ന്ന ചെക്കനെ കണ്ടോ…. അതാണ് ശ്യാം..
: ഏത്… ആ വാച്ച്മാനോട് സംസാരിച്ചു നിൽകുന്നതാണോ….
: ആ അത് തന്നെ…
ഈ തെണ്ടിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നല്ലോ… എന്നെ കാത്തിരിക്കുന്നതാവും…
ഏട്ടൻ കൂടെ വാ… പ്ലീസ്..
: ചെ… ഇങ്ങനെ പേടിച്ചാലോ എന്റെ ഷി….അവൻ നമ്മളെ കണ്ടില്ലല്ലോ…. നീ ധൈര്യം ആയിട്ട് പോ… ഞാൻ ഇവിടെ ഉണ്ട്.
അവനെ മൈൻഡ് ചെയ്യാൻ നിൽക്കണ്ട.. എന്തെങ്കിലും ചോദിച്ചാൽ മാന്യമായി മുഖത്തുനോക്കി , സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ മതി…
മോള് ചൂടാവുകയൊന്നും വേണ്ട കേട്ടോ…. നല്ല കൂൾ ആയിട്ട് പോ..
തുഷാരെ… നിങ്ങൾ നോർമലായിട്ട് എന്തെങ്കിലും സംസാരിച്ചോണ്ട് നടന്നോ… അവനെ നോക്കേണ്ട കേട്ടോ..
: ശരി ഏട്ടാ… ഏട്ടൻ പോവല്ലേ..
: എന്റെ കാന്തരീ… നീ ഇത്രേ ഉള്ളോ….ഇങ്ങനെ പേടിച്ചാലോ..
ഞാൻ ഇവിടെ തന്നെ ഉണ്ടാവും നിങ്ങൾ ധൈര്യമായിട്ട് പോ..
അവർ രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി നടന്നു. പാർക്കിങ്ങിൽ നിന്നും ഒരു 50 മീറ്ററെങ്കിലും ദൂരമുണ്ട് ആശുപത്രി എൻട്രൻസിലേക്ക്. അടുത്ത് എത്താറായപ്പോഴേക്കും ഷിൽന ഒന്ന് തിരിഞ്ഞു നോക്കി. അവൾ വീണ്ടും മുന്നോട്ട് നടന്നു. അവന്റെ അരികിൽ എത്തിയപ്പോഴേക്കും അവൻ അവളോട് എന്തോ പറയുന്നുണ്ട്. ഷി ഒന്നും കേൾക്കാത്ത ഭാവത്തിൽ നടന്ന് അകത്തേക്ക് കയറി. അവനും പുറകെ തന്നെ ഉണ്ട്.
ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല… ഞാനും ഇറങ്ങി അവരെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ എനിക്ക് അവരെ കാണാം. ഷിൽനയും തുഷാരയും മുകളിലേക്ക് പോകുവാനുള്ള സ്റ്റെപ്പ് കയറുകയാണ്. ശ്യാം അവരുടെ പുറകെ തന്നെ ഉണ്ട്. അവൻ എന്തൊക്കെയോ അവളോട് പറയാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ തുഷാര തിരിഞ്ഞ് ഒന്ന് നോക്കിയതും സ്റ്റെപ്പ് കയറി വരുന്ന എന്നെയാണ് കണ്ടത്. അവളുടെ മുഖത്തെ സന്തോഷവും ആശ്വാസവും അത്രത്തോളമുണ്ട്. ഏതൊരു പെണ്ണിനും ആണൊരുത്തൻ കൂടെയുണ്ടെന്ന് അറിയുമ്പോൾ കിട്ടുന്ന ധൈര്യവും ആശ്വാസവും ചെറുതല്ല എന്ന് അവളുടെ നോട്ടത്തിൽ നിന്നും മനസിലാക്കാം. രാവിലെ ആയതുകൊണ്ട് അധികം ആരും ഇല്ല വഴിയിൽ. അതുകൊണ്ടായിരിക്കണം ശ്യാം ഇതുവരെ കാത്തുനിന്നത്. ഷിൽനയും തുഷാരയും അവരുടെ ഡിപാർട്മെന്റിന് മുന്നിൽ എത്തിയതും ശ്യാം അവൾക്ക് കുറുകെയായി നിന്നുകൊണ്ട് കൈവച്ച് അവളെ തടഞ്ഞു. ഇത്തവണ തുഷാരയാണ് പ്രതികരിച്ചത്. അവൾ അവനോട് മാറിനിൽക്കാൻ പറയുന്നത് ആണെന്ന് എനിക്ക് കാണാം. ഞാൻ നടന്ന് അവർക്ക് അരികിലേക്ക് എത്തിയതും ഷിൽനയുടെ മുഖം ഒന്ന് തെളിഞ്ഞു.
ഞാൻ നേരെ ചെന്ന് ശ്യാമിന്റെ ചുമലിൽ കൈയിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി…
: ഹേയ് മിസ്റ്റർ ഹു ആർ യു…?
: ശ്യാമിന് എന്താ അറിയേണ്ടത്… വാ .. ഞാൻ പറഞ്ഞുതരാം…
: ഓഹ് മലയാളി ആണല്ലേ… നിങ്ങൾ ആരാ.. എന്താ വേണ്ടത്
( ഷിൽനയാണ് അതിന് ഉത്തരം പറഞ്ഞത്…)
: ഇത് എന്റെ ഏട്ടനാ… ശ്യാമിന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ഇനി ഇങ്ങോട്ട് ചോദിച്ചോ… എല്ലാ ഉത്തരവും ഇവിടുന്ന് കിട്ടും.
: ഓഹോ… അപ്പൊ ചോദിക്കാൻ ആളെയൊക്കെ കൂട്ടിയിട്ട് ആണോ വന്നിരിക്കുന്നത്… സ്വന്തം ഏട്ടൻ തന്നെ ആണോടി…
: സ്വന്തം ആണോ വാടകയ്ക്ക് എടുത്തതാണോ എന്നൊക്കെ ഞാൻ