന്ന് പറഞ്ഞാണ് എന്നെ കോളേജിലേക്ക് വിട്ടത് . പക്ഷെ എന്റെ മനസ് അതൊന്നും കേൾക്കാതെ പിടി വിട്ടുപോയി. മനസിലായില്ല അല്ലെ.
ഞാൻ കോളേജിൽ ചേരും മുൻപുള്ള കഥയല്ലേ പറഞ്ഞുള്ളു.
അതിനു ശേഷം ഉള്ളത് പറയാം.
….