യുഗം 15 [Achilies]

Posted by

എന്നുറപ്പിച്ചിരുന്നു.
ഇൻക്വസ്റ് തയ്യാറാക്കാൻ ഇന്ന് മുഴുവൻ പോലീസ് അവിടെ തിരയും എന്നെനിക്കുറപ്പായിരുന്നു. പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അവരുടെ കണ്ണിൽ പെടരുതേ എന്ന് ഉള്ളിൽ ഉരുകി നിന്ന് പ്രാര്ഥിച്ചുപോയി.
അന്ന് രാത്രി അജയേട്ടന്റെ കാൾ വരും വരെ നെഞ്ചിൽ താളം വിട്ട മിടിപ്പിനായിരുന്നു മുഴക്കം കൂടുതൽ.
അങ്ങേരുടെ സാധാരണ ഫോണിൽ നിന്നും എന്നെ എന്റെ ഫോണിൽ തന്നെ ആണ് വിളിച്ചത്,

“ഡാ….”

“ആഹ് അജയേട്ടാ…”

“നീ ഒന്നും ഇങ്ങോട്ടു പറയണ്ട കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.
ഞാനും ടീമിൽ ഉണ്ട്, ജീവനോടെ ഇരുന്നപ്പോൾ അവന്മാരിട്ടു കൊടുത്ത എല്ലിന്റെ നന്ദി കാണിക്കാനായി എസ് പി നേരിട്ടാണ് അന്വേഷിക്കുന്നത്. പക്ഷെ പേടിക്കണ്ട, പ്രഥമ ദൃഷ്ടിയിൽ ഉള്ള തെളിവെല്ലാം വിജയ്ക്ക് എതിരെ ആണ്. എങ്കിലും അവനെ പരോളിൽ ഇറക്കിയ പേരിൽ ഒരു ചോദ്യം ചെയ്യലിന് നിന്നെയും വിളിപ്പിച്ചേക്കാം ഒന്ന് കരുതിയിരിക്കണം വേറൊന്നും പേടിക്കണ്ട.
പിന്നെ വസൂ എന്നെ വിളിച്ചിരുന്നു, അവന്മാര് തീർന്ന കാര്യം അറിഞ്ഞിട്ടുള്ള വിളി ആണ് നീ നാളെ വീട്ടിൽ എത്തണം എന്ന് കടുപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവൾക്ക് എന്തായാലും സംശയത്തിനിട കൊടുക്കണ്ട, നീ വിട്ടോ. വേറെ എന്തേലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം…….
എന്തായാലും ഇതുവരെ കാര്യം എല്ലാം സ്മൂത്ത് ആണ്.”

അതും പറഞ്ഞു അങ്ങേരു വെച്ചു, അല്പം ആശ്വാസം തോന്നി.
ഒപ്പം ചെറിയ പേടിയും ബാക്കി നിന്നു.
*************************************

പിറ്റേന്ന് വെളുക്കും മുൻപേ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു. ഇടയ്ക്ക് വസുവിനെ ഒന്ന് വിളിച്ചെങ്കിലും എടുത്തില്ല,
പിന്നീട് അവൾ തിരിച്ചു വിളിച്ചു. ഞാൻ എത്തുന്ന ഏകദേശ സമയം പറഞ്ഞതും കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
…………………
…………….ഞാൻ എത്തുമ്പോഴേക്കും ആള് ഒരു സാരി ഒക്കെ ഉടുത്തു കോലായിൽ തന്നെ ഉണ്ട്.
എന്നെ അധികം നിർത്താതെ അകത്തേക്ക് പോലും കയറ്റാതെ ഞാൻ വന്നിറങ്ങിയതും അവൾ വണ്ടി എടുക്കാൻ പറഞ്ഞു.
എന്നിൽ ഒരു പകപ്പ് വന്നു നിറഞ്ഞു, വസുവിന്റെ മുഖത്ത് പതിവില്ലാത്ത ഒരു പിരിമുറുക്കം.

ജഗന്റെയും ജീവന്റെയും വീട്ടിലേക്ക് അതായത് ഈശ്വറിന്റെ തറവാട്ടിലേക്ക് പോകാൻ പറഞ്ഞ അവൾ പിന്നീട് ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി കിടന്നു.
അവളുടെ മൗനം എന്നിലും പ്രതിഫലിച്ചു.
മരണ വീട്ടിൽ ആളുകൾ തിങ്ങികൂടിയിട്ടുണ്ട്, ഒരേ ദിവസം രണ്ടു മരണം അതും വലിയ തറവാട്ടിലെ ബിസിനെസ്സ് തലപ്പത്തുള്ള സഹോദരങ്ങൾ മുറ്റത്തും പടിപ്പുരയ്ക്ക് പുറത്തും തുടങ്ങി റോഡ് വരെ ആളും വണ്ടികളും കൊണ്ട് നിറഞ്ഞിരുന്നു.
കാർ വീട്ടിലേക്ക് എടുക്കാതെ റോഡ് സൈഡിൽ തന്നെ നിർത്തി ഞാനും വസുവും ഇറങ്ങി.
പല പ്രമുഖ മുഖങ്ങളെയും കണ്ടു ഉയർന്ന പോലീസുകാരും തല മുതിർന്ന രാഷ്ട്രീയക്കാരും അടക്കം പലരും എത്തിയിട്ടുണ്ട്.
വസൂ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു, എനിക്ക് ഒരു പിൻവലിവ് തോന്നിയെങ്കിലും സംശയത്തിന് ഇട കൊടുക്കേണ്ട എന്ന് കരുതി ഒപ്പം തന്നെ നടന്നു.
ആഹ് വലിയ തറവാടിന്റെ ഉമ്മറക്കോലായിൽ വെള്ള പുതപ്പിച്ച നിലയിൽ തലയ്ക്ക് നിലവിളക്കുമായി അവരുണ്ടായിരുന്നു……
ഉമ്മറത്തെ ചാരു കസേരയിൽ ചാരി നെഞ്ചിലേക്ക് കൈ രണ്ടും ചേർത്ത്

Leave a Reply

Your email address will not be published. Required fields are marked *