നന്ദൻ ഷർട് ഇടാതെ, പാന്റ്സ് മാത്രം ഇട്ടുകൊണ്ട് നില്കുന്നു.
അക്ഷര സോഫയിൽ ചാരി ഇരിക്കുന്നു.
അക്ഷരയുടെ മുഖം വെള്ളം കൊണ്ട് കഴുകിയിരിക്കും പോലെ തോന്നി.
“എന്താ നന്ദാ”
“അക്ഷു ശർദിച്ചു!”
“അയ്യോ!!”
“സാരമില്ല ഞാൻ മുഖം ഒക്കെ കഴുകി കൊടുത്തു, കുറച്ചു നേരം ഇരുന്നോട്ടെ, ഞാൻ ഇച്ചിരി തണുത്ത വെള്ളം എടുക്കട്ടേ”
“അജയ് ഒരു ഷർട് തരാമോ, എന്റെ ഷർട്ടിലാണ് ശര്ദിച്ചത്”
“അതെങ്ങനെ”
“എന്റെ മേത്തു വന്നു കിടന്നാലേ ഉറക്കം വരു പറഞ്ഞിട്ട്, ചിണുങ്ങി കൊണ്ടിരുന്നു, ഞാൻ സമ്മതിക്കാതെ ഇരുന്നപ്പോൾ, കുപ്പിയിൽ നിന്ന് വീണ്ടും ഒഴിച്ച് കുടിച്ചു.”
“ഞാൻ അത് വാങ്ങി മാറ്റിവെച്ചതും എന്റെ ഷർട്ടിൽ തന്നേ രാത്രിയിലെ ഗീ റൈസ് ചിക്കൻ പ്രസാദിച്ചു തന്നു.”
“മത്തു പിടിച്ചാൽ പിന്നെ അക്ഷുനെ കഴിഞ്ഞിട്ടേ ഉള്ളു കേട്ടോ, എന്റെ ഷർട്ട് അഴിക്കുക, കടിക്കുക എന്തൊക്കെയാണ് ചെയ്യുക എന്ന് ഒരു ബോധവും അവൾക്കില്ല”
ഞാൻ അക്ഷരയെ തലോടിക്കൊണ്ട് സോഫയിൽ ഇരുന്നു, അക്ഷരയുടെ മുഖം കുഞ്ഞിനെപ്പോലെ എന്റെ തോളിൽ ചാഞ്ഞു അവൾ കിടന്നു, നന്ദൻ മുഖമൊക്കെ ഒന്ന് കഴുകിവന്നപ്പോൾ ഷർട്ട് എണീറ്റ് എന്റെ ഉള്ളതിൽ വലിയ ഷർട്ട് എടുത്തു കൊടുത്തു.
അവളെ എടുത്തു ബെഡിൽ കിടത്താൻ ഞാൻ നന്ദനോട് പറഞ്ഞു.
നന്ദൻ പുഷ്പ്പം പോലെ അവളെ എടുത്തുകൊണ്ട് എന്റെ മുന്നിലൂടെ എന്റെ ബെഡ്റൂമിലേക്ക് നടന്നു.
നടക്കുമ്പോൾ അക്ഷരയുടെ മാറിലെ സാരി തെന്നി വയറിലേക്ക് വീണിരുന്നു.