രണ്ടുപേരും റൂമിൽ തിരിച്ചെത്തി. തുഷാര വീട്ടിൽ വിളിച്ചു സംസാരിക്കുകയാണ്. അമ്മായി അടുക്കളയിൽ എന്തോ പണിയിലാണ്. ഷിൽന നേരെ അമ്മായിയുടെ അടുത്തേക്കാണ് പോയത്. നാളെ മുതൽ അവൾ തന്നെ ഉണ്ടാക്കണ്ടേ എല്ലാം. അതൊക്കെ അവൾ ആള് ഉഷാർ ആണ്. വീട്ടിലെ പണിയെല്ലാം അവൾ ഒറ്റയ്ക്ക് ചെയ്യും. അമ്മയുടെ എല്ലാ ഗുണങ്ങളും കിട്ടിയിട്ടുണ്ട് പെണ്ണിന്.
തുഷാര ഫോൺ ചെയ്ത് കഴിഞ്ഞ് സോഫയിൽ വന്നിരുന്നു. Tv യിൽ വാർത്ത വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ ഒന്ന് അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു. പിന്നെ ഇടയ്ക്കിടെ ഞങ്ങളുടെ നോട്ടം ഉടക്കി. അവളും എന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മനസിലായി. നാളെ പോകാനുള്ളത് കൊണ്ട് ഞങ്ങൾ അധികനേരം മത്സരിച്ചില്ല. അമ്മായിയും ഷിൽനയും വന്ന ഉടനെ എല്ലാവരും കിടക്കാനുള്ള ഒരുക്കത്തിലേക്ക് നീങ്ങി. നാളെ ഞങ്ങൾ പോകുന്നതിൽ ഷിൽനയ്ക്ക് നല്ല വിഷമം ഉണ്ട്. കുറേയായി അമ്മയും മകളും തമ്മിൽ പിരിഞ്ഞ് ഇരുന്നിട്ട്. അതുകൊണ്ട് ഇന്ന് അവൾക്ക് അമ്മായിയുടെ കൂടെ കിടക്കണം എന്ന ആഗ്രഹം ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചില്ല. അവർ രണ്ടുപേരും എന്റെ മുറിയിലും തുഷാര ഒറ്റയ്ക്ക് മറ്റേ മുറിയിലും കിടന്നു. നാളത്തെ ട്രിപ്പിനേക്കാൾ എന്നെ ചിന്തിപ്പിച്ചത് ഷിൽനയുടെ പ്രവർത്തി ആയിരുന്നു. പെണ്ണിന് ഇത്രയ്ക്ക് ഇഷ്ടം ആയിരുന്നോ എന്നോട്. ഞാൻ അറിയാതെ പോയല്ലോ ഇതൊക്കെ. എന്റെ മനസ് ആകെ കലുഷിതമായിരിക്കുകയാണ്. തുഷാരയെ എല്ലാവരും കൂടി പറഞ്ഞ് ആശകൊടുത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഷിൽനയെ തന്നെ ഭാര്യയായി സ്വീകരിക്കുമായിരുന്നു. മുൻപ് ഈ കാര്യം പറഞ്ഞപ്പോൾ അമ്മായി അതിനെ എതിർത്തിരുന്നു. പക്ഷെ എന്റെ അമ്മായിയെ എനിക്ക് പറഞ്ഞ് മനസ്സിലാക്കാവുന്നതേയുള്ളൂ. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഓരോ ചിന്തകളിൽ മുഴുകി ഞാൻ അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.
………../…………./………….
രാവിലെ ഷിൽനയും തുഷാരയും അമ്മായിയും ചേർന്നുള്ള ചിരിയും സംസാരവും ഒക്കെ കേട്ടാണ് എന്റെ ഉറക്കം ഞെട്ടിയത്. അയ്യോ… എന്തൊരു ഉറക്കം ആണിത്. സമയം കുറേ ആയോ.. ഷിൽനയുടെ സംസാരം കേൾക്കുന്നുണ്ടല്ലോ.. സാധാരണ അവളല്ലേ ഏറ്റവും അവസാനം എഴുന്നേൽകുന്നത്. ഇന്ന് ആരെയും കണി കാണാനും കിട്ടിയില്ലല്ലോ.. ആരെ കിട്ടിയാലും കുഴപ്പമില്ല. 3 പേരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഇനിയും കിടന്നാൽ ശരിയാവില്ല. ഞാൻ തന്നെ എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് ചെന്നു. ആഹാ.. മൂന്ന് പേരുടെയും ചിരിച്ചു നിൽക്കുന്ന മുഖം.
: ങേ…. അപ്പൊ സമയം കുറേ ആയില്ലേ… (ഇന്നലെ ഇട്ട അതേ ഡ്രെസ്സിൽ ഷിൽനയും തുഷാരയും നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു..)
: ഏട്ടൻ ഉറക്കപ്പിച്ചിൽ ആണെന്ന് തോന്നുന്നു… തുഷാരെ നീ കുറച്ച് വെള്ളം എടുത്ത് ആ തലയിൽ കൂടി ഒഴിച്ചേ
: എന്താ അമലൂട്ടാ… ചായ വേണോ മോന്… (അമ്മായി എന്റെ മുഖത്തുനോക്കി വശ്യമായ ഒരു ചിരിയോട് കൂടി ചോദിച്ചു. )
: അല്ല അപ്പൊ നിങ്ങൾ ആരും ഇന്ന് പോകുന്നില്ലേ… ഇവൾ എന്താ ഡ്രസ് ഒന്നും മാറാതെ..
: എന്റെ ഏട്ടാ… സമയം 6 മണി കഴിഞ്ഞതേ ഉള്ളു… ഞാൻ ഇന്ന് നേരത്തെ എഴുന്നേറ്റതാ… നാളെ മുതൽ എന്തായാലും എണീക്കാൻ ഉള്ളതല്ലേ.
: ഓഹ്….. അത് പറ.. വെറുതെ എന്റെ ഉറക്കം കെടുത്തി…
: തൽക്കാലം ഏട്ടൻ ഈ ചായ കുടിക്ക്… എന്നിട്ട് പോയി ഉറങ്ങിക്കോ…സമയം ആവുമ്പോ ഞങ്ങൾ വിളിക്കാം… ( ആവി പറക്കുന്ന ചായ ഗ്ലാസും നീട്ടിക്കൊണ്ട് തുഷാര എന്റെ മുഖത്തുനോക്കി ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു.. )
: ഏതായാലും എണീച്ചു… എന്ന പിന്നെ ഞാൻ പോയി നമ്മുടെ വണ്ടി ഒന്ന് കഴുകി ഇടാം.. ആകെ പൊടി പിടിച്ചു കിടപ്പുണ്ട്.
: ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ…
: അത് പിന്നെ കുടിക്കാതിരിക്കുമോ എന്റെ അമ്മായി…. എന്റെ പ്രിയമത