യുഗം 15 [Achilies]

Posted by

ഫാം ഹൗസിലേക്കുള്ള വഴിയിൽ വണ്ടികളുടെ ടയർ പാടുകളും കാണാതിരുന്നത്. എനിക്ക് കുറച്ചൂടെ ഉറപ്പ് നൽകി.
ഇനി അകത്തു കടക്കണം ഒന്ന് ശ്വാസം വലിച്ചു വിട്ടു.
ഫോൺ എടുത്ത് അതിൽ ഗാലറിയിൽ എന്റെ പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി.
ഉന്തിയ വയറും നോക്കി ചുണ്ടു കൂർപ്പിച്ചു നിക്കുന്ന ഗംഗ ഗംഗയുടെ വയറിൽ ഉമ്മ വെച്ചോണ്ട് ചേർത്ത് പിടിച്ചിരിക്കുന്ന വസൂ.ഇപ്പുറം ഗംഗയുടെ തോളിൽ ചാരി കയ്യിൽ ചുറ്റി അതും നോക്കിക്കൊണ്ടിരിക്കുന്ന മീനു.
ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസം ഞാൻ എടുത്ത എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം.

കണ്ണ് നിറഞ്ഞു വന്നു……….
ഇവിടെ ഇനി എന്താവും നടക്കുക എന്ന് ഒരു പിടി പോലുമില്ല. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ മാത്രം ജീവനോടെ എനിക്ക് ഇവിടുന്നു ഇറങ്ങാം അല്ലെങ്കിൽ……..

രണ്ടു കയ്യിലും മുട്ടുവരെ മൂടുന്ന തരത്തിൽ പ്ലാസ്റ്റിക്കിന്റെ ഗ്ലൗസ് അണിഞ്ഞു കഴുത്തും മുഖവുമടക്കം മൂടി കെട്ടി.
അകത്തുകയറാൻ ഒരു പഴുതിനായി ചുറ്റി നടന്നു.

ഫാം ഹൗസിലേക്ക് കയറാൻ എനിക്കായി വെച്ചിരുന്നതുപോലെ ഒരു കൊളുത്തു പോയ ജനാലയുണ്ടായിരുന്നു അഴിയില്ലാത്ത ജനാലയിലൂടെ അകത്തു ചാടിയ ഞാൻ പിന്നെ സമയം കളയാതെ കുപ്പിയിൽ കരുതിയ രക്തം ഫാം ഹൗസിന്റെ മെയിൻ ഹാളിൽ ചൊരിഞ്ഞു കട്ട പിടിച്ചു തുടങ്ങിയ ചോര ഓരോ കട്ടകളായാണ് വീണത് ഒരു നിശ്ചിത പൊക്കത്തിൽ നിന്നിട്ടതുകൊണ്ട് തെറിച്ചു വീണ പോലെ തന്നെ തോന്നിച്ചു. വെട്ടിയെടുത്ത കൈ കൂടി അവിടെ ഇട്ട ശേഷം കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന രക്തവും ബാഗുമായി ഞാൻ ഫാംഹൗസിന്റെ പുറകിലെ ഒറ്റവരി പാതയിൽ നടന്നു, പോകും വഴിയിലെല്ലാം ചോര ഇറ്റിച്ചും വഴിയരികിലെ ചെടികളിലും എല്ലാം ചോരപ്പാട് പടർത്തി.
പാത അവസാനിച്ചത് ഒരു കുത്തിയൊഴുകുന്ന അരുവിയിൽ ആയിരുന്നു കുപ്പിയിലുണ്ടായിരുന്ന ബാക്കി ചോര ആഹ് വെള്ളത്തിൽ പടർത്തി.
കുപ്പി ചോര അവശേഷിപ്പിക്കാതെ കഴുകിയ ശേഷം അരുവിയിലേക്ക് തന്നെ ഒഴുക്കിവിട്ടു. കയ്യിൽ കരുതിയ ബാഗ് അവിടെ വെച്ച് വഴിയിലൂടെ അല്ലാതെ കാടിനിടയിലൂടെ തിരികെ ഫാംഹൗസിൽ എത്തി. ട്രൈഡഗർ കവർ ഊരി കയ്യിൽ മുറുക്കി പിടിച്ചു.

വാതിലിനു വശത്തെ ജനലിലൂടെ അവന്മാരുടെ വരവിനായി കാത്തിരുന്നു.
*************************************

നേരം ഇരുട്ടി എനിക്ക് ചുറ്റും കട്ടപിടിച്ച ഇരുട്ടും അസ്ഥി തുളയ്ക്കുന്ന തണുപ്പും ഏറി വന്നു.
പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു വണ്ടിയുടെ ഹെഡ്ലൈറ് ഫാംഹൗസിലേക്ക് പതിച്ചു ജനലിലൂടെ അകത്തു കടന്ന വെളിച്ചം ഭിത്തിയിൽ നിഴലാട്ടം നടത്തുന്നത് മിടിക്കുന്ന ഹൃദയത്തോടെ ഞാൻ കണ്ടിരുന്നു.
കൈയിലെ ആയുധം ഒന്നുകൂടെ നെഞ്ചോടു ചേർക്കുന്നതിനൊപ്പം മനസ്സിന്റെ പിടി വിടാതെ കയ്യടക്കുക കൂടി ചെയ്തു.
ഡോർ തുറന്നടയുന്ന സ്വരം ഞാൻ കേട്ടു ഹെഡ്ലൈറ് അവരണച്ചിരുന്നില്ല.
ജനലിലൂടെ നോക്കുമ്പോൾ അവരിലൊരാൾ കൈ പുറകിൽ വെച്ച് എന്തോ പരതുന്നതും ഉറപ്പു വരുത്തുന്നതും കണ്ടതും. ഒരു ഭയം എന്നിലേക്ക് അരിച്ചു കയറി.
പക്ഷെ തളർന്നു പോയാൽ അവിടെ ഞാൻ തീരുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണടച്ച് മനസിലേക്ക് അവളുമാരുടെ മുഖം കൊണ്ടുവന്നു, ഒരു നിമിഷം
പിന്നെ കണ്ണ് തുറന്നു ചെവി കൂർപ്പിച്ചു നിന്നു.
വാതിലിലെ പിടി തിരിഞ്ഞവർ അകത്തു കയറും വരെ ശ്വാസം പോലും എടുക്കാതെ മറഞ്ഞു നിന്നു.

“വിജയ്…..വിജയ്….”

കൂടെ ഉള്ള ഒരുത്തൻ ഉച്ചത്തിൽ വിളിച്ചു മറുപടി കിട്ടാത്തതിനാലാവണം

Leave a Reply

Your email address will not be published. Required fields are marked *