: അപ്പോഴേക്കും ചൂടായോ എന്റെ പുന്നാര കെട്ടിയോൾ…
ഞാൻ അമ്മായിടെ മരുമോനെ ഒന്ന് കാണാൻ പോയതാ…
: മരുമോനോ….. അതാരപ്പ
: ശ്യാമിനെ കണ്ടിരുന്നു… അവൻ ഡ്യൂട്ടി കഴിഞ്ഞ് ഷിൽനയെയും കാത്ത് നിൽപ്പുണ്ടായിരുന്നു…
: എന്നിട്ട് അമലൂട്ടൻ സംസാരിച്ചോ അവനോട്…
: ആഹ്…. സംസാരിച്ചു. ഇനി അവളുടെ പുറകെ പോകില്ലെന്ന് തോന്നുന്നു…
: രണ്ടെണ്ണം കൊടുത്തിട്ടാണോ വിട്ടത്…
: അമ്മേം മോളും എന്നെ മംഗലാപുരം സ്റ്റേഷൻ കാണിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണെന്ന് തോന്നുന്നു….
: അതെന്താ അമലൂട്ടാ…
: ഷിയും ഇത് തന്നാ പറഞ്ഞത്… രണ്ട് പൊട്ടിച്ചൂടായിരുന്നോ എന്ന്…
എന്തായാലും അവനെ ഒന്ന് പേടിപ്പിച്ചു നിർത്തിയിട്ടുണ്ട്..
എന്താ അഹങ്കാരം എന്നറിയോ അവന്…. അതുമാതിരി ഡയലോഗ് ഒക്കെ ആയിരുന്നു…
: എന്നിട്ട് നീ എന്ത് പറഞ്ഞു…
: എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തിട്ടുണ്ട് അവന്… എന്റെ കമ്പനിയെ പറ്റി അന്വേഷിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്…
: നിന്റെ കമ്പനി അറിഞ്ഞിട്ട് അവൻ എന്തിനാ പേടികുന്നേ…
: എന്റെ പൊന്നേ…. അവന്റെ ഹോസ്പിറ്റൽ ഞങ്ങളുമായി ടൈ അപ്പ് ഉള്ളതാ….. ഞങ്ങളുടെ കമ്പനിയിൽ ഏകദേശം രണ്ടായിരത്തിൽ അധികം പണിക്കാർ ഉള്ളതാ.. അവരുടെ ഒക്കെ ഇൻഷുറൻസും ചക്കപ്പും ഒക്കെ ഈ ആശുപത്രിയിലാണ്… പിന്നെ ഇവരുടെ MD ഞങ്ങളുടെ മുതലാളിയുടെ അടുത്ത ബന്ധുവാണ്. ആ ഹോസ്പിറ്റലിന്റെ പ്രോജക്ട് ഒക്കെ ഞങ്ങളാ ചെയ്തത്… എന്റെ മുതലാളിക്കും എന്തോ ചെറിയ ഷെയർ ഉണ്ട് അതിൽ.
: ആണോ…
ഇതിനൊക്കെ അവൻ എന്തിനാ പേടിക്കുന്നത്…
: അത് ചോദ്യം….
ഇവിടെ ഷെട്ടിയുടെ പിള്ളേരെ തൊടാൻ ഒരുത്തനും ധൈര്യപെടില്ല… റിയൽ എസ്റ്റേറ്റ്, കൻസ്ട്രക്ഷൻ, ഫിനാൻസ്, ട്രാൻസ്പോർട് അങ്ങനെ പരന്നു കിടക്കുകയല്ലേ ഷെട്ടി സാറിന്റെ ബിസിനസ്സ് സാമ്രാജ്യം. രാഷ്ട്രീയത്തിലും നല്ല പിടിപാടുണ്ട്. പുള്ളി അറിയാതെ ഇവിടെ ഒരു കോട്ടേഷനും നടക്കില്ല….. സാറിന്റെ ആദ്യത്തെ സംരംഭം ആണ് ഞങ്ങളുടെ ഓഫീസ്.. അതുകൊണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ട്. നല്ലതായാൽ സ്നേഹിച് കൊല്ലും, എന്തിനും കൂടെ ഉണ്ടാവും.. ഉടക്കിയാൽ അതുപോലെ പണിയും കിട്ടും…
എന്റെ മാനേജർ പ്രദീപേട്ടൻ ഇല്ലേ… മുതലാളിയുടെ മെയിൻ ആളാണ്. ചില സൈറ്റിൽ ഒക്കെ ചിലപ്പോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും അതൊക്കെ കൈകാര്യം ചെയ്യാൻ ചെറിയൊരു ഗുണ്ടാ സംഘം തന്നെ ഉണ്ട് നമ്മുടെ കമ്പനിക്ക്. പ്രദീപേട്ടൻ ആണ് ഇതിന്റെ ഒക്കെ ഡീലിങ് നോക്കുന്നത്. ആള് ടെക്നിക്കൽ മാനേജർ ആണെങ്കിലും ഷെട്ടി സാറിന്റെ വലം കൈ ആണ്.
: ഓഹോ…. ചെറിയൊരു അധോലോകം ആണല്ലോ…. കേട്ടിട്ട് തന്നെ