പറഞ്ഞുതരാം… ശ്യാം ഒന്ന് ഇങ്ങോട്ട് നീങ്ങി നിന്നേ… പിള്ളേര് ഡ്യൂട്ടിക്ക് കയറട്ടെ..
: അത് കള… ഏട്ടനും അനിയത്തിക്കും പറയാനുള്ളത് ഒരുമിച്ചു പറഞ്ഞിട്ട് പൊക്കോ… എനിക്ക് അറിയാത്ത ഡ്യൂട്ടി ഒന്നും അല്ലല്ലോ…
: ആണോ… അപ്പൊ എന്താ ശ്യാമിന് വേണ്ടത്…
: അതേ ഞാൻ ഇവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി…. എനിക്ക് ഇവളെ ഇഷ്ടമാ.
ഇനി അധികം വൈകിക്കുന്നില്ല ഞാൻ എന്റെ അപ്പനെ അങ്ങോട്ട് പറഞ്ഞുവിടാം… ഇപ്പൊ ഇവളുടെ ഏട്ടനും കൂടി എല്ലാം അറിയാലോ.. അപ്പൊ കാര്യങ്ങൾ എളുപ്പം ആവും.
: ആഹാ… കല്യാണം വരെയൊക്കെ ആയോ… കൊള്ളാലോ..
പിന്നെ ഏട്ടൻ മാത്രം അല്ല വീട്ടിൽ എല്ലാവർക്കും അറിയാം നിന്നെ. കാരണം ഞങ്ങൾ ഇവളെ അങ്ങനാ വളർത്തിയത്… ഞങ്ങൾക്ക് അറിയാത്ത രഹസ്യങ്ങൾ ഒന്നും അവൾക്കില്ല.. അതുകൊണ്ട് ഞാൻ ഇവിടെവച്ച് ഒരു കാര്യം പറയാം… അവൾക്ക് നിന്നെ ഇഷ്ടമേ അല്ല.. കാണുന്നതേ വെറുപ്പാണ്. അതുകൊണ്ട് ഇനി മേലാൽ ഈ കാര്യം പറഞ്ഞോണ്ട് അവളെ ശല്യപ്പെടുത്തരുത്. ഇതൊരു അപേക്ഷ ആയിട്ട് കാണണ്ട…. ഭീഷണി ആയിട്ട് തന്നെ കൂട്ടിക്കോ.
: പേരെന്താ പറഞ്ഞത്…
: പേര് പറഞ്ഞില്ല.. പറയാം… അമൽ മോഹൻ.
: മോനെ അമലേ… ഈ വിരട്ടലൊക്കെ അവിടെ വീട്ടിൽ വച്ചാൽ മതി… പെങ്ങൾക്ക് മര്യാദയ്ക്ക് ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ എന്റെ വാക്ക് കേൾക്കുന്നതാ രണ്ടാൾക്കും നല്ലത്… അല്ലെങ്കിൽ എന്റെ തനി കൊണം നീ അറിയും…. നീയല്ല… നിന്റെ പെങ്ങള്…
: ഇത് ഒരു ആശുപത്രിയാണ്, ഇവിടെ ചില മര്യാദകൾ ഒക്കെ ഉണ്ട് അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.
പിന്നെ നീ പറഞ്ഞില്ലേ ജോലിയുടെ കാര്യം… അത് അവള് കഷ്ടപ്പെട്ട് പഠിച്ച് സ്വയം കണ്ടെത്തിയതാണ്… അത് നീയല്ല നിന്റെ അപ്പൻ വന്ന് പറഞ്ഞാലും അതിന് ഒരു ചുക്കും സംഭവിക്കാൻ പോണില്ല… അത് അവിടെ തന്നെ കാണും..
ഒന്നുകൂടി പറഞ്ഞിട്ട് ഞാൻ പോയേക്കാം… ഇന്ന ഇത് കൈയ്യിൽ വച്ചോ.. എന്റെ കാർഡ് ആണ്. ഇതും എടുത്തിട്ട് നീ നേരെ അഡ്മിനിസ്ട്രേഷനിൽ പോയി ചോദിച്ചാൽ മതി. എന്റെ പേര് അവർക്ക് അറിയില്ലായിരിക്കും പക്ഷെ ആ കമ്പനിയുടെ പേര് നിന്റെ MD യോട് ചോദിച്ചാൽ പോലും അയാൾ നിനക്ക് പറഞ്ഞുതരും.
: നീ എന്നെ അങ്ങ് ഒലത്തും…
: ഹേയ് … അതൊക്കെ ചീപ്പല്ലേ…
അടിപിടി കൂടാൻ നമ്മള് ക്രിക്കറ്റ് ഒന്നും അല്ലല്ലോ കളികുന്നേ…
നിന്നെ കുടുംബത്തോടെ തീർത്തുകളയും… മൈ…. മോനെ.
ഇനി ഇവൾക്കോ ഇവളുടെ കൂടെ ഉള്ള ആർക്കെങ്കിലും നിന്റെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അന്ന് നമ്മൾ ഇങ്ങനെ അല്ല കാണുക.
അപ്പൊ ശരി… ഇനി കാണാതിരിക്കാൻ നീ പ്രാർത്ഥിച്ചോ….
: ഓഹ് കാണാം…
: ആഹ് പിന്നേ നീ നേരത്തെ വർത്തമാനം പറഞ്ഞോണ്ടിരുന്ന ആ വച്ച്മാൻ ഇല്ലേ… തിരിച്ചു പോകുമ്പോ അയാൾക്ക് ആ കാർഡ് ഒന്ന് കാണിച്ചു കൊടുത്തോ… അയാൾ പറഞ്ഞുതരും നല്ല വെടിപ്പായിട്ട്…
(അവൻ എന്റെ കാർഡ് കയ്യിൽവച്ച് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. അത്ര പെട്ടെന്ന് കുലുങ്ങില്ലെങ്കിലും ചെറിയൊരു ആശങ്ക ശ്യാമിന്റെ മുഖത്ത് വന്നിട്ടുണ്ട്. കാരണം ഈ ആശുപത്രിയിലെ ഏറ്റവും വലിയ കൂതറ ആ വാച്ചമാൻ ആണ്. അയാളോട് ചോദിക്കാൻ പറയണമെങ്കിൽ ഞാനും ചില്ലറക്കാരൻ അല്ലെന്ന് അവന് തോന്നിക്കാണും.)
: മോളേ ഷി…. ഇനി പോയി ജോലി ചെയ്തോ… ഒന്നും പേടിക്കണ്ട… എന്തെങ്കിലും