സാറന്മാരുടെ കൂട്ടത്തിൽ ഞങ്ങളുടെ ചങ്ക്. എല്ലാം അറിഞ്ഞ് കൊണ്ടുള്ള വരവാകും. സാദാരണ വേണ്ടതീനം കാണിച്ചാൽ കൂടെ നിൽക്കാറുള്ളതാണ് സാറ്. പക്ഷെ ഈ വിഷയത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. അത് കൊണ്ട് സാറിന് ഒരു മൂളൽ മാത്രം നൽകി. പ്രതികരണം അറിയാൻ വേണ്ടി കാത്തിരുന്നു.
“ഡാ നീ എന്താലും എന്ത് പരിപാടിയാണ് കാണിച്ചത്. നിങ്ങളുടെ പല പ്രശ്നങ്ങൾക്കും ഞാൻ നിന്റെ കൂടെ നിന്നിട്ടുണ്ട്. അത്തൊക്കെ കോളേജ് ലൈഫിന്റെ തമാശകൾ ആയി കണ്ടത് കൊണ്ടാണ്. പക്ഷെ ഇത്… നിനക്ക് ഇവളെക്കുറിച്ചെങ്കിലും ഒന്ന് ആലോചിക്കാൻ പാടില്ലായിരുന്നോ.” ആഹാ സാറും കാല് മാറി.
“സാറേ സാറിത് എന്തറിഞ്ഞിട്ടാണ്? ഞാനല്ല ആ പോസ്റ്റർ ഒട്ടിച്ചതൊന്നും അത് എന്തോ മറ്റവൻ എനിക്കിട്ട് പണി തന്നതാണ്.” സാറ് കൂടി എന്നെ സംശയിച്ചപ്പോൾ എന്റെ വാക്കുകളെ സെൻസർ ചെയ്യാൻ ഒന്നും നിന്നില്ല വായിൽ തോന്നിയത് വിളിച്ചങ്ങ് പറഞ്ഞു.
“അത് നീ അല്ലായിരിക്കാം പക്ഷെ ഇന്നലെ ഇവളുടെ ക്ലാസ്സിൽ കേറി ഈ ചേറ്റത്തരം കാണിച്ചത് നീയല്ലേ. പിന്നെ നിനക്കിട്ട് ആരെങ്കിലും പണി തന്നത് ആണെങ്കിൽ തന്നെ അതിനുള്ള വഴിയൊരുക്കി കൊടുത്തത് നീ തന്നെയാണല്ലോ” ആ പറഞ്ഞത് കാര്യം ആയത് കൊണ്ട് എന്റെ ദേഷ്യം മാറി സങ്കടം വന്നു എന്നല്ലാതെ എനിക്ക് ഉത്തരമൊന്നുമില്ലായിരുന്നു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ട് ആണെന്ന് തോനുന്നു. ഐഷു അവളുടെ കൈ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു. എന്ത് വന്നാലും ഞാൻ ഉണ്ടാകും എന്ന് പറയുന്നത് പോലെ.
“രണ്ടും കൂടി ഇവിടെ ഇങ്ങനെ ഇരിക്കണ്ട് ചെല്ല്, പ്രിൻസി കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഈ വിഷയത്തിൽ എന്നിൽ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കണ്ട.” ഇത് പറഞ്ഞ് സാറ് ഞങ്ങളുടെ അടുത്ത് നിന്നും നടന്ന് പോയി.
പ്രിൻസിയെ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ വന്ന കിളിയെല്ലാം വീണ്ടും പോയി. മറ്റൊന്നുമല്ല എന്ത് പ്രശ്നം വന്നാലും പിള്ളേരുടെ തലയിൽ കയറുന്ന ഒരു സൈക്കോ ആണ് ഞങ്ങളുടെ പ്രിൻസി.
“ഡാ പ്രിൻസി പ്രശ്നമാക്കുമോ?” വിഷ്ണുവാണ് അത് ചോദിച്ചത്.
“എന്ത് പ്രശ്നം! വാടാ നമുക്ക് പോയി കണ്ടിട്ട് വരാം” നല്ല ആത്മവിശ്വത്തോടെയാണ് ഐഷു അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് ഒരു ചെറിയ ഭയം ഇല്ലാതിരുന്നില്ല.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഐഷു എഴുന്നേറ്റ് ലൈമിന്റെ ക്യാഷ് കൊടുക്കാൻ പോയപ്പോൾ ഞാൻ വിഷ്ണുവിനെ വിളിച്ചു.
“ഡാ ഞങ്ങൾ പ്രിൻസിയെ കണ്ടിട്ട് വരാം. അപ്പോഴേക്കും നീ ഗോകുൽ സാറിനെ ഒന്ന് വളച്ചു കുപ്പിയിൽ ആക്ക്. ഈ സമയത്ത് സാറ് കൂടി ഇടഞ്ഞ് നിന്നാൽ ശരിയാകില്ല.” ഞാൻ കാര്യമായി തന്നെ പറഞ്ഞു.
“ഡാ നീ പറയുന്നത് ശരിയാണ് പക്ഷെ സാറിനെ പറഞ്ഞ് മനസ്സിലാക്കുക എന്നത് ഒരു ടാസ്ക് ആണ്.”
“ഡാ പ്ലീസ് നീ ഒന്ന് ശ്രമിച്ചു നോക്ക്”
“മ്മ് ശരി ഞാൻ ശ്രമിച്ച് നോക്കാം. ഒരു നറിയുടെ ഫ്രണ്ട് ആയിപ്പോയില്ലേ.”
“താങ്ക്സ് മുത്തേ പിന്നെ നാറി നിന്റെ വീട്ടിൽ ഒണ്ടല്ലോ ഫൂലിങ് ക്ലാസ്സ് വെച്ച ഒരെണ്ണം അതാണ്” നൈസ് ആയി അവന്റെ തന്തക്ക് വിളിച്ചു അവന്റെ വായിലിരിക്കുന്നത് കേൾക്കുന്നതിന് മുമ്പ് ഞാൻ ഐഷുവിന്റെ അടുത്തേക്ക് നടന്നു.
ഐഷുവിനോപ്പം പ്രിൻസിയുടെ റൂമിലേക്ക് നടക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവൾക്കും നല്ല ടെൻഷൻ ഉണ്ട് എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി.