മതിയായിരുന്നു.
: എന്റെ ഏട്ടാ… എന്തിനാ ഇത്രയൊക്കെ ആലോചിക്കുന്നേ.. ഏട്ടൻ എന്തായാലും വണ്ടി എടുത്തിട്ടല്ലേ പോവുക. അപ്പൊ അമ്മയെകൂടി കൂട്ടിയാൽ പോരേ..
: അത് ഷിൽനേച്ചി പറഞ്ഞത് ശരിയാ… ആന്റിയും കൂടെ വന്നാൽ പോരേ.. പിന്നെ ഊട്ടി കാണുകയും ചെയ്യാലോ..
: അയ്യേ.. അത് ശരിയാവുമോ… നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അത് മതി..
: ഒന്ന് പോ ഏട്ടാ…. ആരും ഒന്നും പറയില്ല…
അങ്ങനെ പറയാൻ ആണേൽ ഇപ്പൊ പറഞ്ഞൂടെ.. ഇപ്പൊ നമ്മൾ ഒരുമിച്ച് അല്ലേ താമസിക്കുന്നത്… സദാചാര പൊലീസുകാരോട് പോയി പണിനോക്കാൻ പറ..
: നാട്ടുകാർക്ക് അങ്ങനെ എന്താ പറഞ്ഞൂടാത്തത് അല്ലേ..
: ഏട്ടന് ആണെങ്കിൽ പെണ്ണ് കിട്ടൂല എന്ന പേടിയും വേണ്ട… പെണ്ണല്ലേ പുറകെ ഇരിക്കുന്നത്… ഹി ഹീ…..
(ഇത് കേട്ടപ്പോൾ തുഷാരയുടെ മുഖത്ത് ചെറിയൊരു കള്ള ചിരി തെളിഞ്ഞിട്ടുണ്ട്… എനിക്ക് കണ്ണാടിയിൽകൂടി പുറകെ ഇരിക്കുന്ന അവളുടെ മുഖം വ്യക്തമായി കാണാം. )
: എന്നിട്ട് പുറകിൽ ഇരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ലല്ലോ ഷി….
: എനിക്ക് ഒരു പ്രശ്നവും ഇല്ല ഏട്ടാ… നിങ്ങൾ രണ്ടാളും അടിച്ചുപൊളിച്ചിട്ട് വാ…. ഒരു ഫാമിലി ട്രിപ്പ് പോയതാണെന്ന് കൂട്ടിക്കോ…
: ആഹാ… ഇത്രയും സപ്പോർട്ട് തരുന്ന ഭാര്യയെ വേറെ കിട്ടുമോ മോനെ അമലൂട്ടാ…
: നിങ്ങൾക്ക് രണ്ടാൾക്കും ലീവ് കിട്ടുമെങ്കിൽ നിങ്ങളും വന്നോടി…
: ഇവിടെ ജോലി തുടങ്ങിയിട്ട് ഒരാഴ്ച തികഞ്ഞില്ല… അപ്പോഴാ ലീവ്… ഒന്ന് പോയേ
: എന്ന രണ്ടാളും കൂടി അമ്മായിയെ പറഞ്ഞു സമ്മതിപ്പിച്ചോ കേട്ടോ…നാളെ രാവിലെ നിങ്ങളെ ഡ്യൂട്ടിക്ക് കൊണ്ട് വിട്ടിട്ട് പോകാം എന്ന് തോന്നുന്നു..
: അതൊക്കെ ഞാൻ റെഡി ആക്കിക്കോളാം…
………/………../…………
രക്ഷപെട്ടു.. സംഭവം എന്തായാലും കളറായി. ആർക്കും ഒരു സംശയവും ഇല്ല. എന്ന തുഷാര ആള് കൊള്ളാലോ. എത്ര കൂളായിട്ട അവൾ പറഞ്ഞത്. അപ്പൊ കല്യാണം കഴിഞ്ഞാലും വലിയ കുഴപ്പം ഉണ്ടാവില്ല.
ഫ്ലാറ്റിൽ എത്തിയ ഉടനെ ഷിൽന അമ്മായിയോട് കാര്യങ്ങൾ പറഞ്ഞു. അഭിനയത്തിൽ അമ്മായിയും മോശം ഒന്നും അല്ല.. ഒന്നും അറിയാത്ത പോലെ അന്താളിച്ചു നിന്ന് കേൾക്കുന്നുണ്ട്. അമ്മായിയുടെ സംശയങ്ങളും ആധിയും എല്ലാം ഷി തന്നെ മാറ്റികൊടുത്തു. തുഷാരയും കട്ടയ്ക്ക് കൂട്ടിനുണ്ട്. ഒടുവിൽ അമ്മായി മാമനേയും എന്റെ അമ്മയേയും ഒക്കെ വിളിച്ചു സംസാരിച്ചു. അവരൊക്കെ സന്തോഷത്തോടെ സമ്മതിച്ചപ്പോൾ അമ്മായിക്കും ചെറിയൊരു ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ കൂടി ഷിൽനയും അഞ്ജലി ചേച്ചിയും ഒരു പാലം വലിച്ചിട്ടുണ്ട്. അവരെ എല്ലാവരെയും കൂട്ടി ഒരു ഫാമിലി ട്രിപ്പ് പോകണം എന്ന്. എല്ലാവരുടെയും ലീവൊക്കെ ഒത്തുവരട്ടെ എന്നിട്ട് ഒരു ഗ്രാൻഡ് ട്രിപ്പ് പോകണം.
രാത്രി ഭക്ഷണവും കഴിച്ച് എല്ലാവരും tv യുടെ മുന്നിൽ ഇരിക്കുമ്പോഴാണ് ഷിൽന പോയി അലക്കാൻ ഇട്ടിരുന്ന കുറേ തുണികളുമായി വന്നത്. മുഴുവനും അവളുടെ ഡ്രസ് ആണെന്ന് തോന്നുന്നു. ടെറസിൽ പോകാനായി എന്നെ വിളിക്കാൻ വന്നതാണ്. ഞാൻ കുറേ ഒഴിഞ്ഞു മാറിയെങ്കിലും അമ്മായിയുടെ തീരുമാനത്തിന് വഴങ്ങിക്കൊണ്ട് ഞങ്ങൾ രണ്ടുപേരും നേരെ റെറസിലേക്ക് വിട്ടു.