ശെരി എങ്കിൽ നാം അപ്രകാരം തന്നെ ചെയ്യാം .,.,.
അവള് പറഞ്ഞു.
എനിക്ക് നല്ല ക്ഷീണം ഉണ്ട് കുറെ കാലം ആയി ശേരിക്ക് ഒന്ന് ഉറങ്ങിയിട്ട് എനിക്ക് ഉറങ്ങാനുള്ള സജീകരണങ്ങൾ ചെയ്യൂ.
ശെരി ഞാൻ ചെയ്യാം അവൾ പറഞ്ഞു.
ഉടനെ ആ പാറക്കെട്ടിനു മുകളിൽ ഒരു വലിയ ട്ടെന്റ് പ്രത്യക്ഷപ്പെട്ടു .,.,
ഇനി നീ പോയി റെസ്റ്റ് എടുത്തോ അവൾ ആ ടെന്റിന്റെ വാതിൽ തുറന്നു പിടിച്ചു കൊണ്ട് പറഞ്ഞു .
അപ്പോ നിനക്ക് ഇങ്ങനെയും സംസാരിക്കാൻ അറിയാമല്ലെ ഞാൻ തമാശയായി പറഞ്ഞു .,.
അവളുടെ ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിടർന്നു അതിൽ അവളുടെ നുണക്കുഴി തെളിഞ്ഞു .
ആരുടെയും മനം കവരാണുള്ള വശ്യ ശക്തി ആ പുഞ്ചിരിക്ക് ഉണ്ടായിരുന്നു .
നീ കിടക്കുന്നില്ലെ ഞാൻ ചോദിച്ചു .
ഇല്ല നീ പോയി റെസ്റ്റ് എടുത്തോ ഞാൻ ഇവിടെ നിനക്ക് കാവൽ നിൽക്കാം
എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ ഓർത്താൽ മതി ഞാൻ വരുന്നതായിരിക്കും .,.,.
പർവീൺ പറഞ്ഞു .
എന്നാ ശെരി ഗുഡ് നൈറ്റ് എന്ന് പറഞ്ഞു ഞാൻ കിടക്കാൻ പോയി.
കിടന്നതെ ഓർമ്മയൊള്ളൂ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി.
ഹേയ് … എന്ത് ഉറക്കാ ഇത് ഇങ്ങനെ കിടന്നാൽ മതിയോ നമുക്ക് പോകേണ്ടേ .,.,.
പർവീണിന്റെ ഈ ചോദ്യം കേട്ടാണ് ഞാൻ ഉറക്കം ഉണരുന്നത് .
ഹാ…… നേരം വെളുത്തോ…
ഞാൻ കയ് കാലുകൾ ഒന്ന് നിവർത്തി ഒരു കോട്ടുവായ ഇട്ട ശേഷം അവളോട് ചോദിച്ചു .
ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു കപ്പ് ചായയുമായി എന്നെ വിളിച്ച് ഉണർത്താൻ വന്നിരിക്കുകയാണ് എന്റെ ജിന്ന് സുന്ദരി .
നിനക്ക് എന്റെ ശീലങ്ങൾ ഒക്കെ എങ്ങനെ ഇത്ര കൃത്യമായി അറിയാം ഞാൻ അവളോട് ചോദിച്ചു .,.
നീ കരുതുന്ന പോലെ ഞാൻ ഇന്നോ ഇന്നലെയോ മുതൽ അല്ല നിന്നെ കാണാൻ തുടങ്ങുന്നത് നിന്നെ മാത്രമല്ല നിന്റെ പ്രണയിനിയെയും.
നീയും നിന്റെ പ്രണയിനിയും ഭൂമിയിൽ ജനിച്ച അന്ന് മുതൽ നിങ്ങളെ നിരീക്ഷിക്കാനുള്ള ചുമതല എനിക്കായിരുന്നു .,.,.
നിന്റെ മാതാവ് നിനക്ക് പക്ഷികളെയും അമ്പിളിമാമനേയും കാട്ടി ആഹാരം വായിൽ വെച്ചു തരുമ്പോൾ അതിനൊരു മൂഖസാക്ഷിയായി ഞാൻ നിന്റെ വീട്ടുമുറ്റത്തെ മുത്തശ്ശി മാവിന്റെ കൊമ്പിൽ ഇരിക്കാറുണ്ട് .
പാതിരാവിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുന്ന നിന്റെ ചെവിയിൽ ഞാൻ താരാട്ട് പാടാറുണ്ട് .
എന്റെ സാനിദ്ധ്യം തിരിച്ചറിയുമ്പോൾ നീ എന്നെ നോക്കി കയ് കാലുകൾ ഇളക്കി പല്ല് മുളക്കാത്ത നിന്റെ മോണകൾ കാട്ടി ചിരിക്കുമായിരുന്നു.
നിന്നെ കിടത്തിയ തൊട്ടിലിന്റെ മരപ്പിടിയിൽ ഞാൻ നിന്നെയും നോക്കി ഒരു നിഷാ ശലഭമായി നേരം പുലരുവോളം അങ്ങനെ ഇരിക്കാറുണ്ട്.
നീ സംസാരിച്ചു തുടങ്ങിയ കാലം മുതൽക്കാണ് എന്റെയും നിന്റെയും ഇടയിൽ ആന്തരികമായ മറകൾ വീണത്.,.,.,.