…………………….
അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു …………….ഇന്ന് കണ്ടത് ക്രിസ്റ്റിയെ അല്ല ……………പിന്നാര് ?
രാത്രി ഉറങ്ങുന്നതുവരെയും എന്റെ ചിന്ത……………………………… ആരാകും ഷൈനിയോടൊപ്പം എന്നായിരുന്നു ?
പിറ്റേ ദിവസം രാവിലെ എല്ലാവരും പോയതും ……………………
ചേച്ചി …………………..ചേച്ചി ……………….ഷൈനി വിളിച്ചതും …………………
എനിക്ക് കലി ആണ് വന്നത് ……………ക്രിറ്റിയെ ചതിച്ചതിന് ……………ഞാൻ മിണ്ടില്ല ………..
ചേച്ചി ……………….ചേച്ചി …………….
അവളുടെ വീട്ടിൽ കിടക്കുന്നത് കൊണ്ട് ഒന്നും പറയാനും പറ്റൂല്ല ………….അല്ലെങ്കിൽ അവൾ കാണിച്ചതിന് അവളുടെ തല അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത് ………..
വീണ്ടും അവളുടെ വിളി വന്നതോടെ ഞാൻ അവളുടെ അടുക്കള ഭാഗത്തേക്ക് നോക്കി ……………….
ഷൈനി അടുക്കളയിലെ ജനലിൽ പിടിച് ഒരു കാലിൽ നിന്ന് വീണ്ടും എന്നെ വിളിക്കുന്നു ……………ഞാൻ ശ്രദിച്ചു നോക്കിയപ്പോൾ മറ്റേ കാലിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നു ………………..
നമ്മൾ വീട്ടിൽ പോയ സമയത് ഇവിടെ ……എന്തൊക്കെയോ നടന്നിരിക്കുന്നു …………….
ഞാൻ അടുക്കളയിൽ നിന്നും പുറത്തിറങ്ങിയതും ………………………..ഷൈനിയുടെ മുഖം തെളിഞ്ഞു ……..
ചേച്ചി ……………….
ഞാൻ അവളുടെ മുഖത്ത് നോക്കാതെ ………”.എന്താ വിളിച്ചേ ”
വീട്ടിൽ പോയിട്ട് വന്നപ്പോൾ എന്നോട് വെറുപ്പായോ ചേച്ചി ?
“എനിക്കാരോടും വെറുപ്പില്ല” എന്ന് ഇഷ്ടപെടാത്ത രീതിയിൽ പറഞ്ഞതും ……..അവൾ കരയാൻ തുടങ്ങി
അവൾ കരയുന്നതു കണ്ടപ്പോൾ എനിക്കൊരു വെഷമം തോന്നി ……………
ഞാൻ ചെന്ന് അവളെ പിടിച്ചു അടുക്കളയിലെ സ്റ്റെപ്പിൽ ഇരുത്തിട്ടു …………………തിരിച്ചു പോകാൻ തുടങ്ങിയതും …….അവൾ എന്റെ കൈയിൽ പിടിച്ചിട്ട് ………..
ചേച്ചി ………കാര്യം പറയു ……….എനോട് എന്തിനാ ഇങ്ങനെ പെരുമാറുന്നെ ?
ഇന്നലെ ആരാ ഇവിടെ വന്നേ …………….?
ഞാൻ ചോദിച്ചതും അവളൊന്നു ഞെട്ടി ……….
ആര് ………………..ആരും വന്നില്ല എന്നവൾ വിക്കി …വിക്കി പറഞ്ഞതും …………………
ഞാൻ ഇന്നലെ ഒരു പതിനൊന്നു മണിക്ക് ഇവിടെ വന്നപ്പോൾ നിന്റെ മുറിൽ നിന്നും നിന്റെ നിലവിളി ഞാൻ കേട്ടതാണ് …………….അകത്തേക്ക് നോക്കിയപ്പോൾ രണ്ടുപേർ നിൽക്കുന്നതും കണ്ടു അത് ക്രിസ്റ്റി ആണെന്ന് വിചാരിച്ചാ ഞാൻ തിരിച്ചു പോയത് …………………പക്ഷെ അവൻ അല്ലെന്നു വൈകുന്നേരം അവനോടു സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി ………………….
ഇത്രയും പറഞ്ഞിട്ട് ഞാൻ കലിതുള്ളി വീണ്ടും തിരിച്ചുപോകാൻ തുടങ്ങിയതും…………
ചേച്ചി ………ഇവിടെ ഇരിക്ക് ……………ഞാൻ പറയാം …………………ചേച്ചിയോട് പറയാത്ത രഹസ്യം ഒന്നുമില്ല ……………. .
.ചേച്ചി വീട്ടിൽ പോയതിനു ശേഷം നടന്ന സംഭവമാണിത്
ചേച്ചി പോയ ദിവസം ഇവിടെ നല്ല മഴ പെയ്തു ………
മഴ വെള്ളം ഇവിടെ കെട്ടിനിന്ന് വീട്ടിലേക്ക് കയറാൻ തുടങ്ങിയതും ക്രിസ്റ്റി ഓടയിൽ കെട്ടിനിന്ന അഴുക്കും ചെളിയുമെല്ലാം കോരി ഈ അടുക്കള ഭാഗത്തേക്കിട്ടിട്ട് വെള്ളത്തെ ഒഴുക്കി വിട്ടു ………….അതിന് ശേഷം ക്രിസ്റ്റി ജോലിക്ക് പോയി ……………………