എന്ന് വെച്ചാൽ ഭൂതകാലത്തിൽ നിന്നും എന്നെ തേടി വരുന്ന ആൾ അനിഖയാണോ?
അതെ … സന്ന്യാസി മറുപടി നൽകി.
പക്ഷേ എങ്ങനേ സ്വപ്നം കാണുന്നതിനും മുന്നെ ഞാൻ അവളുമായി പരിചയത്തിൽ ആയിരുന്നല്ലോ !
മകനേ…. അന്നു നിങ്ങൾ പരസ്പരം കണ്ടിട്ടില്ലല്ലോ !
“””മാർഗത്തിൽ ഒരുപാട് തടസ്സങ്ങളും പ്രലോഭനങ്ങളും ഉണ്ടായേക്കാം , മനസ്സിനെ ഏകാഗ്രമാക്കി ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് നിർത്തുക”””
ഇത്രയും പറഞ്ഞ ശേഷം സന്ന്യാസി അപ്രത്ത്യക്ഷമായി.
ഇതേ സമയം ഷഹ്സാദിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു വന്ന അനിഖ വളരെ വിഷമത്തോടെ ഉറങ്ങാൻ കിടന്നു.
ഒരുപാട് നേരം ബെഡിൽ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞ് കിടന്നു അവൾ പതിയെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
“””അവൾ ഒരു സ്വപ്നം കാണാൻ തുടങ്ങി”””
മണ്ണിനടിയിൽ രക്തം തിളച്ചു മറിയുന്നു,..
അതിൽ നിന്നും ഒരു തുള്ളി രക്തം മുകളിലേക്ക് ഉയർന്നു രണ്ടു മനുഷ്യരൂപങ്ങളായി രൂപാന്തരം പ്രാപിക്കുന്നു..,.
പതിയെ സ്വപ്‌നത്തിലെ അന്തരീക്ഷത്തിന് മാറ്റം വന്നു ,.,.
തിളച്ചു മറിയുന്ന രക്തം ഇപ്പോൾ കാണുന്നില്ല .,.
പകരം കയ്യിൽ വാളുമായി ഒരു പാട് അസ്ഥിക്കൂടങ്ങൾ .
അവ വാളുമായി തന്റെ നേരെ പാഞ്ഞടുക്കുന്നു.
ഉടനെ തന്റെ അസ്ഥികൂടം പൊട്ടി തെറിക്കുന്നു വീണ്ടും യോജിച്ചു പൂർവ സ്ഥിതിയിൽ ആകുന്നു
ഇതെല്ലം കാണുന്ന അനിഖ ഏകദേശം 20 അടിക്കു മുകളിൽ നീളമുള്ള ഒരു അസ്തിക്കൂടത്തിന്റെ രൂപത്തിലായിരുന്നു…
ഒരു ചുവപ്പ് നിറത്തിലുള്ള പട്ടുതുണികൊണ്ട് ആ അസ്തിക്കൂടത്തെ പുതപ്പിച്ചിരുന്നു.
ആ പട്ടു തുണിയിൽ പേർഷ്യൻ ഭാഷയിൽ ഇതുപോലെ എഴുതിയത് കാണാമായിരുന്നു.
“””ആൻഹാ ആംദംദ് ഹമ്മ ചീസ്റാ നാബൂദ് കർദംദ്”””
ചുരുക്കിപ്പറഞ്ഞാൽ അതിന്റെ അർത്ഥം അവർ വന്നു എല്ലാം നശിപ്പിച്ചു എന്നാണ്.
അനിഖ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു..,..
അവൾ വല്ലാതെ ഭയന്നിരുന്നു ..
അവൾ എഴുന്നേറ്റിരുന്നു ബെഡ്ലാമ്പ് ഓൺ ചെയ്തു,..,.
തൊണ്ട വരണ്ടു ഉണങ്ങിയ പോലെ … അവൾ കിതപ്പ് ഒന്നടങ്ങിയപ്പോൾ തൊട്ടടുത്ത് മേശയിൽ വെച്ചിരിക്കുന്ന ജഗിൽ നിന്നും പകുതിയോളം വെള്ളം കുടിച്ചിറക്കി.