അപ്പോഴും എനിക്ക് നിന്നെ കാണാൻ കഴിയുമായിരുന്നു നിനക്ക് എന്നെയാണ് കാണാൻ കഴിയാതിരുന്നത്.,.,.
ഓർമ്മ വെച്ച ശേഷം ആദ്യമായി ഇന്നലെയാണ് നീ എന്നെ കാണുന്നത്.,.
ഇത് പറഞ്ഞു മുഴുവനാക്കുന്നതിന്റെ ഇടയിൽ ആ മാധുര്യമുള്ള ശബ്ദം ഇടറിയിരുന്നു.
പിന്നീട് എപ്പോഴോ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങി.
നീ മറ്റൊരു പെണ്ണിന്റെ സ്വന്തമാണെന്ന് അറിഞ്ഞിട്ടും നിന്നോടുള്ള പ്രണയം വിസ്മരിച്ചു കളയാൻ എനിക്ക് കഴിയുന്നില്ല .
നിനക്ക് വേണമെങ്കിൽ എന്നെ ഭാര്യയായി സ്വീകരിക്കാം …
എന്നെ വിവാഹം കഴിക്കാതെ നിന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്തു വരില്ല എന്നൊക്കെ ഞാൻ നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന് കരുതി പറഞ്ഞതാ .. എന്നോട് ക്ഷമിക്കണം…
ഇരു കയ്കളും കൂപ്പി അവൾ പറഞ്ഞു നിർത്തി.
“””ചില നേരത്ത് ഞാൻ മനുഷ്യന്മാരെക്കാൾ കഷ്ടാ “””
ഇടതു കയ് കൊണ്ട് ഈറനണിഞ്ഞ ആ ബഹുവർണ്ണ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു…
“”” ദേ ചായ തണുക്കുന്നു അവൾ ചായ കപ്പ് എന്റെ നേരെ നീട്ടി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു “””
ഇതൊക്കെ കണ്ടു നിന്ന എന്റെ കണ്ണുകളും നനയാൻ തുടങ്ങിയിരുന്നു..
ഞാൻ ആ ചായ കപ്പ് വാങ്ങി ഇടതുകയ്യിൽ പിടിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് കുറച്ചു അടുത്തു നിന്ന ശേഷം ആ കണ്ണുകൾ തുടച്ചുകൊടുത്തു കൊണ്ട് പറഞ്ഞു .
“”” ദേ ഇനിയെങ്ങാനം ഇതുപോലെ സെന്റി ഡയലോഗ് അടിച്ച് കരഞ്ഞാൽ ഉണ്ടല്ലോ ആ കരണക്കുറ്റി നോക്കി ഒന്നങ്ങ് തരും ജിന്നാണെന്നൊന്നും നോക്കില്ല “””
“”” അവളൊരു ജിന്ന് വന്നിരിക്കുന്നു “””
ഞാൻ പറഞ്ഞു “””
ഞാൻ ആ ചായ കുടിച്ചു ഏലക്ക ഇട്ടു ഉണ്ടാക്കിയ നല്ല അസ്സൽ പാൽ ചായ ..
“”” ഞാൻ നിന്റെ കയ്പ്പുണ്ണ്യം സമ്മതിച്ചിരിക്കുന്നു അസാധ്യമായ രുചി ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചായ കുടിച്ചു കഴിഞ്ഞ ഞാൻ പർവീണിനോട് ചോദിച്ചു “””
“”” ഇതൊന്നും ഉണ്ടാക്കാൻ ഞങ്ങൾക്ക് ഒരു സെക്കൻഡ് പോലും ആവശ്യം ഇല്ല “””
“””മാത്രമല്ല സെക്കൻഡ്കൾക്ക് ഉള്ളിൽ ലോകത്തിന്റെ എവിടെയും ഭൂമിക്ക് പുറത്തും വേണ്ടി വന്നാൽ എഴാം കടലിന്റെ അടിയിലും ഏഴാം കടലിന്റെ അക്കരെയും എത്താൻ കഴിയും “””
പർവീൺ പറഞ്ഞു.
“””അല്ല നിന്റെ കാൽ പാദങ്ങൾ എവിടെ പോയി ഞാൻ ചോദിച്ചു”””
“”” ഞങ്ങൾക്ക് കാൽപാദങ്ങൾ ഇല്ല അവൾ പറഞ്ഞു”””
“”” അപ്പോ നിനക്ക് സാധാരണ മനുഷ്യ സ്ത്രീകളെ പോലെ ആകാൻ പറ്റില്ലേ”””
ഞാൻ ചോദിച്ചു .
“”” പറ്റും “”” അവൾ പറഞ്ഞു.
എന്നാ പിന്നെ അങ്ങെനെ ഒന്ന് രൂപം മാറിക്കെ ഒന്ന് കാണട്ടെ .,.
ഞാൻ പറഞ്ഞു.
അവൾ വിരൽ ഒന്ന് ഞൊടിച്ചതും നിമിഷങ്ങൾക്ക് ഉള്ളിൽ അവൾക്ക്