പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Posted by

പ്രേമ മന്ദാരം 2

Prema Mandaram Part 2 | Author : KalamSakshi

[Previous Part ]

 

അടുത്ത ഭാഗം ഇതിന്റെ ഒരു ചെറിയ കൺക്ല്യൂഷൻ ആയിരിക്കും. ഇത് തുടരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ജീവിത പ്രശ്നങ്ങൾ കാരണം കുറച്ച് സമയമെടുക്കും. പിന്നെ നീങ്ങളുടെ അഭിപ്രായമൊക്കെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.
പിന്നെ ഞാൻ 500 ലൈക്‌ ചോദിച്ചത് എഴുതാൻ കുറച്ച് സമയം കിട്ടാനാണ്. ഇത് പോസ്റ്റ്‌ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതെത്തിച്ച് വല്ലാത്ത ചതിയാണ് കേട്ടോ ചെയ്തത്. ഏതായാലും പറഞ്ഞ വാക്ക് പാലിക്കണമല്ലോ അത് കൊണ്ട് കുത്തിയിരുന്ന് എഴുതി അയക്കുകയാണ്.

അടുത്ത പാർട്ടിന് അറ്റ്ലീസ്റ്റ് ഒരു അഞ്ച് ദിവസമെങ്കിലും വേണ്ടി വരും അത് കൊണ്ട് ഞാൻ ലൈക്കുകളുടെ എണ്ണം 600 ആക്കുകയാണ്. അത് രണ്ട് ദിവസത്തിനുള്ളിൽ ചെയ്ത് എന്നോട് തരാൻ പറയരുത് പ്ലീസ്.

അപ്പോൾ ലൈക് അടിച്ച് സഹായിച്ച എല്ലാ വായനക്കാരെയും ലൈക്‌ അടിക്കാതെ എനിക്ക് സമയം തന്ന നല്ലവരായ വായനക്കാരെയും നന്ദിയോടെ സ്മരിച്ച്കൊണ്ട് തുടങ്ങട്ടെ.

#########################

മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല.

ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി…

തുടർന്നു വായിക്കുക…

“മാറിനിൽക്കട! നീയൊക്കെ എന്ത് കാണാൻ വന്ന് നിക്കുവാണ്…” ഒന്നനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ ചീറിക്കൊണ്ട് മുന്നോട്ട് കുത്തിക്കുന്നത് ഐഷുവിനെ കണ്ടു. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നുണ്ടായിരുന്നു. അതിന് മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, എന്റെ തല താഴ്ന്നു.

അവിടെ കൂടി നിന്ന പിള്ളാരെ എല്ലാം തട്ടി മാറ്റി മതിലിനു അടുത്തെത്തിയ അവൾ അവിടെ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നായി പിഴുത്തെടുത്തു പല കഷ്ണങ്ങളായി കീറി. ഭ്രാന്ത്‌ പിടിച്ചത് പോലെയുള്ള അവളുടെ പ്രവർത്തികൾ എന്റെ ചങ്കിടുപ്പ് വർധിപ്പിച്ചു.

കീറുന്നതിന് ഇടക്ക് അവൾ വേറെന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ എന്റെ തലയിലേക്ക് കയറിയില്ല. അവളുടെ പ്രവർത്തികളിൽ ഞാൻ മാത്രമല്ല കൂടി നിന്ന കുട്ടികളും സപ്തരായി നിന്നു. കൂടുതലും ഫസ്റ്റ് ഇയർ ആണെന്ന് തോനുന്നു. പരിചയമുള്ള ഒരു മുഖവും ഞാൻ കണ്ടില്ല. ഞാൻ ആരുടെയെങ്കിലും മുഖം കണ്ടോ എന്ന് തന്നെ സംശയമാണ്.

“സാമേ വാ…” ആ പേപ്പർ കാഷണങ്ങൾ പല കഷ്ണം ആക്കിയ ഐഷു ശര വേഗത്തിൽ എന്റെ അടുത്തെത്തി. എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചീറി.

അപ്പോഴും നല്ല ബോധത്തിൽ അല്ലായിരുന്ന എന്നെയും വലിച്ച് കൊണ്ട് അവൾ നടന്നു, ഒരു പാവയെപ്പോലെ പുറകെ ഞാനും.

അവളെന്നെ കൊണ്ട് നേരെ പോയത് ക്യാൻറ്റിലേക്കാണ്, പോകുന്ന വഴിയിൽ ചില കുട്ടികൾ എന്നെയും അവളെയും അതിശയും പരിഹാസവും നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ ഐഷു ശ്രെദ്ധിക്കനെ പോയില്ല.

“ചേട്ടാ രണ്ട് ലൈം…” ക്യാന്റീനിലെ ചേട്ടനോട് അത് പറഞ്ഞു എന്നെയും കൊണ്ട് മൂലയിൽ ഇട്ടിരുന്നു ഒരു ബെഞ്ചിൽ കൊണ്ടിരുത്തി എതിർ വശത്തെ

Leave a Reply

Your email address will not be published. Required fields are marked *