പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13
Ponnaranjanamitta Ammayiyim Makalum Part 13 | Author : Wanderlust
[ Previous Part ]
: അപ്പൊ എല്ലാം ക്ലീയർ ആയില്ലേ… ഇനി അമ്മായിയും മരുമോളും കൂടി എന്താന്ന് വച്ചാൽ ആയിക്കോ ഞാൻ പോയി കിടക്കട്ടെ….
: ഒരു ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ…. ദാ ആയി..
ഇതാ മോളേ ഇത് അവന് കൊടുക്ക്…
ആഹ് ഹാ…. എന്ത് സുഖമുള്ള പ്രഭാതം…രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ. സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയാണല്ലോ രണ്ടുപേരും. അമ്മായി ആണെങ്കിൽ കിട്ടുന്ന അവസരം മുഴുവൻ എനിക്ക് അനുകൂലമാക്കി മാറ്റുവാൻ ശ്രമിക്കുന്നുണ്ട്. കണ്ടില്ലേ രാവിലെ തന്നെ എന്റെ പെണ്ണിനെകൊണ്ട് ചായ തരാൻ പറഞ്ഞത്. ചായയെക്കാൾ മധുരമൂറുന്ന പുഞ്ചിരിയുമായി അവൾ എനിക്ക് നേരെ തിരിഞ്ഞു. വിറയാർന്ന ആ കൈ വിരലുകളിൽ മുട്ടിയുരുമ്മി ആ ചായ കപ്പ് എടുത്തപ്പോൾ കയ്യിലൂടെ ഒരു മിന്നൽ കടന്നുപോയില്ലേ….. ഇതാണോ പരിശുദ്ധ പ്രണയത്തിന്റെ ലക്ഷണം…
……………………(തുടർന്ന് വായിക്കുക)……………..
ചായ ഗ്ലാസ്സുമായി സോഫയിൽ പോയിരുന്ന് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. കിളികൾ കൂട്ടമായി ദൂരേക്ക് പറന്നകലുന്നുണ്ട്. ഭക്ഷണം തേടിയുള്ള അവറ്റകളുടെ പറക്കലിനും ഉണ്ട് ഒരു അച്ചടക്കം. കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ തലയുയർത്തി തന്റെ പ്രകാശ കിരണങ്ങൾ ഭൂമിയിലേക്ക് എറിഞ്ഞുകൊണ്ട് പതിയെ മിഴി തുറക്കുകയാണ്. വെൺ പുലരിയിൽ ആകാശ നീലിമയിലേക്ക് കണ്ണും നട്ട് ചൂടോടെ ചായ കുടിക്കുന്നത് ഒരു ഹരമാണ്. ചൂടുചായ ഊതി ഊതി കുടിച്ചുകൊണ്ട് ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ലയിച്ചിരുന്നു. ആ സമയം അടുക്കളയിൽ അമ്മായിയും തുഷാരയും എന്തോ സംസാരത്തിൽ ആണ്..
: കറിക്ക് അരിയാൻ ഒന്നും ഇല്ലേ അമ്മായി… ഇന്നെന്താ ഉണ്ടാക്കുന്നത്..
: മോൾ ഒന്നും ചെയ്യണ്ട… അതൊക്കെ അമ്മായി ഉണ്ടാക്കിക്കോളാം… മോള് അവിടെ പോയി ഇരുന്നോ…
: എന്തായാലും എഴുനേറ്റു… പിന്നെ എന്തെങ്കിലും ചെയ്താൽ എന്താ… അമ്മായി ഇങ്ങ് താ ഞാൻ ചെയ്തോളാം..
: എന്ന മോള് ദോശ ചുട്ടൊ… ഞാൻ കറിയുണ്ടാക്കാം..
അവരുടെ സംസാരം കേട്ടുകൊണ്ട് ഞാൻ സോഫയിൽ തന്നെ കിടന്ന് ചെറുതായൊന്ന് മയങ്ങി. ഉദ്ദേശം 8 മണി ആയിക്കാണും. വന്നു നമ്മുടെ കുറുമ്പി പെണ്ണ്… എന്നെ കുലുക്കി വിളിച്ചുകൊണ്ട് അവളുടെ നനഞ്ഞ മുടിയിൽ നിന്നും ഇറ്റുവീഴുന്ന തണുത്ത വെള്ള തുള്ളികൾ എന്റെ കവിളിൽ ആക്കിക്കൊണ്ടാണ് എന്നെ വിളിച്ച് എണീപ്പിക്കുന്നത്. കുളിച്ചൊരുങ്ങി വന്നതിനാൽ നല്ല പരിമളം എന്റെ മൂക്കിൽ അടിച്ചു കയറുന്നുണ്ട്.