“എന്റെ സുന്ദരികുട്ടിടെ മൂന്നാമത്തെ പെണ്ണുകാണൽ ആണിത് , ഇത് നടക്കും എന്ന് എന്റെ മനസ് പറയുന്നു” അമ്മ പറഞ്ഞു.
“യമുനേച്ചി ഇന്ന് പെണ്ണ് കാണാൻ വന്നാൽ അവരുടെ കൂടെ പോകുമോ നാളെ തന്നെ” ആ 8 വയസുകാരന്റെ ചോദ്യം കേട്ട് എല്ലാരും ചിരിച്ചു, എനിക്ക് ചിരിയൊന്നും വന്നില്ല.
മണി പത്തായപ്പോൾ പുറത്തു ഒരു വാഹനം വന്നു നിന്നതിന്റെ ഒച്ച ഞാൻ അടുക്കളയിൽ നിന്നും കേട്ടു.
അമ്മ പറഞ്ഞു .
“മോളെ അവരെത്തി..”
ഞാൻ ആവശ്യത്തിൽ കൂടുതൽ നേർവസ് ആയികൊണ്ട് ഇരുപ്പുറക്കാതെ തൂണിൽ ചാരി നിന്നു.
രണ്ടു പേരെ ഉള്ളു കേട്ടോ. ചെറിയമ്മയുടെ മകൻ എത്തി നോക്കികൊണ്ട് പറഞ്ഞു.
അൽപ നേരം കഴിഞ്ഞു ഞാൻ ചായയുമായി മുൻപോട്ടു മന്ദം മന്ദം നടന്നപ്പോൾ വെട്ടിയൊതുക്കിയ മീശയും നല്ല ഉയരവുമുള്ള ഒരു പയ്യൻ, സോഫയിൽ ഇരിക്കുന്നു സിദ്ധാർഥ്.
ഞാൻ ചായ ട്രെ സിദ്ധാർത്ഥിന് മുൻപിലേക്ക് നീട്ടിയപ്പോൾ , ചെറുതായി ചിരിച്ചുകൊണ്ട് അവൻ വാങ്ങിച്ചു. എന്നെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി.
സിദ്ധാർത്ഥിന്റെ അടുത്തിരിക്കുന്ന സുമുഖനായ ആൾക്ക് ചായകൊടുക്കുമ്പോൾ എന്നെ നോക്കി പുഞ്ചിരിച്ച ആ ചിരി എന്റെ കണ്ണുകളെ ആനന്ദത്താൽ നനയിച്ചു.
(അവസാനിച്ചു.)