പാവത്തിനെ ഒറ്റക്കാക്കിയിട്ടു…..ഉച്ചക്ക് മുമ്പ് അല്പം ക്രിട്ടിക്കൽ ആയിരുന്നു…..
“അത് ഡോക്ടർ ഞാൻ ദുബായിൽ നിന്നും വന്നതേ ഉള്ളൂ…..
“എന്നാലും വേറെ മക്കളൊന്നും ഇല്ലിയോടൊ…..അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു…..അവരെയും ആ സമയത്തു കാണാൻ ഇല്ലായിരുന്നു……
“ഡോക്ടർ….ഞാൻ മറ്റൊരു വിവരം അന്വേഷിക്കാൻ വന്നതാണ്…..അമ്മായിയെ മറ്റേതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലോട്ടു മാറ്റികൊള്ളട്ടെ എന്ന് ചോദിയ്ക്കാൻ…..
“ഇതാണ് നിങ്ങളുടെ ഒക്കെ പ്രശ്നം…..ഞങ്ങൾ എത്ര ആത്മാർഥത കാണിച്ചാലും നിങ്ങള്ക്ക് മനസ്സിലാകില്ല…..കാശിന്റെ ഹുങ്ക് കാണിക്കാനാണെങ്കിൽ കൊണ്ട് പൊയ്ക്കോ…ഇവിടെ കൊടുക്കുന്ന ചികിത്സയെ അവരും കൊടുക്കൂ…..പിന്നെ വെന്റിലേറ്ററും മറ്റേതെന്നും പറഞ്ഞു വേറെ കാശും…..ഉണ്ടെങ്കിൽ കൊണ്ട് പൊയ്ക്കോ….പക്ഷെ അവരെ ഞങ്ങൾ പരിഗണക്കുന്നതു പോലെ പരിഗണിക്കുമോ എന്നറിയില്ല…..ഞങ്ങാളാൽ കഴിയുന്നത് ഞങ്ങൾ ചെയ്യുന്നുണ്ട്…..
“സോറി ഡോക്ടർ….എന്തെങ്കിലും പ്രതീക്ഷ…..
“ഒന്നും പറയാൻ പറ്റില്ല….ലാബിനു പോലും ടെസ്റ്റ് ചെയ്തിട്ട് മനസ്സിലാകാത്ത ഒരു രാസവസ്തു അവരുടെ ബ്ലഡിൽ കലങ്ങിയിട്ടുണ്ട്……ഞങ്ങളുടെ സംശയം ശരിയാണെങ്കിൽ അതെന്തോ മെഡിസിനാണ്……ഒന്നുകിൽ അവർ ജീവിതം അവസാനിപ്പിക്കണം എന്ന് കരുതി കഴിച്ചത്…അല്ലെങ്കിൽ മറ്റാരോ അവര് ഈ ഭൂമിയിൽ ഉണ്ടാകരുത് എന്ന് കരുതി കൊടുത്തത്……ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്…..ആ അധികം ഇനി നിൽക്കണ്ടാ….ആരെങ്കിലും കണ്ടാൽ അതുമതി……എന്റെ പണി പോകാൻ…. ഡോക്ടർ പറഞ്ഞിട്ട് അകത്തേക്ക് പോയി….ഷബീർ ഇറങ്ങി തിരികെ വന്നു…. വണ്ടി പാർക്ക് ചെയ്തു ബീനയുടെയും സുനൈനയുടെയും അടുത്തെത്തുമ്പോൾ അവർ ഭയചകിതരായി നിൽക്കുന്ന കാഴ്ചയാണ് ഷബീർ കണ്ടത്….എന്താ രണ്ടു പേരും പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത്? ഷബീർ തിരക്കി….
“ഇക്കാ അവന്മാര് വീണ്ടും ഇവിടെയും വന്നിരുന്നു….നമ്മൾ പോലീസ് സ്റ്റേഷനിൽ പോയതെന്തിനാണെന്നും ചോദിച്ചു….എന്നിട്ടവന്മാര് കുറെ ഭീഷണി പ്പെടുത്തി…..സുനൈന പറഞ്ഞു…
“എടാ ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ…..ഷബീർ പറഞ്ഞു….
“ഇക്ക മാമിയെയും മോനെയും ഇവിടെ നിർത്തുന്നത് അത്ര പന്തിയല്ല…..അവര് വീട്ടിൽ പൊയ്ക്കോട്ടേ…..ഞാനിവിടെ നിൽക്കാം…..
“മാമി ഒറ്റയ്ക്ക് വീട്ടിൽ പോയാലും സുഹൈലില്ലല്ലോ അവിടെ….ഷബീർ ചോദിച്ചു….
“ഇക്കയും കൂടി പൊയ്ക്കോ…..എന്നിട്ടു രാവിലെ വന്നാൽ മതി…..ഷബീറിന്റെ മനസ്സിൽ ലഡ്ഡുപൊട്ടി….അവൻ ബീനയെ ഒന്ന് നോക്കി…..
“അന്യ വീടൊന്നും അല്ലല്ലോ ഷബീർ….എന്നാലും ഈ വയറു നിറഞ്ഞ പെണ്ണിനെ നിർത്തിയെച്ചു പോകാൻ ഒരു വിഷമം…..നിങ്ങള് രണ്ടാളും കൂടി മോനെയും കൂട്ടി പൊയ്ക്കോ…ബീന പറഞ്ഞു…..
ഷബീറിന്റെ ആശ നശിച്ചത് പോലെയായി….വീണ്ടും പ്രതീക്ഷ ഉണർത്തികൊണ്ടു സുനൈന പറഞ്ഞു…അത് സാരമില്ല മാമി..കഴിക്കാൻ എന്തെങ്കിലും വാങ്ങി ഒരു ബോട്ടില് വെള്ളവും വാങ്ങി തന്നേച്ചു നിങ്ങള് പൊയ്ക്കോ….എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഇവിടുന്നു അടുത്തല്ലേ……
എന്നാൽ ഞാൻ പോയി കഴിക്കാൻ വാങ്ങി വരാം എന്ന് പറഞ്ഞു കൊണ്ട് ഷബീർ പോയി…..കുറെ കഴിഞ്ഞു കഴിക്കാനുള്ള പാഴ്സലുമായി എത്തി അവർ പുറത്തു പോയി കാർപാർക്കിങ് ഏരിയയിലെ കൈവരിയിൽ പോയിരുന്നു കഴിച്ചു…..സുനൈന അകത്തേക്കും ബീനയും ഷബീറും ബീനയുടെ വീട്ടിലേക്കും തിരിച്ചു……
വീട്ടിലെത്തിയ ബീന ഗേറ്റു തുറന്നു ഭദ്രമായി ലോക്ക് ചെയ്യുമ്പോൾ ഒരു ബൈ