പുറത്തുനിന്നും ആളെ ഇറക്കാൻ…..ഇങ്ങനെ ഓരോന്നും ആലോചിച്ച് നേരെ റൂമിലേക്ക് ചെന്നു. ഇന്നത്തെ ദിവസം സൂപ്പർ ആണ്… കണി മുതൽ ഇതുവരെ എല്ലാം ഗംഭീരം…. ദേ കിടക്കുന്നു അടുത്തത്….
റൂമിന്റെ വാതിൽ ചാരിയിരിക്കുന്നത് തുറന്ന് അകത്തേക്ക് കിടന്നതും തുഷാര കുളികഴിഞ്ഞ് ഈറനോടെ ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് വന്നതും ഒരുമിച്ചാണ്…. എന്റെ പൊന്നോ…… എന്ന ലുക്കാ…. പക്കാ അമ്മായി സ്റ്റൈൽ… മുടിയിൽ തോർത്തുമുണ്ടും ചുറ്റി കൈയ്യിൽ ഇന്നലെ ഇട്ട ഡ്രെസ്സും പിടിച്ചുകൊണ്ട് എന്റെ മാലാഖ കുട്ടി… എന്നെ കണ്ടതും അവളൊന്ന് അമ്പരന്നു… കഴുത്തിലും ചുമലിലും അവിടവിടെയായി തങ്ങിനിൽക്കുന്ന വെള്ള തുള്ളികൾ. നെറ്റിയുടെ ഇടത് വശത്തുകൂടി തൂങ്ങിയാടുന്ന മുടിയിഴകൾ. എല്ലാം കൊണ്ടും മാലാഖ തന്നെ…
പെട്ടെന്നാണ് ഷിൽന ഓടി വന്ന് ഡോർ തള്ളി തുറന്നത്…. ഏട്ടാ എന്ന് വിളിച്ചത്. ഞാൻ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി…
: ഏട്ടാ…….. കഴിഞ്ഞോ…
: എന്തുവാടി… മനുഷ്യൻ പേടിച്ചുപോയല്ലോ…
: അല്ല… തുഷാര കുളിക്കുന്നുണ്ട് എന്ന് പറയാൻ വന്നതാ… അപ്പോഴേക്കും അവളുടെ കുളി കഴിഞ്ഞു അല്ലെ… സാറി….
: അതിനെന്താ…. അവൾ കുളിച്ചിട്ട് ഒന്നും ഇടാതെ ആണോ പുറത്തേക്ക് വരുന്നത്….. നീ എന്തിനാ ഇത്ര പേടികുന്നേ…
(പണി പാളി….. തുഷാര അവിടെ ഉള്ള കാര്യം ഓർക്കാതെ ആണ് ഞാൻ ഇത് പറഞ്ഞത്… ഷിൽന അപ്പൊ തന്നെ നെറ്റിയിൽ കൈവച്ചുകൊണ്ട് എന്നെ നോക്കി….. നശിപ്പിച്ചു എന്ന ഭാവത്തിൽ..)
: ഒന്നുമില്ല ഏട്ടൻ പോയി ഫ്രഷായിട്ട് വാ….
ഞാൻ തിരിഞ്ഞ് ബാത്റൂമിലേക്ക് കയറാൻ നോക്കിയപ്പോഴാണ് തുഷാരയുടെ അലക്കി തേച്ച യൂണിഫോം എന്റെ കിടക്കയിൽ കണ്ടത്.. ഓഹ് അപ്പൊ ഇനി അവൾക്ക് ഡ്രസ് മാറാൻ ഉണ്ടാവും അല്ലെ…..
: അല്ലേൽ ഞാൻ അപ്പുറം ഷിൽനയുടെ റൂമിൽ പൊയ്ക്കോളാം.. തുഷാര ഇവിടുന്ന് ഡ്രസ് മാറിക്കോ…
: വേണ്ട ഏട്ടാ…ഞാൻ അപ്പുറം പൊയ്ക്കോളാം… ഏട്ടൻ കുളിച്ചോ..
: ഇനി ഇതൊക്കെ എടുത്ത് അങ്ങോട്ട് പോകണ്ട… ഇവിടുന്ന് മാറിക്കോ… എനിക്ക് ഒന്ന് പല്ല് തേക്കുവേ വേണ്ടൂ…
: അപ്പൊ കുളിയൊന്നും ഇല്ലേ…
: അതൊക്കെ വന്നിട്ട് കുളിക്കാം… ഞാൻ എങ്ങാൻ വൈകിയാൽ അവൾ എന്നെ കടിച്ച് കീറും…
: അത്രയ്ക്ക് ഭീകരി ആണോ ഷിൽനേച്ചി….
: ആ പുറത്ത് കാണുന്ന കുറുമ്പേ ഉള്ളു… പാവാ..
എന്റെ പെങ്ങൾ അല്ലെ… അപ്പൊ പിന്നെ പാവം ആയിരിക്കില്ലേ
: ആഹ് ആഹ്…. മതി … ഏട്ടൻ പോയി ഫ്രഷായിട്ട് വാ…
നേരെ ഷിൽനയുടെ ബാത്‌റൂമിൽ പോയി പല്ലുതേപ്പും അപ്പിയിടലും ഒക്കെ കഴിഞ്ഞ് എല്ലാവരുമൊത്ത് ചായയും കുടിച്ചിട്ട് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. കാറിൽ കയറുമ്പോൾ തുഷാരയോട് മുന്നിൽ ഇരിക്കാൻ ഷിൽന ഒരു പാട് നിർബന്ധം പിടിച്ചെങ്കിലും അവൾ ഇരുന്നില്ല. ആഹ്… സമയം ഉണ്ടല്ലോ.. കല്യാണം ഒന്ന് ഉറപ്പിച്ചോട്ടെ…എന്നിട്ട് വേണം അവളെയും കൊണ്ട് ഒന്ന് കറങ്ങാൻ…
കാർ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് കോമ്പൗണ്ടിൽ കയറിയതും ഷിൽന എന്റെ കൈയ്യിൽ പിടിച്ചു…
: ഏട്ടാ….. ദാ ആ നിൽക്കുന്ന ബ്ലൂ കളർ ഷർട്ടും ക്രീം കളർ പാന്റും ഇട്ട് നിൽക്കു