“കാട്ടെടുത്തതാ….ചുമ്മാ ഒരു രസം.” എന്ന് ഞാൻ പറഞ്ഞപ്പോൾ ഇന്ദ്രേട്ടൻ മുഖം കറുത്തുകൊണ്ട് ആ ഡയറി വാങ്ങി ബാഗിലേക്ക് വെച്ചൂ. ഒന്നും മിണ്ടാതെ കുറച്ചു ദൂരം യാത്ര തുടർന്നപ്പോൾ.
“ഞാൻ അത് മുഴുവനും വായിച്ചു.”
“എന്താ…”
“ഒരാളുടെ മനസ്സറിയാൻ അയാൾ മനസുതുറക്കണം എന്നാണല്ലോ, പക്ഷെ ഇവിടെ തുറക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ അയ്യാളുടെ മനസിന്റെ കുറുകെയുള്ള വരയിട്ട ഈ ഓര്‍മ്മ താളുകൾ മാത്രമല്ലെ ഉള്ളു പോംവഴി”
“വേണ്ടായിരുന്നു, നീയിതു വായിക്കാൻ പാടില്ലായിരിന്നു യമുന.”
“പ്ലീസ് …ഇനിയും എന്നോട് ഒളിച്ചു കളി വേണ്ട…”
“യമുനാ …”
“ഡയറിയിൽ എന്നെ കുറിച്ചെഴുതിയതിന്റെ പ്രസക്ത ഭാഗങ്ങൾ ഞാൻ ഫോട്ടോ എടുത്തു മൊബൈലിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട് കാണണോ”
“ഇനി ഞാൻ എന്താ പറയാ നിന്നോട്, പറഞ്ഞാലും നിന്റെ തലയിൽ കേറില്ല.”
“അതെ …ദുബായിൽ 16 വര്ഷം ജീവിച്ച ഞാൻ ആദ്യായിട്ടല്ല ഒരാണിനെ കാണുന്നത് പക്ഷെ എന്നെ ഇതുപോലെയാരും മോഹിപ്പിച്ചിട്ടില്ല”
“എനിക്കെന്തു പ്രത്യേകതയാണ് നീ കാണുന്നത് ഒന്ന് പറഞ്ഞെ”
“ഒത്തിരിയുണ്ട് പറയട്ടെ ….ഭാര്യയെവിട്ട് നിൽക്കുമ്പോഴും മറ്റു റിലേഷൻ ഒന്നും പോവാതെ ജന്റിൽമാൻ ആയി നിക്കുന്നതാവാം, ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടും എന്നെ ഒരു % പോലും മുതലെടുക്കാതെ ഉപദേശിക്കുന്നില്ലേ അതാവാം, പിന്നെ ഇത്രേം മാൻലി ആയി പഠിപ്പിക്കുന്നതും കോൺഫിഡന്റ് ആയി നടക്കുന്നതും ആവാം. എല്ലാം എല്ലാം എനിക്കിഷ്ടാണ്”
“ശരി എനിക്കിഷ്ടമാണ് എന്ന് തന്നെ വെച്ചോ”