ദൈവമേ രക്ഷിക്കണേ …
ഷഹ്സാദിന് ആപത്തൊന്നും വരുത്തല്ലെ എന്ന് പറഞ്ഞു വീണ്ടും ഉറങ്ങാൻ കിടന്നു.,.
ആ ദിവസം അങ്ങനെ കടന്നു പോയി.
നമ്മുടെ ഷഹ്സാദ് ഇപ്പോൾ മംഗലാപുരം കഴിഞ്ഞ് കാസർകോട് എത്തിയിരുന്നു.
അവൻ ഫോൺ എടുത്തു റോഷന്റെ നമ്പർ ടയൽ ചെയ്തു.
“”” ടാ നീ എവിടെ “””
ഞാൻ വീട്ടിൽ.,.. ഇപ്പോ എഴുനേറ്റതെ ഒള്ളു…
റോഷൻ പറഞ്ഞു.
വൈകുന്നേരം ആറ് മണിക്ക് മുന്നേ ഞാൻ തിരൂർ എത്തും.,.,.
ഞാൻ പറഞ്ഞു.
“”” ഞാൻ നീ ലാന്റ് ചെയ്യുമ്പോൾ റയിൽവേ സ്റ്റേഷനിൽ ഉണ്ടാകും നീ കിടന്ന് പിടക്കാതെ.,.,. ആ പിന്നെ നീ പെണ്ണ് കാണാൻ പോയിട്ട് എന്തായി.,.,.
നിന്റെ വിളി ഒന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ കരുതി നീ അവളേയും കെട്ടി അവിടെ അങ്ങ് കൂടി എന്ന്.,.
റോഷൻ പറഞ്ഞു.. “””
അതൊക്കെ ഞാൻ വന്നിട്ട് പറയാടാ
ഞാൻ പറഞ്ഞു.
എന്നാ ശെരിടാ ഞാൻ സ്റ്റേഷനിൽ വന്ന് നിന്നെ എടുത്തോളാം..,..
റോഷൻ പറഞ്ഞു..,.
ആറ് മണിക്ക് ട്രെയിൻ തിരൂർ എത്തി റോഷൻ അവനെ വിളിക്കാൻ വന്നു..
ഇനി വർത്തമാന കാലത്തിലേക്ക്.
പിറ്റെ ദിവസം കോളജിൽ പോയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.,..
ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി
അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.
ഇന്നോ … ?
ഞാൻ കേട്ടത് സത്യമാകരുതെ എന്ന അർത്ഥത്തിൽ അവനോട് ചോദിച്ചു.
ആ .. ഇന്ന് തന്നെ ,..
അവൻ പറഞ്ഞു.
എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് തീരുമാനിച്ചു..,.
സപ്ളി എങ്കി സപ്ളി …
ഞാൻ സ്വയം പറഞ്ഞു.
റിസൾട്ട് വന്നു മാർക് കുറവാണെങ്കിലും ഞാൻ എല്ലാത്തിലും പാസായിട്ടുണ്ട് .
“”ഹാവു സമാധാനം ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത് “”
പാസായ സന്തോഷത്തിൽ ഞാൻ റോഷനോട് പറഞ്ഞു.