യുഗം 15 [Achilies]

Posted by

രണ്ടു പേരുടെയും മരണം ഉറപ്പിച്ച ഞാൻ ട്രൈഡഗർ എടുത്തു കുത്തിയിടത്തു തന്നെ വീണ്ടും കുത്തി ഇറക്കി ഒന്ന് ചുറ്റി കറക്കി.
കാരണം ട്രൈഡഗർ ഉണ്ടാക്കുന്ന മുറിവ് ഒരു പ്രേത്യേക രീതിയിലുള്ളതാണ്, അതിന്റെ ചൂര് പറ്റി ഒരന്വേഷണം വരണ്ട എന്ന് തോന്നി.
ട്രൈഡഗർ കൊണ്ട് കുത്തിയിടത്തെല്ലാം ഞാൻ ഇത് ആവർത്തിച്ചു.
പിന്നീട് അവന്റെ കയ്യിൽ നിന്നും താഴെ പോയ തൊക്കെടുത് വിജയുടെ വെട്ടിയെടുത്ത കയ്യോട് ചേർത്ത് ഒരു വെടി പൊട്ടിച്ചു, കയ്യും തുളച്ചു പുറത്തുപോയ ബുള്ളറ്റ് ഭിത്തിയിൽ തറയ്ക്കുന്നതും ഞാൻ കണ്ടു.
തോക്ക് തിരികെ അവന്റെ കൈകളിൽ തന്നെ പിടിപ്പിച്ചു.

വെട്ടിയെടുത്ത വിജയുടെ കയ്യിലെ വിരലുകൾ കൊണ്ട് തന്നെ അവന്മാരുടെ രണ്ടു പേരുടെയും മുഖത്തും കയ്യിലും കഴുത്തിലുമെല്ലാം പിടിപ്പിച്ചു ഫിംഗർ പ്രിന്റ്നു വേണ്ട തെളിവുകൾ ഉണ്ടാക്കി.
ശേഷം മറ്റൊരു വഴിയിലൂടെ നടന്നു കയ്യുമായി അരുവിയുടെ കരയിൽ എത്തി.

ഒരു കല്ലെടുത് വെട്ടിയെടുത്ത കയ്യുടെ അറ്റു കിടക്കുന്ന ഭാഗം എല്ലടക്കം ചതച്ചു ഒന്ന് പൊട്ടിച്ചു.
എന്നിട്ടു അരുവിയിലേക്ക് എറിഞ്ഞു.
വിജയുടെ ജീൻസും ചെരിപ്പും കൂടെ ഊരി അരുവിയിലേക്ക് ഒഴുക്കി വിട്ടു. അതോടൊപ്പം അവിടെ കെട്ടിയിരുന്ന ഒരു തോണി ഞാൻ കെട്ടഴിച്ചു വെള്ളത്തിലേക്ക് കമിഴ്ത്തി അതിനു ശേഷം ഒഴുക്കി വിട്ടു.

ഒന്ന് മുങ്ങി നിവർന്നു നേരത്തെ ഒളിപ്പിച്ച ബാഗ് എടുത്തു അരുവിയിലൂടെ തന്നെ നടന്നു കുറച്ചു മാറി കാട്ടിലേക്ക് കയറി
ബാഗിൽ കൊണ്ടുവന്ന ഡ്രസ്സ് എടുത്തുടുത്തു.
കണ്ണടച്ച് ചെയ്ത പാപങ്ങൾക്കെല്ലാം ദൈവത്തോട് മാപ്പു ചോദിച്ച് ആഹ് നിലാവിൽ കുറച്ചു നേരം മേഘങ്ങളൊഴിഞ്ഞു നിന്ന ആകാശം നോക്കി നിന്നു.

പഴുതുകൾ ഒന്നും ഇട്ടിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം പക്ഷെ അദ്ര്യശ്യമായ കൈ എവിടെ കിടക്കുന്നു എന്ന് എനിക്ക് കണ്ടെത്താൻ കഴിയില്ലല്ലോ….
അത് കണ്ടെത്തുന്നവൻ ഒരാളുണ്ടെങ്കിൽ അവൻ എന്നെ തേടിയെത്തും വരെ ഞാൻ ആഗ്രഹിച്ച ജീവിതം, അത് കണ്ടെത്താൻ ആർക്കും സാധിച്ചില്ലെങ്കിൽ ദൈവവും എനിക്കൊപ്പമാണെന്നു ഞാൻ കരുതും.
തളർന്നു തുടങ്ങി നടത്തം പതുക്കെയായി തുടങ്ങി.
കാലു വലിച്ചു നടന്നു തോട്ടത്തിന് പുറത്തെത്തി.
തോട്ടത്തിന് പരിസരത്തു നിന്നും എത്രയും വേഗം ആരുടേയും കണ്ണിൽ പെടാതെ ദുരത്തെത്തണം.
അത്തി കാത്തിരിക്കുന്നുണ്ടോ എന്നറിയില്ല പുലരാനായി…..എങ്കിലും വെളിച്ചം വീണട്ടില്ല, ഇരുളിന്റെ കനിവ് ഇപ്പോഴും ബാക്കി ഉണ്ട്.
നടത്തം ഞാൻ വാൻ ഇട്ടിട്ടിടത്തു വന്നു എത്തിയപ്പോൾ വാൻ അവിടെ കിടക്കുന്നുണ്ട്.
മനസ്സിൽ ഒരു നിമിഷം നൂറു ചോദ്യങ്ങളാണ് ഉയർന്നത്,
അത്തിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ എന്ന് തുടങ്ങി. അവിടെ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടോ എന്ന് വരെ,
ഒന്ന് സൂക്ഷിച്ചാണ് വാനിന്റെ അടുത്തെത്തിയത്. പെട്ടെന്ന് വാനിന്റെ ഉള്ളിൽ സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നിരുന്ന ഒരു രൂപം പെട്ടെന്ന് എഴുന്നേറ്റു.
ഉടനെ ഡോർ തുറന്നു ഇറങ്ങി എന്റെ അടുത്തേക്കെത്തി എന്നെ താങ്ങി, ഞാൻ വേച്ചു പോവുന്നത് കണ്ടാവണം,
അത്തി.

“എനിക്ക് ഒറ്റയ്ക്ക് വിട്ടിട്ടു പോവാൻ തോന്നിയില്ല അങ്ങോട്ട് വരണം എന്നുണ്ടായിരുന്നു. പക്ഷെ ഞാൻ വന്നാൽ നിന്റെ കണക്കു കൂട്ടലുകൾ തെറ്റിയാലോ എന്നോർത്തിട്ടാ പുലർച്ചെ വരെ കാത്തത്, ………
എന്നിട്ടും കണ്ടില്ലെങ്കിൽ വരാൻ തന്നെ ആയിരുന്നു മനസ്സിൽ.”

“പക്ഷെ അത്തി ഈ വാൻ ഇവിടെ നിർത്തിയാൽ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ.?”

Leave a Reply

Your email address will not be published. Required fields are marked *