മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണു എന്നറിഞ്ഞുകൊണ്ട് കൊണ്ട് തന്നെ, ബസിൽ വെച്ച് രാത്രി ഡയറി എഴുതി കൊണ്ട് കിടന്നുറങ്ങുന്ന ഇന്ദ്രേട്ടന്റെ ഡയറി ഞാൻ മോഷ്ടിച്ചു.
ടൂർ കോർഡിനേറ്റര് കൂടിയായ തനിക്ക് സാറിന്റെ സീറ്റിന്റെ ഒപ്പം ഇരുന്നപ്പോൾ മറ്റു കുട്ടികൾക്ക് അതിൽ അസ്വാഭാവികമായി തോന്നാഞ്ഞതാകാം, പക്ഷെ എന്റെയുള്ളിൽ ഇന്ദ്രേട്ടനോടുള്ള അടങ്ങാത്ത ആവേശം കൊണ്ടാണ് ഒരു 17കാരി പെണ്ണ് അന്നങ്ങനെ ചെയ്യാൻ മുതിർന്നത്.
ഡയറിയുമെടുത്തു രാത്രി റൂമിലെത്തി മറ്റു കുട്ടികൾ ഉറങ്ങുമ്പോ ഞാൻ ഡോർ മെട്രിയിലെ സിംഗിൾ ബെഡിൽ മഞ്ഞ ബെഡ്ലാമ്പിന്റെ അടുക്കൽ കിടന്നുകൊണ്ട് ഇന്ദ്രേട്ടന്റെ മനസ് വായിച്ചു.
“ഈ പെണ്ണ് ഇതെന്തു ഭാവിച്ചാണ്, ടൂർ തുടങ്ങിയപ്പോൾ മുതൽ എന്റെ കൂടെ സീറ്റിൽ ഇരിക്കുന്നത്, എനിക്ക് മനസിലാവുന്നില്ല. ഒരു പെൺകുട്ടിക്ക് കൗമാരപ്രായത്തിൽ ആരോടും തോന്നുന്ന ഒരു ഒബ്സെഷൻ മാത്രമാണ് ഇതെന്ന് എത്ര തവണ ലൈബ്രറിയിൽ വെച്ചും, സ്റ്റാഫ് റൂമിൽ വെച്ചും പറഞ്ഞു കൊടുത്താലും, അവൾക്കെന്തേ മനസിലാകാത്തത്?
എനിക്കും അവളെ ആദ്യം കണ്ടപ്പോഴേ ഇഷ്ടമാണ്, പക്ഷെ എന്റെ പ്രായവും അവളുടെ പ്രായവും പ്രണയിക്കാൻ വേണ്ടി ഇപ്പൊ പ്രാപ്തമാണോ? ഒരുപക്ഷെ യമുനയ്ക്ക് കഴിയുമായിരിക്കും, പക്ഷെ സ്വന്തം ഭാര്യയുമായി സൗരചേർച്ച ഇല്ലാത്ത തനിക്ക് ഇനിയും ഒരു പരീക്ഷണം വേണോ?”
ഇത്രയും വായിച്ച എനിക്ക് വ്യക്തമായിരുന്നു ഇന്ദ്രേട്ടന്റെ മനസ്സിൽ എന്നോടുള്ള ഇഷ്ടവും ഒപ്പം മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ആശങ്കയും, പക്ഷെ എന്റെ മനസ് ഇന്ദ്രേട്ടന്റെ അത്രയ്ക്കും വളർച്ച ഇല്ലാത്ത ഒരു പൂമ്പാറ്റ മനസ് ആയതുകൊണ്ട് ഞാൻ ആ പൂവിൽ നിന്ന് തന്നെ തേൻ നുകരാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ഡയറിയിലെ ഓരോ വാക്കിലും എന്നെക്കുറിച്ചു വിവരിക്കുമ്പോൾ ഇന്ദ്രേട്ടനു ഉണ്ടാകുന്ന വികാരം പ്രണയമാണെന്ന് തിരിച്ചറിയാനുള്ള പക്വത എനിക്ക് കൈവന്നിരുന്നു.
ആ കോളേജ് ടൂറിനു അവസാനം, വീട്ടിലേക്കുള്ള മടങ്ങി പോക്കിൽ ഞാൻ ഇന്ദ്രേട്ടനു ആ ഡയറി തിരിച്ചു കൊടുത്തു
“നിനക്കെവിടെ നിന്നാണ് ഇത് കിട്ടിയത്, ഞാൻ നഷ്ടപ്പെട്ടു വെന്നു കരുതിയിരിക്കുക ആയിരുന്നു.” എന്ന ചോദ്യത്തിന് …