യുഗം 15 [Achilies]

Posted by

“ഇതുവരെ ആരും കണ്ടട്ടില്ല……ഇനി കണ്ടാൽ….”

എന്നെ സീറ്റിലേക്കിരുത്തി കുറച്ചു മാറി കുറ്റിച്ചെടികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി എടുത്തു എന്നെ കാട്ടി.

ഒന്ന് ചെറുതായി ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

“ഇനി എങ്ങോട്ടാ ഹരി….”

“വീട്ടിലേക്ക് തന്നെ രാവിലെ ദാമു ഏട്ടൻ വരുമ്പോൾ നമ്മൾ അവിടെ ഉണ്ടാവണം.”

“ഹ്മ്മ്…”
*************************************

വീട്ടിൽ എത്തുമ്പോൾ ഞാൻ ആദ്യം പോയത് അവനെ വെണ്ണീറാക്കിയ സ്ഥലത്തേക്കാണ്.
അവിടെ മണ്ണ് നിരപ്പായി മൂടി ഇരുന്നു.

“കത്തി തീർന്നപ്പോൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല അവന്റെ പല്ലോ എല്ലോ പോലും ഉറപ്പാക്കിയിട്ടാ ഞാൻ മൂടിയത്.”

പിന്നെ എനിക്കൊന്നും ചോദിക്കേണ്ടി വന്നില്ല.
മുന്നിൽ എത്തിയപ്പോൾ അവിടെ വിറകുകൾ ഒരു ക്യാമ്പ് ഫയർ പോലെ കത്തിച്ചതിന്റെ അടയാളം ഉണ്ടായിരുന്നു.

“ഇന്നലത്തെ തീ ആരേലും കണ്ടിട്ടുണ്ടെൽ പറയാനും കാണിക്കാനും എന്തേലുമൊക്കെ വേണ്ടേ അതുകൊണ്ട് ഞാൻ ചെയ്തതാ.”

അതുകൂടി കേട്ടതോടെ എനിക്ക് ഉറപ്പായി മോളിലെ ആള് നോക്കുന്നുണ്ടെന്ന്.

“ഇനി പിടിച്ചാലും ഹരി….ഞാൻ എറ്റോളാം……. ഇവിടുത്തെയും അവിടുത്തെയും.”

“ഹ ഹ ഹ….പിടിക്കാനും ഏറ്റു ജയിലിൽ പോവാനും വേണ്ടി ആയിരുന്നെങ്കിൽ ഇത്ര കഷ്ടപ്പെടണോയിരുന്നോ….
ആരും എവിടെയും പോവുന്നില്ല.”

“അതല്ല ഹരി ഇതിനൊരു തൂക്ക് കിട്ടിയിരുന്നേൽ അഭിമാനത്തോടെ അതും മേടിച്ചു നേരെ എന്റെ ചാരുന്റെ അടുത്തേക്ക് പോവായിരുന്നു, എനിക്കിനി ഇവിടെ എന്താ ബാക്കി.”

അവന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞില്ല പക്ഷെ ചില കാര്യങ്ങൾ എന്റെ ഉള്ളിലും നാമ്പിട്ടു.
*************************************

പുലർന്നു തുടങ്ങിയപ്പോൾ ഉറക്കം പിടിച്ച ഞാൻ ഉണർന്നത് പുറത്തെ സംസാരങ്ങൾ കേട്ടാണ്.

“ആഹ് ഇന്നലെ തണുപ്പ് കൂടുതലായിരുന്നു ഇവിടെ വിറകു കാണുമോ എന്നു സംശയം ഉണ്ടാർന്നു മക്കൾ എന്തായാലും തീ കാഞ്ഞത് നന്നായി. തണുപ്പിൽ ഇങ്ങനെ ചൂട് കായാനും ഒരു സുഗമാ..”

“ആഹ്‌ന്നെ ഇന്നലെ തണുപ്പിൽ സഹിക്കാൻ പറ്റാണ്ടായപ്പോഴാ ഒന്ന് നോക്കിയത് വിറക് കിടക്കുന്നത് കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല കൂട്ടിയിട്ടങ്ങു കത്തിച്ചു.”

അപ്പോഴേക്കും ഉറക്കം നിർത്തി ഞാൻ പുറത്തേക്കു വന്നു.

“ഹരിയുടെ ഉറക്കം അങ്ങ് ശെരി ആയില്ല എന്ന് തോന്നുന്നു.”

“ആഹ് ദാമുവേട്ടാ ഇന്നലെ കിടന്നപ്പോൾ വൈകി.”

“ഞാൻ നിങ്ങളെ രാവിലത്തെക്കുള്ളതിന് കഴിക്കാൻ വിളിക്കാൻ വന്നതാ.”

“ഞങ്ങൾ എത്തിക്കോളാം ചേട്ടാ….
ഇന്ന് രാവിലത്തെക്കുള്ള കൂടി കഴിഞ്ഞു ഞങ്ങൾ ഇറങ്ങും ഇവിടുത്തെ

Leave a Reply

Your email address will not be published. Required fields are marked *