യുഗം 15 [Achilies]

Posted by

ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് തോന്നില്ലായിരുന്നല്ലോ.

“ഹരിയെന്താ കഴിക്കാതെ നോക്കി ഇരിക്കുന്നെ.”

ദാമുവേട്ടന്റെ ചോദ്യം എന്നെ തിരികെ എത്തിച്ചു.

“ഹേയ് ഒന്നൂല്ല….ഞാൻ പെട്ടെന്നെന്തോ ആലോചിച്ചിരുന്നതാ.”
——————————————-

ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം ദാമുവേട്ടന്റെ കയ്യിൽ നിർബന്ധപൂർവ്വം കുറച്ചു കാശ് തിരുകി വെച്ച് വാനിൽ എസ്റ്റേറ്റിലേക്ക് തിരിച്ചു.
*************************************

എസ്റ്റേറ്റിൽ മല്ലിയോട് അജയേട്ടൻ എല്ലാം പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ അവിടേയ്ക്ക് ചെല്ലുമ്പോൾ കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല, പക്ഷെ പ്രതീക്ഷിക്കാതെ കൂടെ ഒരാൾ കൂടെ ഉള്ളത് മല്ലിയെ തെല്ലൊന്നു അമ്പരപ്പിലാക്കിയത് എനിക്ക് മനസ്സിലായി.
അത്തിയുടെ കാര്യം ഇതുവരെ അജയേട്ടനും അറിയില്ല, നേരിട്ട് തന്നെ പറയാം എന്നുവെച്ചു.
ബാക്കി ഉണ്ടായിരുന്ന ഉറക്കവും ക്ഷീണവും എസ്റ്റേറ്റിലെ സ്വസ്ഥതയിൽ ഉറങ്ങി തീർത്തു.
ഉച്ചയ്ക്ക് ഊണിനു നേരമായപ്പോൾ മല്ലിയാണ് വിളിച്ചെഴുന്നേല്പിച്ചത്.
മല്ലിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ തന്നെ അത്തിയെക്കുറിച്ചറിയാനാണെന്നു മനസ്സിലായി,
അത്തിയെ കണ്ടു മുട്ടിയതും എന്നെ സഹായിച്ചതുമൊക്കെ പറഞ്ഞപ്പോൾ മല്ലി ഓക്കേയായി.

“അത്തി….”

ഉച്ച കഴിഞ്ഞു കാണാതായപ്പോൾ അത്തിയെ നോക്കി ഇറങ്ങിയ ഞാൻ എത്തിയത് ഫാം ഹൗസിനു പുറകിൽ ഉണ്ടായിരുന്ന ഒരു വലിയ പാറപ്പുറത്തായിരുന്നു.
എന്തോ ആലോചിച്ചുകൊണ്ട് ദൂരേക്ക് നോക്കി ഇരുന്ന അത്തിയെ ഞാൻ വിളിച്ചതും.
ശാന്തനായി എന്നെ തിരിഞ്ഞു നോക്കി.

“എന്താ ഇവിടെ വന്നു ഒറ്റയ്ക്ക് ഇരിക്കുന്നത്.”

“ഒന്നുമില്ല……..ചെയ്യാനൊന്നും ബാക്കി ഇല്ലാത്തത് കൊണ്ട് ഇനി എന്ത് എന്ന ചിന്ത ഉള്ളിൽ കയറിക്കൂടിയപ്പോൾ ഇറങ്ങി നടന്നതാ ഇവിടെ ഇരുന്നപ്പോൾ ഒരു ചെറിയ ആശ്വാസം.”

ഒന്ന് ഏന്തിയാണെങ്കിലും പാറപ്പുറത്തു ഞാനും കയറി.

“ഇവിടെ ഇനി ഇഷ്ട്ടപ്പെട്ടു തുടങ്ങാം അത്തി. നീ ഇനി ഇവിടെ അല്ലെ.”

“വേണ്ട ഹരി….ഞാൻ ഇവിടെ എന്ത് ചെയ്യാനാ…”

“ഇവിടുന്നു പോയിട്ട് എന്ത് ചെയ്യാനാ…….
……………….ഇവിടെ ഒരാളുടെ കുറവുണ്ട് ഉണ്ടായിരുന്ന ഒരുത്തൻ ഇപ്പോൾ ഒരു പുളികൊമ്പിൽ കയറിപ്പിടിച്ചു രക്ഷപെട്ടു, അതോടെ എന്റെ വീട്ടിലുള്ള രണ്ടെണ്ണം മാസത്തിൽ ഒരാഴ്ച എന്നെ ഇങ്ങോട്ടു നാടുകടത്തും.
ഇവിടെ ഒരാളുണ്ടെങ്കിൽ എനിക്കും കുറച്ചു പണി കുറയുമല്ലോ.”

അത്തി ഒന്നും പറഞ്ഞില്ല ആഹ് മൗനം എന്തായാലും എതിര് നിൽക്കുന്നതായി തോന്നിയില്ല.

*************************************
അന്ന് കഴിഞ്ഞു പിറ്റേന്നാണ് കാത്തിരുന്ന ആഹ് വാർത്ത എത്തിയത്.
മൂന്നാറിലെ തോട്ടത്തിലെ ഫാംഹൗസിൽ സഹോദരന്മാരായ ബിസിനെസ്സ്കാരെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി എന്ന വാർത്ത.
കേട്ടതോടെ ചെറുതായി ഭയം പിടിമുറുക്കാൻ തുടങ്ങി. എങ്കിലും പുറത്തേക്ക് കൊണ്ട് വന്നില്ല, എന്റെ പേടി എന്റെ ഉള്ളിൽ തന്നെ ഇരുന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *