യുഗം 15 [Achilies]

Posted by

കാര്യമൊക്കെ കഴിഞ്ഞു.”

“മക്കൾ പോവുകയാണല്ലേ………
ആഹ് സാരമില്ല ഇടയ്ക്കൊക്കെ ഇങ്ങു ഇറങ്ങിയാൽ മതി.”

ചേട്ടന്റെ വാക്കിൽ നിരാശ നിഴലിച്ചത് കണ്ടപ്പോൾ ഞാൻ ചെന്ന് ഒന്ന് ചേർത്ത് പിടിച്ചു.

“പോയാലും ഇവിടെ ചേട്ടാനുണ്ടല്ലോ അപ്പോൾ വരാതിരിക്കാൻ പറ്റുവോ….ഞങ്ങൾ വരും ദാമുവേട്ടാ.”

ഞങ്ങളോട് യാത്ര പറഞ്ഞു അങ്ങേരു ഇറങ്ങി താഴേക്ക് പോയി.

“അത്തി ഇനി എങ്ങോട്ടാ തീരുമാനിച്ചോ.”

“അറിയില്ല……………
………ഇതിനപ്പുറം ചിന്തിച്ചിട്ടില്ലയിരുന്നു.”

“എങ്കിൽ ഞാൻ ചിന്തിച്ചു എന്റെ ഒപ്പം പുതിയ ഒരു തുടക്കം. വീണു പോയിടത്തു നിന്ന് എന്നെ കൈ പിടിച്ചു കയറ്റാൻ ഒന്നല്ല പല കൈകൾ വന്നു, ഇപ്പോൾ എനിക്കന്നു കിട്ടിയത് ഇവിടെ തിരിച്ചു വെച്ചില്ലെങ്കിൽ അത് മഹാപാപം ആയി പോവും.”

“ഹരി അത്……”

“ഒന്നും പറയണ്ട ഇവിടുന്നു നമ്മൾ അങ്ങോട്ടാണ് പോവുന്നത്.”

*************************************

എല്ലാം ഒന്ന് കൂടെ ഒന്ന് നോക്കി വാതിൽ പൂട്ടി ഞങ്ങൾ പുറത്തിറങ്ങി.

താഴെ ദാമുവേട്ടന്റെ വീട്ടിലെത്തി.

“ആഹ് കാണാതായപ്പോൾ വിളിക്കാൻ വരാനിരുന്നതാ.
നിങ്ങൾ കേറ് പിള്ളാരെ…..എല്ലാം റെഡി അഹ്.”

ദാമുവേട്ടൻ ഈ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം, മോൻ ട്രാൻസ്ഫർ കിട്ടി വേറെ ഏതോ ജില്ലയിൽ ആയപ്പോൾ മോന്റെ മോളെ നോക്കാൻ ദാമുവേട്ടന്റെ ഭാര്യയും ഒപ്പം കൂടി.
ഇവിടെ ചെറിയ കൃഷി ഒക്കെ ഉള്ളതുകൊണ്ട് ആളിവിടത്തന്നെ നിന്നു.

“ദാമുവേട്ടൻ മോന്റെ അടുത്ത് പോയി നിക്കാറില്ലേ….”

“ഓഹ് എവിടുന്നു എനിക്കീ ടൗണൊന്നും പിടിക്കത്തില്ലന്നെ…

ഇവിടുത്തെ കുന്നും കാറ്റും ഒക്കെ കണ്ടും കൊണ്ടുമൊക്കെ നടന്നിട്ട് അവിടേക്ക് പോവുമ്പോൾ എനിക്കാകെ വീർപ്പ് മുട്ടുന്ന അവസ്ഥയാ…”

ഞങ്ങൾക്കുള്ള അപ്പോം കിഴങ്ങു കറിയും വിളമ്പുന്നതിനിടയിൽ ദാമുവേട്ടൻ പറഞ്ഞു.

“രാമൻ എങ്ങനെയുണ്ട് മോനെ, ഒരിക്കെ എനിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു വീടും പറമ്പുവൊക്കെ ജയിലിൽ വെച്ച് കിട്ടിയ ഒരു മോനു എഴുതി വെച്ചു, അവൻ അവിടെ വരുവാണേൽ എല്ലാ സഹായോം ചെയ്തു കൊടുക്കണോന്നു. എന്തായാലും ഈ അടുത്താ ഞാൻ വീഴാറായ വീടൊക്കെ ഒന്ന് പുതുക്കി പണിതത്.”

രാമേട്ടന്റെ വീട്, ശെരിക്കും അതൊരു ശവപ്പറമ്പാണെന്നു തോന്നിപ്പോയി.
മൂന്നു മരണങ്ങൾ രണ്ടെണ്ണം അർഹിച്ച വിധി ആയിരുന്നെങ്കിൽ പോലും മൂന്നാമത്തേത് പാവം കുട്ടി. ഇപ്പോൾ വിധിക്കപ്പെട്ട ഒരു പേപ്പട്ടിയെ കൂടി അവിടെ കൊന്നു കുഴിച്ചു മൂടി.
ആഹ് സ്ഥലം അതിനു വിധിക്കപ്പെട്ടതാണെന്നു തോന്നി. അല്ലെങ്കിൽ വിജയിയെ പൊക്കി എസ്റ്റേറ്റിൽ കൊണ്ടുപോവാൻ പ്ലാൻ ചെയ്തിരുന്ന എനിക്ക് പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *