കളിപ്പാട്ടം [🎀 𝓜 𝓓 𝓥 🎀]

Posted by

അതിത്രയും നാൾ ആരോടും പറയാത്തതിനുള്ള പ്രതിഫലമാണ് ഞാൻ കൊടുത്തത്,  എന്നും ഒരാളെ ഒരേ കള്ളം കൊണ്ട് പറ്റിക്കാൻ ആവില്ലലോ.

 

ഞാൻ ബസിൽ കയറി ഇരുന്നു. ഇന്ദ്രേട്ടൻ പുറത്തു എന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കി, ഞാനും ചിരിച്ചെന്നു വരുത്തി, പക്ഷെ ഉള്ളിൽ വിങ്ങി വിങ്ങി പൊട്ടുകയായിരുന്നു. സ്നേഹിക്കാനും കാമിക്കാനും ഉള്ള എന്റെ കളിപ്പാട്ടം ആണ് പുറത്തു എന്നെ നഷ്ടപെടുമ്പോളും കരയാതെ നില്കുന്നത്.

 

ഇല്ല ഞാനും കരയില്ല, പക്ഷെ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

കണ്ണടച്ചു കിടന്നു, പുലർച്ചെ ഒരു മണിയായപ്പോൾ കാലിക്കറ്റ് എത്തി, അച്ഛൻ കാറുമായി വെയിറ്റ് ചെയ്യുകയായിരുന്നു.

 

“യാത്ര സുഖമായന്നോ മോളെ.”

 

“ഉം” ഞാൻ മുടി കോതികൊണ്ട് പറഞ്ഞു . 

വീട്ടിൽ എത്തിയതും നല്ല ഉറക്കക്ഷീണത്താൽ ഞാൻ ബെഡിലേക്ക് വീണു. പിറ്റേന്ന് ഒത്തിരി വൈകിയാണ് എണീറ്റത്.

 

കുളിച്ചു സുഖമില്ലാത്ത കുട്ടിപോലെ ഞാൻ ഹാളിൽ ഇരിക്കുമ്പോ കസിൻസ് ഒക്കെ എന്നെ കാണാൻ വേണ്ടി വന്നു, ഞാൻ അപ്പോഴും ഗ്ലൂമി ആയിട്ടിയിരുന്നു. അവരുടെ സാന്നിധ്യം പോലും എനിക്ക് ഒരു  മാറ്റമും തന്നില്ല. എന്തിനോ വേണ്ടി ഞാൻ ഇരിക്കുമ്പോ അമ്മ വന്നു പറഞ്ഞു.

 

“കോളേജ് ലൈഫ് ഇനിയും കിട്ടുമല്ലോ, വേണേൽ നിനക്ക് MBA പഠിക്കാം , എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കണേ എന്റെ മോള്.”

 

രണ്ടു ദിവസം കസിൻസിൻറെ ഒപ്പം ചിലവിട്ടപ്പോൾ എനിക്ക് ഒരു ഓജസ് ഒക്കെ വന്നപോലെ തോന്നി. അവരുടെ കൂടെ കാറിൽ മാനാഞ്ചിറയിലും മറ്റും പോകുമ്പോ ഞാൻ വേറെ ഏതോ ലോകത്തു പോലെ നടന്നു.

 

നാളെയാണ് ഞായറാഴ്ച. ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞ ദിവസം, പയ്യന്റെ പേര് സിദ്ധാർഥ് എന്ന് മാത്രമാണ് എന്നറിയാം, UK യിൽ നിന്നും ബിസിനസ് സ്റ്റഡീസ് പൂർത്തിയാക്കിയ പയ്യൻ, പ്രായം 26.

 

മിക്കവാറും ഇത് നടന്നാൽ അച്ഛന്റെ ആഗ്രഹംപോലെ ഒരു പയ്യനെ കിട്ടും. തനിക്ക് നോ പറയാൻ കാരണം എന്തെങ്കിലും കിട്ടണേ എന്ന പ്രാർഥനയോടെ ഞാൻ ആ മുറിയിൽ അലഞ്ഞു നടന്നു.

 

പിറ്റേന്ന് ദേവീക്ഷേത്രത്തിൽ തൊഴുതു മടങ്ങിയെത്തിയപ്പോൾ കസിൻസ് എന്നെ സാരിയൊക്കെ ഉടുപ്പിച്ചു കണ്ണൊക്കെ എഴുതിച്ചുകൊണ്ട് ഒരുക്കി. അമ്മ മുല്ലപ്പൂ ചൂടി തന്നു,

Leave a Reply

Your email address will not be published. Required fields are marked *