“താൻ ആരാ എന്റെ ഭാര്യയോ ..?”
ദേവൻ ഊണ് മേശയുടെ മുന്നിൽ ഇരുന്നു.
കൈസറും ടൈഗറും നിലത്തു ഇരുന്നു അവരുടെ പ്ലേറ്റിൽ അത്താഴം അകത്താക്കി തുടങ്ങി.
“അതാ ഞാൻ പറഞ്ഞത്.ഒരു കല്യാണം ഒക്കെ ആവാന്ന്.എല്ലാ പെണ്ണുങ്ങളും ഒരുപോലെ അല്ല.ഓരോന്ന് ഓർത്തിട്ട് എന്താ കാര്യം..? ”
ചോറു വിളമ്പിക്കൊണ്ട് സമാധാനമായി ദേവസി ചേട്ടൻ പറഞ്ഞു
“ഓ ഒരു കല്യാണം.എനിക്ക് ഒരു പുന്നാര മോളും വേണ്ടാ ”
“എന്നാ അങ്ങനെ നിന്നോ.കൂടെ ഉള്ള കൂട്ടുകാരൊക്കെ കെട്ടി കുടുംബവും ആയി”
“താൻ കൂടുതൽ ഒണ്ടാക്കണ്ട ”
ദേവൻ കയർത്തു
“ഇല്ല ഞാൻ നിർത്തി.ഞാൻ എപ്പോഴും ഇങ്ങനെ വെച്ചു വിളമ്പാൻ കാണില്ല.പറഞ്ഞേക്കാം ”
“ഓ പിന്നേ താനാരാ ദേവാസുരത്തിലെ വാര്യരോ …?”
‘അല്ല നിന്റെ അപ്പൻ’
ദേവസി ചേട്ടൻ മനസ്സിൽ മൊഴിഞ്ഞു
“താനെന്തുവാടോ പിറുപിറുക്കുന്നെ ..?”
“മോൾടെ പ്രസവം ആവാറായി എനിക്ക് നാട്ടിൽ വരെ പോണം.ഒരു മാസം കഴിഞ്ഞേ വരൂ ”
“അയ്യോ സന്തോഷം.ഒരു മാസമല്ല ഒരു വർഷം വേണേൽ പൊയ്ക്കോ ”
ദേവൻ ചിരിച്ചുകൊണ്ട് തുടർന്നു
“തത്കാലം പാചകം ഞാൻ ചെയ്‌തോളാം.വേണമെങ്കിൽ ഫുഡ് ഞാൻ പുറത്തുന്നു വാങ്ങിക്കും.പിന്നേ കൂട്ടിനു ഇവന്മാരും ഉണ്ട് ”
കൈസറും ടൈഗറും വാലുകൾ ആട്ടി.
“ഹമ്മ് ”
അരിശം പൂണ്ടു ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു.
“താനാണോ പ്രസവം എടുക്കുന്നെ ”
ഒന്നൂടി ചൊടിപ്പിക്കാൻ ദേവൻ ഉറക്കെ ചോദിച്ചു.
“മം എന്താ കാര്യം..?”
നല്ല ഗൗരവത്തിൽ തന്നെയാണ് ദേവസി ചേട്ടൻ
“അല്ല ഒരു മാസം ഒക്കെ നിക്കുവാന്ന് പറഞ്ഞോണ്ട് പറഞ്ഞതാ”
“എന്റെ ഇഷ്ടം ”
“ഓഹോ .ഇവിടെ വെള്ളം ഇല്ലേ കുടിക്കാൻ ”
“അതല്ലേ മേശപ്പുറത്തുള്ളത്”
“ഇത് ചൂടുവെള്ളമ.ഇന്നെനിക്ക് പച്ച വെള്ളം മതി.”
“ദാ കൊണ്ട് വരുന്നു ”
ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു ദേവന്റെ അരികിലേക്കു നടന്നു
‘ഓരോ നേരം ഓരോ ഇഷ്ട്ടങ്ങളാ’
ദേവസി ചേട്ടൻ മനസ്സിൽ പറഞ്ഞു